Meenakshi Dileep | 25-ന്റെ തിളക്കത്തിൽ മീനാക്ഷി ദിലീപ്; പിറന്നാൾ ആഘോഷമാക്കി കാവ്യ
- Published by:Sneha Reghu
- news18-malayalam
Last Updated:
'മോളെ, ചേച്ചിക്ക് കേക്ക് കൊടുക്കൂ' എന്ന് മഹാലക്ഷ്മിയോട് കാവ്യ പറയുന്നതും വീഡിയോയിൽ കേൾക്കാവുന്നതാണ്
advertisement
മീനാക്ഷിയുടെ 25-ാം ജന്മദിനമാണിന്ന്. മീനാക്ഷിയ്ക്ക് കാവ്യാമാധവനാണ് ആദ്യം ജന്മദിനാശംസകൾ അറിയിച്ചത്. ദിലീപിനും മഹാലക്ഷ്മിക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് പിറന്നാൾ ആശംസകൾ നേർന്നത്. ‘പ്രിയപ്പെട്ട മീനൂട്ടിക്ക് ജന്മദിനാശംസകൾ നേരുന്നു' എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മീനാക്ഷി കുറിച്ചത്.
advertisement
advertisement
advertisement
അഭിനയത്തിലും സോഷ്യൽമീഡിയയിലും സജീവമല്ലെങ്കിലും വല്ലപ്പോഴും മീനാക്ഷി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരങ്ങൾക്കുള്ളിൽ വൈറലാകാറുണ്ട്. നൃത്ത വീഡിയോകളും കോമഡി റീൽസുകളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം മീനാക്ഷി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഡാൻസിൽ മഞ്ജുവിനെ പോലെ തന്നെ ഏറെ താൽപ്പര്യമുണ്ട് മീനാക്ഷിയ്ക്കും. സമൂഹമാധ്യമങ്ങളിൽ ഇടയ്ക്ക് തന്റെ ഡാൻസ് വീഡിയോകളും മീനാക്ഷി പങ്കുവയ്ക്കാറുണ്ട്.
advertisement