'ശ്രമിച്ച് നോക്കൂ കുട്ടിക്ക്‌ പറ്റും'; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തെ മറന്ന് കിയാരയോട് സോഷ്യൽ മീഡിയ

Last Updated:
പഴയ ക്ലിപ്പ് വീണ്ടും വൈറലായതോടെ കിയാരയുടെ അറിവില്ലായ്മയുടെ പേരിൽ നിരവധിപേരാണ് വിമർശനങ്ങളുമായി എത്തുന്നത്
1/5
 ബോളിവുഡിലെ തിരക്കേറിയ താരറാണികളിൽ ഒരാളാണ് കിയാര അദ്വാനി (Kiara Advani) . അഭിനയത്തിനോടൊപ്പം മോഡലിംഗിലും കഴിവ് തെളിയിച്ച താരത്തിന് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ട് . എന്നാൽ ഇപ്പോൾ താരത്തിന്റെ പഴയ ഒരു വീഡിയോ റെഡ്ഡിറ്റിലൂടെ വൈറലാവുകയാണ്. വിഡിയോയിൽ കിയാരയ്ക്കൊപ്പം തെലുങ്ക് സൂപ്പർ താരങ്ങളായ രാം ചരണും (Ram Charan)റാണ ദഗ്ഗുബതിയും ( Rana Daggubati )ഉണ്ട്.

advertisement
2/5
 'നമ്പർ വൻ യാരി; എന്ന ടെലിവിഷൻ ഷോയിൽ അതിഥികളായി എത്തിയതാണ് കിയാരയും രാം ചരണും. ഷോയിൽ നിരവധി രസകരമായ നിമിഷങ്ങൾ ഉണ്ടായിരുന്നെങ്കിലും കിയാരയോട് രാം ചരൺ ചോദ്യം ചോദിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത് .2023-ൽ സംപ്രേഷണം ചെയ്ത എപ്പിസോഡിൽ നിന്ന് എഡിറ്റ് ചെയ്ത ഭാഗങ്ങളാണിവ . വിഡിയോയിൽ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പേര് പറയാൻ കിയാരയോട് ആവിശ്യപെടുന്നത് കാണാൻ സാധിക്കും .താരം തെലങ്കാന , ആന്ധ്ര പ്രദേശ് , കർണാടക എന്നീ സംസ്ഥാങ്ങളുടെ പേര് വിജയകരമായി പറഞ്ഞു .

3/5
 എന്നാൽ ഇത് കഴിയുമ്പോൾ ആണ് വീഡിയോയിലെ രസകരമായ നിമിഷങ്ങൾ ആരംഭിക്കുന്നത് .തമിഴകത്തെ ഓർക്കാൻ റാണ പറയുമ്പോൾ ഉടനടി താരം തമിഴ്നാട് ഓർത്തെടുക്കുന്നു .എന്നാൽ മലയാളം എവിടെ നിന്നാണ് എന്ന് താരങ്ങൾ ഇരുവരും ചോദിക്കുന്നുണ്ട് എങ്കിലും കേരളത്തെ ഓർത്തെടുക്കാൻ കിയാരയ്ക്ക് സാധിക്കുന്നില്ല . ഒടുവിൽ രാം ചരൺ കേരളമെന്ന് പറഞ്ഞ് കൊടുക്കുന്നു.ഉത്തരം രാം പറഞ്ഞ ഉടനെ തന്നെ ഞാൻ ഇത് പറയാൻ തുടങ്ങുവായിരുന്നു എന്ന് പറയുന്ന താരത്തെ കാണാൻ സാധിക്കും.

4/5
 ഇത് ഒരു പഴയ ക്ലിപ്പ് ആണെങ്കിലും നിലവിൽ റെഡ്ഡിറ്റിൽ ട്രെൻഡിങ് ആണിത് . കൂടാതെ കിയാരയുടെ അറിവില്ലായ്മയുടെ പേരിൽ പലരും താരത്തെ വിമർശിക്കുന്നുണ്ട്. “പണക്കാരി കുട്ടികൾ അവരുടെ പോഷ് സ്കൂളുകളിൽ ഇത്രയും ഫീസ് അടച്ച് പഠിച്ചിട്ട് ഇതുപോലും അറിയില്ലേ എന്ന് ഒരു ആരാധകൻ പോസ്റ്റിൽ കമന്റ് ഇട്ടിട്ടുണ്ട്. “ദക്ഷിണേന്ത്യയിൽ നിന്നുള്ള ഈ വീഡിയോ കാണുന്നത് വളരെ നിരാശാജനകമാണ്. ഈ നടിമാർ എത്ര വിഡ്ഢികളാകും! അവൾക്ക് 4 സംസ്ഥാനങ്ങളുടെ പേര് പോലും പറയാൻ കഴിയില്ല, അവിടെ ഏത് ഭാഷയാണ് സംസാരിക്കുന്നതെന്ന് ഒരു സൂചനയും ഇല്ല. ദയനീയമാണ്,” ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പറഞ്ഞു.

5/5
 “താരത്തിന്റെ അറിവിൻ്റെ അഭാവം എന്നെ അത്ഭുതപ്പെടുത്തുന്നു , അതിൽ മനോഹരവും വിഡ്ഢിത്തവും ഒന്നുമില്ല. ഇത് ലജ്ജാകരമാണ്, പ്രത്യേകിച്ചും ഈ ആളുകൾ എപ്പോഴും യാത്ര ചെയ്യുമ്പോൾ. നിങ്ങൾ പുതിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പഠിക്കില്ലേ,” മറ്റൊരാൾ കൂട്ടിച്ചേർത്തു. നിലവിൽ കിയാരയുടേതായി രണ്ട് തെന്നിന്ത്യൻ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. തെലുങ്കിലെ ഗെയിം ചേഞ്ചർ, കെജിഎഫ് ഫെയിം യാഷ് നായകനായ കന്നഡ ചിത്രമായ ടോക്സിക് എന്നിവയാണ് ചിത്രങ്ങൾ.

'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി

  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement