ഏപ്രിൽ വരെ കാത്തുനിൽക്കാൻ തമാങ് ഉണ്ടായില്ല; 'പാതാൾ ലോക്' നടന്റെ ആദ്യ മലയാള ചിത്രം 'തിമിംഗലവേട്ട' തിയേറ്ററിലേക്ക്

Last Updated:

അനൂപ് മേനോൻ, ബൈജു സന്തോഷ്‌, കലാഭവൻ ഷാജോൺ മുൻനിര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മേഘ തോമസ് ആണ് പ്രധാന സ്ത്രീ കഥാപാത്രം

പ്രശാന്ത് തമാങ്, തിമിംഗലവേട്ട
പ്രശാന്ത് തമാങ്, തിമിംഗലവേട്ട
ആദ്യമായി അഭിനയിച്ച മലയാള ചിത്രം റിലീസ് ചെയ്യുംവരെ കാത്തിരിക്കാതെ വിടവാങ്ങി നടൻ പ്രശാന്ത് തമാങ് (Prashant Tamang). 'പാതാൾ ലോക്' എന്ന വെബ് സീരിസിലൂടെ പ്രസിദ്ധനായ പ്രശാന്ത് തമാങ് ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് 'തിമിംഗലവേട്ട' (Thimingalavetta). ഇക്കഴിഞ്ഞ ഞായറാഴ്ച ഹൃദയാഘാതത്തെ തുടർന്ന് 42-ാം വയസിലായിരുന്നു പ്രശാന്തിന്റെ മരണം. ഇന്ത്യൻ ഐഡൽ സീസൺ മൂന്നിലെ വിജയി ആയിരുന്നു തമാങ്.
VMR ഫിലിംസിന്റെ ബാനറിൽ രാകേഷ് ഗോപൻ രചനയും സംവിധാനവും ചെയ്യുന്ന ചിത്രം സജിമോൻ ആണ് നിർമ്മിച്ചിരിക്കുന്നത്. അനൂപ് മേനോൻ, ബൈജു സന്തോഷ്‌, കലാഭവൻ ഷാജോൺ മുൻനിര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മേഘ തോമസ് ആണ് പ്രധാന സ്ത്രീ കഥാപാത്രം. ടെക്നിഷ്യൻസ്: ക്യാമറ - അൻസാർഷാ, മ്യൂസിക്-ജയ് സ്റ്റെലർ, ബിജിബാൽ. എഡിറ്റിങ് -ശ്യാം ശശിധരൻ, ലിറിക്‌സ് -ഹരിനാരായണൻ, മുത്തു, സിദ്ദിഖ്, കോസ്റ്റിയൂം - അരുൺ മനോഹർ, മേക്കപ്പ് -റോനെക്സ് സേവിയർ. മണിയൻ പിള്ള രാജു, രമേശ്‌ പിഷാരടി, കോട്ടയം രമേശ്‌, ഹരീഷ് പേരടി, കുഞ്ഞികൃഷ്ണൻ മാഷ്, അശ്വിൻ മാത്യു, പ്രേമോദ് വെളിയനാട്, ദിനേശ് പണിക്കർ, ദീപു കരുണാകരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
ബാലാജി ശർമ, ബൈജു എഴുപുന്ന, പ്രസാദ് മുഹമ്മ എന്നിവരും ചിത്രത്തിലുണ്ട്. സമകാലിക ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവങ്ങളുടെ നേർചിത്രങ്ങൾ ആക്ഷേപഹാസ്യ രൂപത്തിൽ ചിത്രം വിവരിക്കുന്നു. തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ചിത്രം എന്തുകൊണ്ടും സമകാലിക പ്രസക്തമാണ്. 'തിമിംഗല വേട്ട' ഏപ്രിലിൽ റിലീസ് ചെയ്യും.
Summary: Actor Prashant Tamang passed away without waiting for the release of his first Malayalam film. Prashant Tamang, who became famous through the web series 'Paatal Lok', is making his Malayalam debut with 'Thimingalavetta'. Prashant died at the age of 42 after suffering a heart attack on Sunday. Tamang was the winner of Indian Idol season 3
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഏപ്രിൽ വരെ കാത്തുനിൽക്കാൻ തമാങ് ഉണ്ടായില്ല; 'പാതാൾ ലോക്' നടന്റെ ആദ്യ മലയാള ചിത്രം 'തിമിംഗലവേട്ട' തിയേറ്ററിലേക്ക്
Next Article
advertisement
കട്ടിലിൽ കിടത്തി, കണ്ണിൽ മുളകുപൊടി വിതറി; കൊല്ലത്ത് യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി
കട്ടിലിൽ കിടത്തി, കണ്ണിൽ മുളകുപൊടി വിതറി; കൊല്ലത്ത് യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി
  • മാനസിക ദൗർബല്യമുള്ള സന്തോഷിനെ അച്ഛനും സഹോദരനും ചേർന്ന് കട്ടിലിൽ കെട്ടി തലയ്ക്കടിച്ചു

  • കണ്ണിൽ മുളകുപൊടി വിതറി, കമ്പിവടി കൊണ്ട് തലയ്ക്കടിച്ചെന്ന് അച്ഛൻ രാമകൃഷ്ണൻ സമ്മതിച്ചു

  • സംഭവത്തിൽ പിതാവും സഹോദരനും പോലീസ് കസ്റ്റഡിയിലായതായും അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു

View All
advertisement