B1 പാലം ആക്രമണത്തിന് തിരിച്ചടി; ഗൾഫിലെ 8 പാലങ്ങൾ ഇറാൻ്റെ 'ഹിറ്റ് ലിസ്റ്റിൽ' ഉണ്ടെന്ന് റിപ്പോർട്ട്
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനെ കരജുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബി1 പാലത്തിന് നേരെ വ്യാഴാഴ്ച പുലർച്ചെയാണ് അമേരിക്കയും ഇസ്രായേലും രണ്ട് തവണ ആക്രമണം നടത്തിയത്
കരജിലെ പ്രസിദ്ധമായ ബി1 (B1) പാലത്തിന് നേരെ നടന്ന യുഎസ്-ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഗൾഫ് മേഖലയിലെ പ്രധാന പാലങ്ങൾ ഇറാന്റെ ഹിറ്റ്ലിസ്റ്റിൽ ഉണ്ടെന്ന് റിപ്പോർട്ട്. ആക്രമണത്തിൽ ബി1 പാലം തകരുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, ഗൾഫിലെ പല പാലങ്ങളും ഇറാൻ്റെ ലക്ഷ്യമായേക്കാമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്യുന്നു.
കുവൈറ്റിലെ ഷെയ്ഖ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് കടൽപ്പാലം, സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ, യുണൈറ്റഡ് അറബ് എമിറേറ്റിലെ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, ജോർദാനിലെ കിംഗ് ഹുസൈൻ പാലം, ഡാമിയ പാലം, അബ്ദൂൺ പാലം എന്നിവയാണ് ഇറാൻ്റെ പട്ടികയിലുള്ളത്.
ഇറാനിലെ ഏറ്റവും വലിയ പാലത്തിൽ യുഎസ്-ഇസ്രായേൽ ആക്രമണം
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനെ കരജുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബി1 പാലത്തിന് നേരെ വ്യാഴാഴ്ച പുലർച്ചെയാണ് അമേരിക്കയും ഇസ്രായേലും രണ്ട് തവണ ആക്രമണം നടത്തിയത്. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളിൽ ഇറാൻ സഹകരിച്ചില്ലെങ്കിൽ രാജ്യത്തെ ശിലായുഗത്തിലേക്ക് തള്ളിയിടുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു ആക്രമണം. നിർമ്മാണത്തിലിരുന്ന ഈ പാലത്തിന് നേരെയുണ്ടായ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽബോർസ് പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ ഖുദറത്തുള്ള സെയ്ഫ് അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Apr 03, 2026 4:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
B1 പാലം ആക്രമണത്തിന് തിരിച്ചടി; ഗൾഫിലെ 8 പാലങ്ങൾ ഇറാൻ്റെ 'ഹിറ്റ് ലിസ്റ്റിൽ' ഉണ്ടെന്ന് റിപ്പോർട്ട്









