Kabir Bedi: എഴുപതാം വയസ്സിൽ 41 കാരിയുമായി നാലാം വിവാഹം; സിനിമയിലെ വില്ലൻ ജീവിതത്തിൽ നായകനാകുമ്പോൾ!
- Published by:Sarika N
- news18-malayalam
Last Updated:
തന്റെ എഴുപതാം പിറന്നാള് ആഘോഷിക്കുന്നതിന് ഒരു ദിവസം മുന്പാണ് നടൻ പര്വീണിനെ വിവാഹം ചെയ്തത്
പൃഥ്വിവിരാജ് നായകനായെത്തിയ അനാര്‍ക്കലി എന്ന ചിത്രം കണ്ടവർക്ക് അതിലെ വില്ലനെ പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല. ജാഫര്‍ ഇമാം എന്ന കഥാപത്രത്തെ അവതരിപ്പിച്ച നടനെ നിങ്ങൾക്ക് അറിയോ? ഒരു കാലത്ത് ബോളിവുഡിലും പിന്നീട ഹോളിവുഡിലും വിജയിച്ച് നിന്ന നടൻ കബിര്‍ ബേദി (kabir bedi).ഒരു കാലത്തെ ഇന്ത്യയുടെ സെക്സ് സിംബല്‍. ഉയരവും സൗന്ദര്യവും കണ്ണുകളും മുഴങ്ങുന്ന ശബ്ദവും കൊണ്ട് ഇന്ത്യന്‍ സ്ത്രീകളുടെ മനസ്സുകവര്‍ന്ന താരം. തീയേറ്ററിലൂടെ ബോളിവുഡിലും പിന്നീട് ഹോളിവുഡിലും സാന്നിധ്യമറിയിച്ച കബിറിനെ ഹോളിവുഡില്‍ വിജയിച്ച ആദ്യ ഇന്ത്യന്‍ അഭിനേതാവെന്ന് വിശേഷിപ്പിച്ചാല്‍ തെറ്റില്ല.
advertisement
ബോളിവുഡ് ബിഗ് സ്ക്രീനിലും മിനിസ്ക്രീനും ഏറെ പരിചിതനായ കബിര്‍ ബേദിയുടെ ജീവിതകഥ സിനിമപോലെ തന്നെ വിചിത്രമാണ് . ഇപ്പോൾ 78 വയസ്സുള്ള നടൻ 4 വിവാഹം ചെയ്തിട്ടുണ്ട്. തന്റെ എഴുപതാം വയസ്സിലാണ് ഇപ്പോഴത്തെ പങ്കാളിയായ പര്‍വീണ്‍ ദുസന്‍ജയെ വിവാഹം കഴിക്കുന്നത്. അപ്പോൾ പർവീണിന്റെ പ്രായം 41 വയസ്. ഇരുവരും തമ്മിൽ 29 വയസ്സിന്റെ വ്യത്യാസം. പ്രണയിക്കാൻ പ്രായം ഒരു ഘടകമല്ലെന്ന് തെളിയിച്ച ഈ താരദമ്പതികൾ ഇപ്പോഴും ഹണിമൂൺ കാലത്തിലാണ്.ഇരുവരും ഒന്നിച്ചെത്തിയ ഒരു വിവാഹത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
advertisement
ഒരു കല്യാണ റിസപ്ഷന് എത്തിയ കബര്‍ ബേദിയുടെയും പര്‍വീണിന്റെയും വീഡിയോ ആണ് ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും എല്ലാം വൈറലാവുന്നത്. ഇവര്‍ തമ്മില്‍ 29 വയസ്സിന്റെ വ്യത്യാസമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. 2016 ജനുവരി 16 നാണു ഇരുവരും വിവാഹിതരായത്. തന്റെ എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്നതിന് ഒരു ദിവസം മുന്‍പാണ് കബിര്‍ ബേദി പര്‍വീണിനെ വിവാഹം ചെയ്തത്.അന്ന് പര്‍വീണിന് പ്രായം 41.ഒഡീസി നര്‍ത്തകിയായ പ്രോത്തിമ ബേദിയാണ് കബിര്‍ ബേദിയുടെ ആദ്യ ഭാര്യ. നടി പൂജ ബേദി ഈ ബന്ധത്തില്‍ പിറന്ന മകളാണ്. സിദ്ധാര്‍ത്ഥ് എന്ന മകനും പിറന്നിരുന്നു. എന്നാല്‍ ആ മകന്‍ തന്റെ 26 ആം വയസ്സില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രോത്തിമയുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് നടി പര്‍വീണ്‍ ബാബിയുമായി കബിര്‍ ബേദി പ്രണയത്തിലായത്. അത് ഏറെ ചര്‍ച്ചയായ പ്രണയ ബന്ധമായിരുന്നു. പക്ഷേ വിവാഹത്തിലേക്ക് എത്തിയില്ല.
advertisement
ബ്രീട്ടിഷില്‍ ജനിച്ച ഫാഷന്‍ ഡിസൈനര്‍ സൂസന്‍ ഹുംഫരയാസുമായി നടൻ പ്രണയത്തിലായി. തുടർന്ന് ഇവരെ വിവാഹം കഴിക്കുകയും ചെയ്തു. ഈ ബന്ധത്തിൽ നടന് ആദം ബേദി എന്ന മകന്‍ ജനിച്ചു. ആ ബന്ധം വിവാഹ മോചനത്തില്‍ അവസാനിച്ചപ്പോഴാണ് ടിവി- റേഡിയോ പ്രസന്റര്‍ ആയ നിക്കി ബേദിയെ വിവാഹം ചെയ്തത്. ആ ബന്ധത്തില്‍ മക്കളില്ല. 2005 ല്‍ നിക്കിയുമായി വേര്‍പിരിഞ്ഞു. അതിന് ശേഷമാണ് പര്‍വീണ്‍ ദുസന്‍ജ കബിര്‍ ബേദിയുടെ ജീവിതത്തിലേക്ക് വന്നത്.
advertisement
ഒരു പ്രമുഖ അഭിമുഖത്തിൽ നടന്റെ വിവാഹജീവിതത്തെ കുറിച്ച് ചോദ്യം ഉണ്ടായപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് 'ആരും വിവാഹമോചനം നേടണം എന്ന ആഗ്രഹത്തോടെ വിവാഹം കഴിക്കുന്നവരില്ല. വിവാഹം വിജയിക്കണമെങ്കില്‍ അതിനനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിക്കുകയും വേണം. എന്റെ മുന്‍ഭാര്യമാര്‍ എന്നെ വിട്ടുപോയിട്ടുളളത് പല കാരണങ്ങള്‍ കാരണമാണ്. സാഹചര്യങ്ങള്‍ മാറുന്നു, ആളുകള്‍ മാറുന്നു. പരസ്പര ബഹമാനത്തോടെയാണ് ഞാന്‍ പിരിഞ്ഞിട്ടുളളത്. എന്റെ എല്ലാ മുന്‍ഭാര്യമാരുമായിട്ടും വിവാഹമോചനത്തിന് ശേഷവും എനിക്ക് അടുത്ത സുഹൃദ്ബന്ധമാണ് ഉളളത്. പിരിയുമ്പോള്‍ വേദനയുണ്ടാവുക സ്വാഭാവികമാണ്. ആ വേദന മാറുമ്പോള്‍ സുഹൃത്തുക്കളായി തുടരാന്‍ സാധിക്കണം. അത് വലിയ നേട്ടമാണ്. വിവാഹത്തെ നിങ്ങള്‍ക്ക് അളക്കാന്‍ സാധിക്കില്ല. ഓരോ വിവാഹവും വ്യത്യസ്തമാണ്. ഒരു പുരുഷനും സ്ത്രീക്കും ഇടയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അവര്‍ക്ക് മാത്രമേ മനസ്സിലാകൂ. മറ്റാര്‍ക്കും മനസ്സിലാകണമെന്നില്ല'.