advertisement

നടിയുടെ കുളിമുറിയുടെ ചുമരിൽ ഒളിപ്പിച്ചത് ലക്ഷങ്ങൾ; അനാശ്യാസം വഴിയുള്ള സമ്പാദ്യം എന്ന് പറഞ്ഞ ബച്ചന്റെ നായിക

Last Updated:
അതിപ്രശസ്തയായ നടി അമിതാഭ് ബച്ചൻ, ധർമേന്ദ്ര, ഗുരു ദത്ത്, ദിലീപ് കുമാർ എന്നിവരുടെ ഒപ്പം അഭിനയിച്ചിട്ടുണ്ട്
1/6
മാല സിൻഹ (Mala Sinha) എന്ന പേര് ഹിന്ദി സിനിമാ ലോകത്തെ ഒരുകാലത്ത് രേഖപ്പെടുത്തിയിരുന്നു. അസാമാന്യ കഴിവും സൗന്ദര്യവും ചേർന്ന വ്യക്തിത്വമായിരുന്നു മാല സിൻഹ. 1950കൾ മുതൽ 1990കൾ വരെയുള്ള ബോളിവുഡിലെ ഒഴിച്ചുകൂടാനാവാത്ത നാമമായിരുന്നു മാലയുടേത്. അക്കാലത്തെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയിരുന്ന നടി കൂടിയാണ് അവർ. കോടതി മുറിയിൽ പറഞ്ഞ ഒരു കള്ളം കൊണ്ട് ജീവിതം മാറിമറിഞ്ഞ നടിയാണവർ. 1954ലെ ബാദ്ഷ എന്ന സിനിമയിലൂടെ അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ച നടി. 120ലധികം ചിത്രങ്ങളിൽ അവർ വേഷമിട്ടിരുന്നു

2/6
അതിനു ശേഷമുള്ള നാല് പതിറ്റാണ്ടുകളിൽ മാല സിൻഹ സിനിമയിലുടനീളം നിറഞ്ഞു. ധർമേന്ദ്ര, ഗുരു ദത്ത്, അശോക് കുമാർ, ദിലീപ് കുമാർ, മനോജ് കുമാർ, അമിതാഭ് ബച്ചൻ തുടങ്ങിയ നായകന്മാരുടെ ഒപ്പം അഭിനയിച്ചതിന്റെ പേരിൽ മാല സിൻഹ അറിയപ്പെട്ടു തുടങ്ങി. അവരുടെ ഓരോ സിനിമയിലെയും അഭിനയം പ്രശംസ പിടിച്ചുപറ്റി. അക്കാലങ്ങളിൽ മുൻനിര നടന്മാർക്കൊപ്പം കിടപിടിക്കുന്ന നിലയിലായിരുന്നു അവരുടെ വരുമാനം. സ്ത്രീകളുടെ കാര്യത്തിൽ അതൊരു വിചിത്രമായ കാര്യമായിരുന്നു അന്ന്. അത് നേടാൻ മാല സിൻഹയ്ക്ക് സാധിച്ചു (തുടർന്ന് വായിക്കുക)

3/6
ഇത്രയും പ്രശസ്തയായിട്ടു പോലും അവർ പിശുക്കിന്റെ കാര്യത്തിൽ തെല്ലും പിന്നിലായിരുന്നില്ല. ജോലിക്കാരിക്ക് ശമ്പളം കൊടുക്കേണ്ടി വരും എന്ന് കരുതിയ മാല, വീട്ടിലെ ജോലികൾ എല്ലാം സ്വന്തമായി ചെയ്തു പോന്നു. എന്നിരുന്നാലും, 1978ൽ കരിയറിന്റെ കൊടുമുടിയിൽ നിൽക്കുന്ന വേളയിൽ, അവരുടെ സ്വകാര്യ ജീവിതം വാർത്താ തലക്കെട്ടുകളിൽ ഇടംനേടി. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് ആണ് താരത്തിന്റെ ജീവിതം മാറ്റിമറിച്ചത്. അവർ പണം സൂക്ഷിക്കാൻ തിരഞ്ഞെടുത്ത സ്ഥലമാകട്ടെ, സ്വന്തം വീടിന്റെ കുളിമുറിയുടെ ചുമർ!

4/6
കുളിമുറിയുടെ ചുമരിൽ അവർ ഒളിപ്പിച്ച് വച്ചതാകട്ടെ, 12 ലക്ഷം രൂപയും. അന്നാളുകളിൽ അതൊരു വലിയ തുകയാണ്. വിഷയം കോടതി കയറേണ്ടി വന്നു, ഒപ്പം മാല സിൻഹയും. കേസ് വന്നതും അതിൽ നിന്നും തലയൂരുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അതിനായി അവർ പറഞ്ഞ ഒരു കാര്യം പിന്നെ അവരുടെ സിനിമാ ജീവിതത്തെയും കൊണ്ടേപോയുള്ളൂ. നിയമം പിടിമുറുക്കിയതും, ആ പണമത്രയും ലഭ്യമായത് അനാശാസ്യ പ്രവർത്തിയിലൂടെയെന്നായിരുന്നു അവർ നൽകിയ വിശദീകരണം. ഇങ്ങനെ പറയാൻ ഒരു കാരണവുമുണ്ടായി

5/6
മുൻപ് പറഞ്ഞതു പോലെ മാല സിൻഹയുടെ പിശുക്ക് പ്രശസ്തമാണ്. ആ പണം നഷ്‌ടമാകാതിരിക്കാൻ, മാലയുടെ പിതാവും വക്കീലും പറഞ്ഞു കൊടുത്ത പോംവഴിയായിരുന്നു ആ പണമത്രയും നേടിയത് അനാശാസ്യത്തിലൂടെ എന്ന് 'ന്യായീകരിക്കേണ്ടി' വന്നത്. ഈ ഒരു മറുപടി തിരിച്ചടിച്ചു എന്ന് പറയേണ്ടതില്ലല്ലോ. അവർ അത്രയും കാലം കൊണ്ട് പടുത്തുയർത്തിയ അവരുടെ പബ്ലിക് ഇമേജ് ഒരു രാത്രികൊണ്ട് മാറിമറിഞ്ഞു. അതുവരെ വലിയ റോളുകൾ കിട്ടിക്കൊണ്ടിരുന്ന മാല സിൻഹയ്ക്ക് പിന്നെ അത്തരം വേഷങ്ങൾ ലഭിച്ചില്ല

6/6
പല താരങ്ങളും മാല സിൻഹയുടെ ഒപ്പം ജോലി ചെയ്യാൻ വിമുഖത കട്ടി തുടങ്ങി. ആഘോഷിക്കപ്പെട്ട ചലച്ചിത്ര ലോകത്ത്, അവർക്ക് ഭ്രഷ്ട് കല്പിക്കപ്പെട്ടു. ബോളിവുഡിലെ വമ്പൻ വീഴ്ചകളിൽ ഒന്നായി മാറി മാല സിൻഹയുടേത്. കോടികൾ അമ്മാനമാടിയിരുന്ന കൈകളിൽ നിന്നും ആ കോടികൾ വഴുതിപ്പോയി. ആധുനിക സിനിമാ പ്രേമികൾക്ക് മാല സിൻഹ ആരെന്ന് അറിയില്ല എങ്കിലും, അവരുടെ കാലത്ത് ആ നടി അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങൾക്ക് ഇന്നും വിലയുണ്ട്

പ്രമുഖ നാടക പ്രവർത്തകൻ വിജേഷ് കെ വി അന്തരിച്ചു

  • പ്രമുഖ നാടക പ്രവർത്തകൻ വിജേഷ് കെ വി പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിൽ അന്തരിച്ചു.

  • നാടക രചയിതാവ്, സംവിധായകൻ, അഭിനേതാവ്, സംഗീതജ്ഞൻ എന്നീ നിലകളിൽ വിജേഷ് ശ്രദ്ധേയനായിരുന്നു.

  • 'ഈ ഭൂമിയുടെ പേരാണ് നാടകം' ഉൾപ്പെടെ നിരവധി നാടകഗാനങ്ങൾ വിജേഷ് ആലപിച്ചിട്ടുണ്ട്.

View All
advertisement