Kalidas Jayaram | തളികയിലെ വാഴയിലയിൽ വിളമ്പിയ ഗംഭീര മെനു; കാളിദാസ് ജയറാമിന്റെ പാർട്ടിയിൽ ഭക്ഷണ വൈവിധ്യം
- Published by:meera_57
- news18-malayalam
Last Updated:
കാളിദാസ് ജയറാമിന്റെ പ്രീ-വെഡിങ് പാർട്ടിയിൽ നിരന്ന വിഭവങ്ങളുടെ നിര പുറത്തുവന്നു
വളരെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ചെന്നൈയിൽ നടൻ കാളിദാസ് ജയറാമും (Kalidas Jayaram) വധു താരിണിയും (Tarini Kalingarayar) കുടുംബവും നടത്തിയ വിരുന്നിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. നാളെ രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാകും വിവാഹം. പോയവർഷം നവംബർ മാസത്തിലായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹ നിശ്ചയം. ശേഷം ജയറാമും പാർവതിയും മകൾ മാളവികയുടെ വിവാഹം ആദ്യം നടത്തുകയായിരുന്നു. മകളുടെ വിവാഹശേഷം ഇതേവർഷം മകന്റെയും വിവാഹം നടക്കും എന്ന് പാർവതി സൂചന നൽകിയിരുന്നു
advertisement
ചെന്നൈയിൽ നിന്നുള്ള തമിഴ് കുടുംബത്തിലെ അംഗമാണ് കാളിദാസിന്റെ വധു താരിണി. ഇവിടുത്തെ കാലിംഗരായർ ജമീന്ദാർ കുടുംബത്തിലെ അംഗമാണ്. തന്റെ പതിനാറാം വയസു മുതൽ മോഡലിംഗ് മേഖലയിൽ സജീവമാണ് താരിണി. വരനും വധുവും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പ്രീ-വെഡിങ് പാർട്ടിയിൽ ഭക്ഷണം കഴിക്കുന്ന വൈറൽ ദൃശ്യവും പുറത്തുവന്നു കഴിഞ്ഞു. വിവാഹത്തിന് മുൻപുള്ള പാർട്ടിയാണെങ്കിൽ പോലും ഗംഭീര വിരുന്നാണ് ഇവിടെ നിരത്തിയിട്ടുള്ളത് (തുടർന്ന് വായിക്കുക)
advertisement
ജയറാം കുടുംബമാണോ അതോ താരിണിയുടെ വീട്ടുകാരാണോ വിരുന്നിന്റെ സംഘടകർ എന്നറിയില്ല. എന്നാലും വിഭവങ്ങളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ല. വെജിറ്റേറിയൻ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് താരിണി എങ്കിലും, മെനുവിൽ അങ്ങനെ വെജിറ്റേറിയൻ നോൺ-വെജിറ്റേറിയൻ എന്ന വേർതിരിവില്ല. ഈ ചടങ്ങിൽ വച്ചാണ് ജയറാം മകന്റെ വിവാഹ തിയതി പ്രഖ്യാപിച്ചതും. അതിനും പത്തു ദിവസങ്ങൾക്ക് മുൻപ് കാളിദാസ് ജയറാം വിവാഹത്തിന്റെ കൗണ്ട്ഡൗൺ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഇട്ടിരുന്നു. പക്ഷേ, എവിടെ വച്ചാകും വിവാഹം എന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല
advertisement
കോയമ്പത്തൂരിലെ പ്രശസ്തമായ മദമ്പാട്ടി നാഗരാജ് ആൻഡ് കോ ആണ് വിരുന്നിന്റെ പിന്നിലെ കരങ്ങൾ. സോഷ്യൽ മീഡിയയിൽ മെനുവും വൈറലായി മാറിയിട്ടുണ്ട്. സ്വീറ്റ്, സ്റ്റാർട്ടർ, മെയിൻ കോഴ്സ് എന്നിവ ചേർന്ന ഗംഭീര വിരുന്നാണ് ഇവിടെ ഒരുക്കിയിരുന്നത്. ഇളനീർ പിസ്ത ഹൽവ, മലായ് പനീർ ടിക്ക, ഗുണ്ടൂർ ബേബികോൺ ചില്ലി, രാമശ്ശേരി ഇഡ്ലിയും പൊടിയും, സാഫ്രൺ ബട്ടൺ ബറോട്ട എന്നിങ്ങനെ നീളുന്നു മെനു. ഒരു വലിയ ചെമ്പു തളികയിൽ വാഴയില വട്ടത്തിൽ മുറിച്ചിട്ട് അതിന്റെ മുകളിലാണ് വിഭവങ്ങൾ ഓരോന്നായി നിരന്നത്. ജയറാം കുടുംബത്തിലെ എല്ലാപേരും വിഭവങ്ങൾ ആസ്വദിച്ചു കഴിക്കുന്ന ദൃശ്യങ്ങൾ ഇവിടെ കാണാം
advertisement
വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾക്കായി സ്‌പെഷൽ കൗണ്ടറുകൾ തുറന്നിരുന്നു. ബഫെ മാതൃകയിലാണ് ഭക്ഷണം വിളമ്പിയത്. സ്ഥിരം കാണുന്ന മെനുവിനു പുറമേ, വ്യത്യസ്തത നിറഞ്ഞ പലതരം വിഭവങ്ങൾ ഇവിടെ ഒരുക്കിയിരുന്നു. മകൾ മാളവികയുടെ വിവാഹത്തലേന്ന് ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകളോട് കൂടി ഗംഭീര പരിപാടികളാണ് നടത്തിയത്. വിവാഹദിനം ഗുരുവായൂരിലെ താലികെട്ടൽ ചടങ്ങിന് ശേഷം, മൂന്നിടങ്ങളിലായി സ്വീകരണ ചടങ്ങുകൾ ഉണ്ടായിരുന്നു ഇതിൽ ഒന്ന് മാളവികയുടെ ഭർത്താവ് നവനീതിന്റെ നാടായ പാലക്കാട് വച്ചായിരുന്നു. എല്ലായിടങ്ങളിലും സെലിബ്രിറ്റികളുടെ സാന്നിധ്യം ഉണ്ടായിരുന്നു
advertisement
കാളിദാസ്, താരിണി കാലിംഗരായർ പ്രീ-വെഡിങ് പാർട്ടിയിലെ മെനു. വിവാഹ ചടങ്ങുകൾക്ക് തയാറാവാനായി കുടുംബം ഗുരുവായൂരിലേക്ക് തിരിച്ചിരുന്നു. ഗലാട്ട ഡോട്ട് കോം പുറത്തുവിട്ട മെനുവിന്റെ ഒരു ഭാഗമാണ് ഇവിടെ കാണാൻ സാധിക്കുക. ഓരോ കൗണ്ടറിന്റെയും വിശദമായ ദൃശ്യങ്ങളും ഇതിലുണ്ട്. മരുമകളായല്ല, മകളായാവും താരിണി തങ്ങളുടെ കുടുംബത്തിലേക്ക് വരിക എന്ന് ജയറാം പറഞ്ഞിരുന്നു