ഏഴു മാസം ഗർഭിണിയായപ്പോൾ നടന്റെ ഭാര്യയായി; 12 വർഷങ്ങൾക്കിടയിൽ രണ്ടുവട്ടം വിധവയായ നടിയുടെ ജീവിതം
- Published by:meera_57
- news18-malayalam
Last Updated:
36 വയസ്സിനുള്ളിൽ രണ്ടു വിവാഹങ്ങൾ. രണ്ടു തവണയും ഭർത്താവ് മരിച്ചു. പ്രമുഖ താരത്തിന്റെ ജീവിതം
ഹിന്ദി സിനിമയുടെ 1970കളിൽ ഏറ്റവും പ്രശസ്തയായ നടിമാരിൽ ഒരാളായിരുന്നു ലീന ചന്ദവർക്കർ (Leena Chandavarkar). സിനിമയിൽ ആട്ടവും പാട്ടുമായി തിളങ്ങി നിന്ന നടിയുടെ വ്യക്തിജീവിതം അത്ര സുഖകരമായിരുന്നില്ല. രണ്ടു വിവാഹങ്ങൾ കഴിക്കുകയും, ആ രണ്ടു ജീവിതവും ഭർത്താവിന്റെ മരത്തോടെ അവസാനിക്കുകയും ചെയ്ത വിധിവൈപരീത്യം നേരിട്ട വ്യക്തിയാണ് ലീന. വ്യവസായിയായ സിദ്ധാർഥ് ബന്ദോർക്കറിന്റെ ഭാര്യാകുമ്പോൾ, കരിയറിന്റെ പരകോടിയിൽ എത്തിയിരുന്നു ലീന. ഗോവ മുഖ്യമന്ത്രിയായ ദയാനന്ദ് ബന്ദോർക്കറിന്റെ മകനായിരുന്നു അദ്ദേഹം. 1975ൽ പനാജിയിൽ വച്ചുനടന്ന ഗംഭീര ചടങ്ങിലായിരുന്നു അവരുടെ വിവാഹം
advertisement
ലീനയുടെ ഈ വിവാഹ ജീവിതം നീണ്ടുനിന്നത് കേവലം 11 ദിവസങ്ങൾ മാത്രമായിരുന്നു. തന്റെ കൈത്തോക്ക് വൃത്തിയാക്കുന്നതിനിടെ, അബദ്ധത്തിൽ വെടിപൊട്ടിയതാണ് സിദ്ധാർത്ഥിന്റെ മരണകാരണം. ഈ സംഭവത്തിന് ശേഷം നീണ്ട 11 മാസക്കാലം ചികിത്സയിൽ കഴിഞ്ഞ ശേഷം അദ്ദേഹം മരണമടഞ്ഞു. 1976ൽ ആയിരുന്നു അദ്ദേഹത്തിന്റെ മരണം. തന്റെ 26-ാം വയസിൽ ലീന ചന്ദവർക്കർ വിധവയായി. എന്നിരുന്നാലും ഗായകൻ കിഷോർ കുമാറിന്റെ ഭാര്യയായി അവർ മറ്റൊരു ജീവിതമാരംഭിച്ചു (തുടർന്ന് വായിക്കുക)
advertisement
ലീനയെ സംബന്ധിച്ചടുത്തോളം സിദ്ധാർത്ഥിന്റെ മരണശേഷം വേഗത്തിലെ തിരിച്ചുവരവ് സാധ്യമായിരുന്നില്ല. ഭർത്താവു മരിച്ച മകളെ അച്ഛനമ്മമാർ അവരുടെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു. പക്ഷെ നാട്ടുകാർ ജാതകദോഷക്കാരി എന്ന് ലീനയെ അധിക്ഷേപിച്ചു. അവരുടെ ജാതകപ്രശ്നമാണ് ഭർത്താവിന്റെ മരണകാരണം എന്ന് നാട്ടുകാർ വിധിച്ചു. കുറച്ചുകാലങ്ങൾക്ക് ശേഷം പൂർത്തിയാക്കാൻ ബാക്കിയുള്ള ചിത്രങ്ങളിൽ അഭിനയിക്കാനായി ലീന മുംബൈയിലേക്ക് മടങ്ങി. കിഷോർ കുമാർ സംവിധാനം ചെയ്ത 'പ്യാർ അജ്നബി ഹേ' ഷൂട്ടിങ്ങിനിടെ കിഷോർ കുമാർ ലീനയുമായി പ്രണയത്തിലായി
advertisement
കിഷോർ കുമാറിന്റെ പ്രണയാഭ്യർത്ഥന സ്വീകരിക്കാൻ ലീന തുടക്കത്തിൽ വിസമ്മതിച്ചിരുന്നു. കിഷോർ അതിനോടകം മൂന്നു തവണ വിവാഹം ചെയ്ത വ്യക്തിയായതിനാൽ, ഈ ബന്ധം തന്റെ പിതാവ് അംഗീകരിക്കുമോ എന്നായിരുന്നു ലീനയുടെ സംശയം. എന്നാൽ, പാട്ടുംപാടി തന്റെ ഭാവി അമ്മായിയച്ഛനെ വശത്താക്കാൻ കിഷോ കുമാറിന് കഴിവുണ്ടായിരുന്നു. 'നഫ്‌റത്ത് കർനെ വാലോം...' എന്ന ഗാനം പാടി കിഷോർ കുമാർ ലീനയുടെ പിതാവിന്റെ പക്കൽ നിന്നും വിവാഹത്തിനായി സമ്മതം വാങ്ങി. ലീന ഗർഭിണിയായ ശേഷമാണ് ഇവരുടെ വിവാഹം നടന്നത് എന്നൊരു പ്രത്യേകതയുമുണ്ട്
advertisement
കിഷോർ കുമാർ താലിചാർത്തുമ്പോൾ ലീന ഏഴുമാസം ഗർഭിണിയായിരുന്നു. 1980ലായിരുന്നു ഈ വിവാഹം. ലീനക്കും കിഷോറിനും രണ്ടു വിവാഹങ്ങൾ നടന്നതായിരുന്നു ഇതിന് കാരണം. ഒരു രജിസ്റ്റർ വിവാഹവും മറ്റൊന്ന് ആചാര പ്രകാരമുള്ള ചടങ്ങുകളോടെ നടന്ന വിവാഹവുമാണ്. ഈ ബന്ധം നീണ്ടത് കേവലം ഏഴു വർഷങ്ങൾ മാത്രമാണ്. രണ്ടാം വട്ടവും വൈധവ്യം ലീനയുടെ ജീവിതത്തിൽ കടന്നുവന്നു. 1987ൽ ഹൃദയാഘാതം മൂലം കിഷോർ കുമാർ അന്തരിച്ചു. മരണ ദിവസത്തെ ഭർത്താവിന്റെ അവസാന നിമിഷങ്ങളെ കുറിച്ച് ലീന പിന്നീടൊരിക്കൽ തുറന്ന് സംസാരിച്ചിരുന്നു
advertisement
മരണദിവസം അദ്ദേഹം നന്നായി വിളറിയിരുന്നു എന്ന് ലീന ഓർക്കുന്നു. കൂടുതൽ സമയം അഗാധമായ ഉറക്കത്തിലുമായിരുന്നു. ലീന അരികിലെത്തിയതും, തന്നെ കാണുമ്പോൾ ഭയമുണ്ടോ എന്ന് ഭർത്താവ് ലീനയോടു ചോദിക്കുകയും ചെയ്തു. അന്ന് വൈകുന്നേരം മുറിയിൽ നിന്നും ഒരു ശബ്ദം കേട്ടതായി ലീന. അദ്ദേഹം നിലത്തു വീണു. പരിഭ്രമിച്ച ലീന ഡോക്‌ടറെ വിളിക്കാൻ ശ്രമിച്ചു. ലീനയെ തടഞ്ഞ കിഷോർ കുമാർ അവിടെ മരിച്ചുവീണു. രണ്ടാം വട്ടവും വിധവയാകുമ്പോൾ ലീനയ്ക്ക് 36 വയസായിരുന്നു പ്രായം