Manju Warrier|'മനസ്സമാധാനമാണ് ഏറ്റവും വലിയ സമ്പത്ത്'; മഞ്ജുവാര്യരുടെ പുതിയ പോസ്റ്റ് ശ്രദ്ധയാകുന്നു
- Published by:ASHLI
- news18-malayalam
Last Updated:
'ഈ നിമിഷത്തിനായി എത്ര കാത്തിരുന്നു...' എന്നാണ് മഞ്ജുവിന്റെ പുതിയ പോസ്റ്റിന് താഴെ ഒരു ആരാധകന്റെ കമ്മന്റ്
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജുവാര്യർ(Manju Warrier). തന്റെ നിലപാടുകളാലും ഉറച്ച തീരുമാനങ്ങളാലുമാണ് മഞ്ജു മറ്റു നടിമാരിൽ നിന്നും എന്നും വേറിട്ടു നിൽക്കുന്നത്. തന്റെ അഭിനയ മികവിലൂടെ എല്ലാ തലമുറയിൽ നിന്നും ആരാധകരെ സൃഷ്ടിക്കാൻ മഞ്ജുവിന് സാധിച്ചു. ദൂരദർശനിൽ സംപ്രേഷണം ചെയ്ത മോഹരവം എന്ന സീരിയലിലൂടെയാണ് മഞ്ജു അഭിനയലോകത്തേക്ക് കടന്നു വരുന്നത്.
advertisement
തന്റെ പതിനേഴാമത്തെ വയസ്സിലാണ് മഞ്ജുവാര്യർ സിനിമയിലേക്കെത്തെന്നുന്നത്. 1995ൽ റിലീസ് ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലെ അരങ്ങേറ്റം. ഈ ചിത്രത്തിന് ശേഷം ദിലീപ് നായകനായ സല്ലാപം എന്ന സിനിമയിലൂടെ നായികയായി എത്തി. മലയാളികൾ ഇന്നും മടുപ്പില്ലാതെ കാണുന്ന ഒട്ടനേകം ചിത്രങ്ങളിൽ ഉൾപ്പെടുന്ന സിനിമയാണ് സല്ലാപം. സിനിമയും അതിലെ ഗാനങ്ങളുമെല്ലാം ഇന്നും ഹിറ്റായി തുടരുന്നു.
advertisement
അതിന് ശേഷം മഞ്ജുവിന്റെ കരിയറിലെ മികച്ച സമയം തന്നെയായിരുന്നുവെന്ന് തന്നെ പറയാം. കണ്ണെഴുതി പൊട്ടും തൊട്ട്, ആറാം തമ്പുരാൻ, കന്മദം, ഈ പുഴയും കടന്ന്, കളിയാട്ടം, സമ്മർ ഇൻ ബത്ലഹേം, പ്രണയവർണ്ണങ്ങൾ, പത്രം തുടങ്ങീ നിരവധി സിനിമകളിലൂടെ വ്യത്യസ്ഥമായ കഥാപാത്രങ്ങളുമായി മഞ്ജുവാര്യർ (Manju Warrier)എത്തി. ഇവയെല്ലാം തന്നെ പ്രേക്ഷകർ ഇന്നും ആസ്വദിക്കുന്ന സിനിമകളാണെന്നതും ശ്രദ്ധേയം. വിവാഹം കഴിച്ചതോടെ സിനിമയിൽ നിന്നും മാറി നിന്ന മഞ്ജുവാര്യർ ഒരിടവേളയ്ക്ക് ശേഷം തിരിച്ചുവന്നപ്പോഴും വലിയ സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്.
advertisement
തിരിച്ചുവരവിൽ സിനിമയിലെന്നോണം മഞ്ജു സോഷ്യൽമീഡിയയിലും ഏറെ സജീവമാണ്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാമിൽ മഞ്ജു പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധയാകുന്നത്. 'നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത് മനസ്സമാധാനമാണ്' എന്നാണ് മഞ്ജു ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. മഞ്ജുവിന്റെ പുത്തൻ പോസ്റ്റ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. താരങ്ങള ടക്കം നിരവധി പേരാണ് മഞ്ജുവിന്റെ ചിത്രങ്ങൾക്ക് ലൈക്കും കമ്മന്റുകളുമായി എത്തുന്നത്. നിങ്ങളുടെ ശാന്തമായ മുഖം ഞാൻ ഇഷ്ടപ്പെടുന്നുവെന്നാണ് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്. ഈ നിമിഷത്തിനായി എത്ര കാത്തിരുന്നു എന്നാണ് മറ്റൊരു ആരാധകന്റെ കമ്മൻ്റ്.
advertisement