advertisement

'ഇറാനെ ഇന്ന് അതിശക്തമായി പ്രഹരിക്കും': പൂർണ്ണ നാശവും മരണങ്ങളുമുണ്ടാവുമെന്ന് ട്രംപ്

Last Updated:

ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഇരകളായ അയൽരാജ്യങ്ങളോട് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മാപ്പ് ചോദിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം

News18
News18
ഇറാനെ ഇന്ന് അതിശക്തമായി പ്രഹരിക്കുമെന്നും, ഇതിനുമുമ്പ് ലക്ഷ്യമിടാതിരുന്ന ചില പ്രത്യേക മേഖലകളും ജനവിഭാഗങ്ങളും പൂർണ്ണമായ നാശവും മരണങ്ങളും നേരിടേണ്ടി വന്നേക്കാമെന്ന് യു.എസ് പ്രസിഡന് ഡോണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞു. ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഇരകളായ അയൽരാജ്യങ്ങളോട് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മാപ്പ് ചോദിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. സ്വന്തം മണ്ണിൽ നിന്ന് ആക്രമണം ഉണ്ടാകാത്തിടത്തോളം അയൽരാജ്യങ്ങളെ ലക്ഷ്യം വെക്കുന്നത് ഒഴിവാക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.
പെസെഷ്കിയാന്റെ മാപ്പപേക്ഷയുടെ ക്രെഡിറ്റ് ട്രംപ് ഏറ്റെടുത്തു. അമേരിക്കയുടെയും ഇസ്രായേലിന്റെയും നിരന്തരമായ സമ്മർദ്ദം കാരണമാണ് ഇറാൻ അയൽരാജ്യങ്ങളോട് മാപ്പ് ചോദിച്ചതെന്നും അവർക്ക് മുന്നിൽ കീഴടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു. നരകതുല്യമായ പ്രഹരം ഏൽക്കുന്ന ഇറാൻ, ഇനി മേലിൽ അയൽരാജ്യങ്ങൾക്ക് നേരെ വെടിയുതിർക്കില്ലെന്ന് വാഗ്ദാനം ചെയ്തതായും ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിൽ കുറിച്ചു. മിഡിൽ ഈസ്റ്റ് കീഴടക്കി ഭരിക്കാൻ ലക്ഷ്യമിട്ടിരുന്ന ഇറാൻ ആയിരക്കണക്കിന് വർഷങ്ങൾക്കിടയിൽ ആദ്യമായാണ് അയൽരാജ്യങ്ങൾക്ക് മുന്നിൽ പരാജയപ്പെടുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
advertisement
ഇറാനെ "മിഡിൽ ഈസ്റ്റിലെ തോറ്റവർ" എന്ന് വിശേഷിപ്പിച്ച ട്രംപ്, രാജ്യം പൂർണ്ണമായും കീഴടങ്ങുന്നതുവരെ കടുത്ത ആക്രമണം തുടരുമെന്ന് വ്യക്തമാക്കി. ഇറാന്റെ മോശം പെരുമാറ്റം കാരണം, ഇതുവരെ ലക്ഷ്യമിടാതിരുന്ന മേഖലകളെയും ആളുകളെയും പൂർണ്ണമായ നാശത്തിനായി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നിവർ തമ്മിലുള്ള സംഘർഷം ഇറാന്റെ അതിർത്തികൾക്ക് പുറത്തേക്ക് വ്യാപിച്ചതോടെ മേഖലയിലാകെ അക്രമങ്ങൾ വർദ്ധിച്ചിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടിരുന്നു. ഇത് വലിയ രീതിയിലുള്ള പ്രാദേശിക പ്രതിഷേധങ്ങൾക്ക് കാരണമായി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇറാനെ ഇന്ന് അതിശക്തമായി പ്രഹരിക്കും': പൂർണ്ണ നാശവും മരണങ്ങളുമുണ്ടാവുമെന്ന് ട്രംപ്
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement