'ഞാന്‍ സ്‌നേഹിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ എനിക്കത് സഹിക്കാന്‍ പറ്റില്ല'; മകളെ കുറിച്ച് കവിയൂർ പൊന്നമ്മ പറഞ്ഞതിങ്ങനെ
- Published by:Vishnupriya S
- news18-malayalam
Last Updated:
സ്‌നേഹം കൊടുത്തില്ലെന്നാണ് മകളുടെ പരാതി. ഒപ്പമുണ്ടായിരുന്ന സമയത്ത് വളരെയധികം സ്‌നേഹിച്ചിരുന്നു എന്നാണ് താരം പറയുന്നത്
advertisement
advertisement
advertisement
മകള്‍ ബിന്ദുവുമായി താന്‍ സംസാരിച്ചിരുന്നെന്നും അവര്‍ക്ക് നിങ്ങളോടിപ്പോഴും പിണക്കമുണ്ടെന്നും ഷോയുടെ അവതാരകന്‍ പറഞ്ഞു. പിന്നാലെ അതിന്റെ കാരണങ്ങളെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ സംസാരിക്കുകയായിരുന്നു. സ്‌നേഹം കൊടുത്തില്ലെന്നാണ് മകളുടെ പരാതി. ഒപ്പമുണ്ടായിരുന്ന സമയത്ത് വളരെയധികം സ്‌നേഹിച്ചിരുന്നു എന്നാണ് താരം പറയുന്നത്.
advertisement
advertisement
'ശിക്ഷ എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നു. സത്യന്‍ സാറും ഞാനുമാണ് ജോഡി. സംവിധായകന്‍ സത്യന്‍ മാഷുടെ ചെവിയിലെന്തോ പറഞ്ഞു. പൊന്നീ നമുക്കീ സീന്‍ നാളെയെടുത്താലോ എന്ന് ചോദിച്ചു. എന്താണ് സാര്‍ എന്ന് ഞാന്‍ ചോദിച്ചു. ഇന്ന് വേണ്ട പൊന്നി പൊയ്‌ക്കോ എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. ഞാന്‍ ചെയ്തത് ശരിയായില്ലേ എന്നാല്‍ അത് പറയേണ്ടെ എന്ന് ഞാന്‍ വിചാരിച്ചു. പട്ടു സാരിയാണ് ഞാനുടുത്തത്. റൂമില്‍ വന്ന് പട്ടുസാരി മാറാന്‍ കണ്ണാടിയുടെ മുന്നില്‍ നിന്നപ്പോള്‍ മുലപ്പാല്‍ വീണ് ആകെ നനഞ്ഞിരിക്കുകയായിരുന്നു. ഞാന്‍ സ്‌നേഹിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ എനിക്കത് സഹിക്കാന്‍ പറ്റില്ല' എന്നാണ് അന്ന് കവിയൂര്‍ പൊന്നമ്മ പറഞ്ഞത്.
advertisement
'എല്ലാവര്‍ക്കും ഭക്ഷണം കഴിക്കണമെങ്കില്‍ ഞാന്‍ ജോലിക്ക് പോവണമായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ അറിയില്ലെന്ന് വെക്കാം. മുതിര്‍ന്നപ്പോഴെങ്കിലും മനസ്സിലാക്കണമല്ലോ. ഭയങ്കര ശാഠ്യമായിരുന്നു. ഉള്ള സമയത്ത് അത് പോലെ സ്‌നേഹം വാരിക്കോരി കൊടുത്തിട്ടുമുണ്ട്. ആ ശാഠ്യം ഇപ്പോഴുമുണ്ട്. ആ പരിഭവം മാറില്ല. ദുഃഖമില്ല. നോക്കാനെനിക്ക് ചിലപ്പോള്‍ പറ്റിയിട്ടില്ല. അവള്‍ പറഞ്ഞതിലും കാര്യമുണ്ട്' എന്നാണ് കവിയൂർ പൊന്നമ്മ അന്ന് പറഞ്ഞത്.