advertisement

News18 Showsha Reel Awards 2026 | റെഡ് കാർപ്പറ്റിൽ തിളങ്ങി താരങ്ങൾ;ന്യൂസ് 18 ഷോഷ റീൽ അവാർഡ്സിന് തുടക്കം

Last Updated:

സിനിമ, ഡിജിറ്റൽ സീരീസ് എന്നീ വിഭാഗങ്ങളിലായി മുപ്പതിലധികം കാറ്റഗറികളിലാണ് ഇത്തവണ അവാർഡുകൾ നൽകുന്നത്

News18
News18
മുംബൈയിലെ ഗ്ലാമർ നിറഞ്ഞ വേദിയിൽ താരങ്ങളുടെ വരവോടെ ന്യൂസ് 18 ഷോഷ റീൽ അവാർഡ്സ് 2026-ന് തുടക്കമായി. 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പുറത്തിറങ്ങിയ മികച്ച സിനിമകളെയും ഒടിടി കണ്ടന്റുകളെയും ആദരിക്കുന്നതിനാണ് അവാർഡ് നൈറ്റ് സംഘടിപ്പിക്കുന്നത്. മുംബൈയിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ നടന്ന റെഡ് കാർപെറ്റ് ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകരായ സോയ അക്തർ, നീരജ് ഘായ്‌വാൻ, നടി മോന സിംഗ് എന്നിവർ ആദ്യമേ തന്നെ എത്തിച്ചേർന്നിരുന്നു. ഗായകൻ കൈലാഷ് ഖേറും കറുത്ത സ്യൂട്ടിൽ സ്റ്റൈലിഷ് ലുക്കിൽ ചടങ്ങിനെത്തി. കൈലാഷ് ഖേറിന്റെ സംഗീത നിശയും ചടങ്ങിന്റെ മാറ്റ് കൂട്ടും.
സിനിമ, ഡിജിറ്റൽ സീരീസ് എന്നീ വിഭാഗങ്ങളിലായി മുപ്പതിലധികം കാറ്റഗറികളിലാണ് ഇത്തവണ അവാർഡുകൾ നൽകുന്നത്. 2025-ലെ വൻ വിജയമായ 'ധുരന്ധർ' എന്ന ചിത്രമാണ് നോമിനേഷനുകളിൽ മുന്നിട്ടുനിൽക്കുന്നത്. തൊട്ടുപിന്നാലെ 'സയാര', 'ഹോംബൗണ്ട്', 'ചാവ' എന്നീ ചിത്രങ്ങളും വിവിധ വിഭാഗങ്ങളിലായി മത്സരരംഗത്തുണ്ട്.
advertisement
മികച്ച നടൻ, നടി വിഭാഗങ്ങളിൽ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. മികച്ച നടനുള്ള പോപ്പുലർ ചോയ്‌സ് വിഭാഗത്തിൽ വിക്കി കൗശൽ, ഇഷാൻ ഖട്ടർ, രൺവീർ സിംഗ്, അഹാൻ പാണ്ഡെ എന്നിവർ നാമനിർദ്ദേശം ചെയ്യപ്പെട്ടപ്പോൾ, നടിമാരുടെ വിഭാഗത്തിൽ യാമി ഗൗതം, അനന്യ പാണ്ഡെ, കൃതി സനോൻ, തൃപ്തി ഡിമ്രി എന്നിവരാണ് മാറ്റുരയ്ക്കുന്നത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി സയാര, ധുരന്ധർ, ചാവ, ഹഖ്, കേസരി ചാപ്റ്റർ 2 എന്നിവ മത്സരിക്കുന്നു. സംവിധായകൻ പ്രിയദർശൻ, തൻവി ആസ്മി, സൗരഭ് സച്ച്‌ദേവ, ശ്രുതി മഹാജൻ, അശ്വിനി അയ്യർ തിവാരി, മഹിമ ചൗധരി, ന്യൂസ് 18 എന്റർടൈൻമെന്റ് എഡിറ്റർ തവിഷി പൈതണ്ടി എന്നിവരടങ്ങുന്ന പ്രമുഖ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
News18 Showsha Reel Awards 2026 | റെഡ് കാർപ്പറ്റിൽ തിളങ്ങി താരങ്ങൾ;ന്യൂസ് 18 ഷോഷ റീൽ അവാർഡ്സിന് തുടക്കം
Next Article
advertisement
മദ്യക്കുപ്പിയിലെ ക്യുആർ കോഡ് തുമ്പായി; യുവാവിനെ കൊലപ്പെടുത്തി കത്തിച്ച ഭാര്യയും കാമുകനും അറസ്റ്റിൽ
മദ്യക്കുപ്പിയിലെ ക്യുആർ കോഡ് തുമ്പായി; യുവാവിനെ കൊലപ്പെടുത്തി കത്തിച്ച ഭാര്യയും കാമുകനും അറസ്റ്റിൽ
  • ഭർത്താവിനെ കൊലപ്പെടുത്തി കത്തിച്ച കേസിൽ ഭാര്യയും കാമുകനും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ

  • മദ്യക്കുപ്പിയിലെ ക്യുആർ കോഡ്, കടലാസ് കഷണങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ നിർണായക തെളിവായി

  • കൊലപാതകത്തിന് പിന്നിലെ രഹസ്യം കണ്ടെത്താൻ അഞ്ച് പൊലീസ് ടീമുകൾ ചേർന്ന് അന്വേഷണം നടത്തി

View All
advertisement