വെള്ളിവെളിച്ചത്തിൽ പ്രിയ പ്രണയ താരജോഡികൾ എന്ന നിലയിൽ തുടങ്ങി ഭാര്യാ ഭർത്താക്കന്മാർ ആയി മാറുകയും വീണ്ടും സിനിമയിലേക്ക് മടങ്ങി വരികയും ചെയ്ത താരദമ്പതികളാണ് സൂര്യയും (Suriya) ജ്യോതികയും (Jyothika). വളർന്നു വന്ന സാഹചര്യവും പശ്ചാത്തലവും മാറ്റിവച്ച്, തമിഴ്നാടിന്റെ മരുമകളായി സൂര്യയുടെ കൈപിടിക്കാൻ തീരുമാനിക്കുകയായിരുന്നു ജ്യോതിക. അതും സൂര്യയുടെ പിതാവ് ശിവകുമാറിന്റെ കടുത്ത എതിർപ്പുകളെ തരണം ചെയ്ത ശേഷം മാത്രം
2006ൽ ആയിരുന്നു സൂര്യ - ജ്യോതിക വിവാഹം. പഞ്ചാബിൽ പിറന്ന സാധന, തെന്നിന്ത്യയിലേക്കു വിവാഹം ചെയ്തതും ജ്യോതിക ശരവണനായി മാറി. ഇവർക്ക് രണ്ടുമക്കളാണ്; മൂത്ത മകൾ ദിയയും ഇളയ മകൻ ദേവും. അടുത്തിടെയാണ് ഇവർ മുംബൈയിലേക്ക് താമസം മാറിയത്. ഭർത്താവെന്ന നിലയിൽ ജ്യോതിക സൂര്യയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ തരംഗമായി മാറുകയാണ്