കാളിദാസ് ജയറാമിന് പഞ്ചാബി കല്യാണവും! തലപ്പാവ് കെട്ടി ഭാംഗ്‌റ കളിക്കുന്ന ജയറാമും കുടുംബവും
- Published by:meera_57
- news18-malayalam
Last Updated:
ജയറാമും പാർവതിയും കാളിദാസും വധുവും എല്ലാവരും ചേർന്ന് ഭാംഗ്‌റ ചുവടുകൾ തീർക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്
ജനസാഗരത്തെയും മാധ്യമങ്ങളെയും സാക്ഷിയാക്കി നടൻ കാളിദാസ് ജയറാം (Kalidas Jayaram) ഗുരുവായൂർ അമ്പലനടയിൽ വച്ച് താരിണി കാലിംഗരായർക്ക് (Tarini Kalingarayar) താലി ചാർത്തിയ നിമിഷം അവരുടെ ആരാധകർ നെഞ്ചലേറ്റിയ മുഹൂർത്തം കൂടിയായിരുന്നു. 1992ൽ ജയറാം പാർവതിക്ക് താലികെട്ടിയതു മുതൽ മകൾ മാളവികയുടെയും മകൻ കാളിദാസിന്റെയും വിവാഹങ്ങൾ വരെ ഗുരുവായൂർ ക്ഷേത്ര മുറ്റത്തു തന്നെ വേണം എന്ന ആഗ്രഹസാഫല്യം കൂടിയാണ് ജയറാം കുടുംബത്തിന് നിറവേറ്റി കിട്ടിയത്. താരിണി ചെന്നൈ സ്വദേശിനിയായതിനാൽ, ചെന്നൈയിൽ വച്ച് ഒരു ഗംഭീര സ്വീകരണവും പ്ലാൻ ചെയ്തിട്ടുണ്ട്
advertisement
ഇന്ന് ജയറാമിന്റെ അറുപതാം പിറന്നാൾ ദിനം കൂടിയാണ്. മരുമകനും മരുമകളും ചേർന്ന വലിയ കുടുംബത്തിന്റെ നാഥനായതിന്റെ നിർവൃതിയും ജയറാമിന് ഇന്നുണ്ടാകും. വീട്ടിലേക്ക് വന്നവർ രണ്ടും മരുമക്കൾ അല്ല, മക്കൾ തന്നെയെന്നാണ് ജയറാം മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനിടെ കാളിദാസിന്റെ വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. തമിഴ്നാട്ടിലെ പ്രശസ്തമായ കാലിംഗരായർ കുടുംബത്തിലെ അംഗമാണ് മരുമകൾ താരിണി. ഇതിനിടെ കാളിദാസിന് പഞ്ചാബി വിവാഹം ഉണ്ടായിരുന്നോ എന്ന ചോദ്യവും ഉയർന്നു കേൾക്കുകയാണ് (തുടർന്ന് വായിക്കുക)
advertisement
പഞ്ചാബി തലപ്പാവ് കെട്ടി മക്കൾക്കും മരുമക്കൾക്കും ഒപ്പം ഭാംഗ്‌റ ചുവടുകൾ തീർക്കുന്ന ജയറാമിന്റെ ഒരു വീഡിയോ ശകലം വൈറൽ ദൃശ്യങ്ങളുടെ കൂട്ടത്തിലുണ്ട്. ജയറാം, പാർവതി, കാളിദാസ്, മാളവിക അവരുടെ മരുമക്കൾ എന്നിവർ മാത്രമല്ല, താരിണിയുടെ അച്ഛനമ്മമാർ പോലും നൃത്തം ചെയ്യുന്നുണ്ട്. നൃത്തത്തിന്റെ സ്പിരിറ്റ് കൂടുതലും ജയറാമിന് മാത്രമാണെന്ന് വീഡിയോ കണ്ടാൽ മനസിലാകും. പാർവതി നല്ലൊരു നർത്തകിയെങ്കിലും, പലയിടങ്ങളിലും ജയറാമിന്റെ ഒപ്പം പിടിച്ചു നിൽക്കാൻ പാർവതി നന്നായി പരിശ്രമിക്കുന്നുണ്ട്
advertisement
മാളവികയുടെ വിവാഹം ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകളാൽ സമ്പന്നമായിരുന്നു. കാളിദാസിനും താരിണിക്കും ചെന്നൈയിൽ പ്രീ-വെഡിങ് ആഘോഷങ്ങൾ നടന്നിരുന്നു. ഇത് ചെന്നൈയിൽ വച്ചാണ് കൊണ്ടാടിയത്. കാളിദാസിന്റെ വിവാഹത്തിനും വധു താരിണി കയ്യിൽ മൈലാഞ്ചി അണിയുന്ന ചടങ്ങ് നടന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല എങ്കിലും, ചില വീഡിയോ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലും യൂട്യുബിലും മറ്റും കാണാം. ഇത് കേരളത്തിലാണോ അതോ ചെന്നൈയിൽ വച്ചാണോ നടന്നത് എന്ന് മാത്രം ഉറപ്പില്ല
advertisement
പഞ്ചാബി വിവാഹം എന്ന നിലയിലാണ് വീഡിയോ ദൃശ്യത്തിനൊപ്പം പ്രചരിക്കുന്ന ക്യാപ്‌ഷൻ. 'ഹാപ്പി സർദാർ' എന്ന സിനിമയിൽ കാളിദാസ് മലയാളം പറയുന്ന പഞ്ചാബി യുവാവിന്റെ വേഷം ചെയ്തിരുന്നു എന്നതും മറ്റൊരു യാദൃശ്ചികത. എന്നിരുന്നാലും, ഇത് വിവാഹത്തിന്റെ സംഗീത് ചടങ്ങിന്റെ ഭാഗമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അതുമല്ലെങ്കിൽ, താലികെട്ടിനു ശേഷം ചെന്നൈയിൽ വച്ചൊരു പരിപാടി നടന്നെങ്കിൽ, അതിൽ ഉണ്ടായ നൃത്ത പരിപാടിയാകാനും സാധ്യതയുണ്ട്. വധുവിനും വരനും ചെന്നൈയിലും കേരളത്തിലും മാത്രം വേരുകൾ എന്നാണ് ഇതുവരെയും ലഭ്യമായ വിവരം എന്നതിനാൽ, പഞ്ചാബി സ്റ്റൈലിൽ ഒരു വിവാഹം നടത്തേണ്ട കാര്യം ഉണ്ടാവാനുള്ള സാധ്യത തീർത്തും വിരളമാണ്
advertisement
അടുത്ത ദിവസം ചെന്നൈയിൽ നടക്കുന്ന വിവാഹസത്ക്കാരത്തിൽ ആരെല്ലാം പങ്കെടുക്കും എന്നറിയാൻ ആരാധകർക്കും ആകാംക്ഷയുണ്ടാകും. ഗുരുവായൂരിലെ താലികെട്ട് ചടങ്ങിന് ജയറാം കുടുംബത്തിന്റെ ഒപ്പം സുരേഷ് ഗോപിയുടെ പുത്രൻ ഗോകുൽ സുരേഷിന്റെ നിറസാന്നിധ്യവും എടുത്തുപറയേണ്ടതാണ്. സുരേഷ് ഗോപി തങ്ങൾക്ക് സഹോദരൻ തന്നെയാണ് എന്നായിരുന്നു ജയറാമും പാർവതിയും മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ പറഞ്ഞത്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹവും ഗുരുവായൂർ അമ്പലനടയിൽ വച്ചാണ് നടന്നത്









