കിഷ്കിന്ധാകാണ്ഡത്തിനു ശേഷം വീണ്ടും വനവാസം; ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന 'എക്കോ' ട്രെയ്‌ലർ

Last Updated:

മൂന്നു ഭാഗങ്ങളുള്ള ഈ അനിമൽ ട്രൈലജിയിലെ അവസാന ഭാഗമാണ് 'എക്കോ'

എക്കോ
എക്കോ
സൂപ്പർ ഹിറ്റായ 'കിഷ്കിന്ധാകാണ്ഡം' എന്ന ചിത്രത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന 'എക്കോ' (Eko) എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. നവംബർ 21ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപ് നായകനാവുന്നു. കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ സൗരബ് സച്ചിദേവ്, നരേൻ, വിനീത്, അശോകൻ, ബിനു പപ്പു, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ്‌, ബിയാനാ മോമിൻ തുടങ്ങിയവരും അഭിനയിക്കുന്നു.
കഥാവഴിയിൽ മൃഗങ്ങൾക്കും നിർണ്ണായക സ്ഥാനം നൽകിയൊരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം വരുന്ന ഈ ചിത്രത്തിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്. മൂന്നു ഭാഗങ്ങളുള്ള ഈ അനിമൽ ട്രൈലജിയിലെ അവസാന ഭാഗമാണ് 'എക്കോ'.
പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണ് ഈ ട്രൈലജിയിൽ ഉള്ളതെങ്കിലും, കഥാഗതിയിൽ മൃഗങ്ങൾ പുലർത്തുന്ന നിർണ്ണായക സ്വാധീനം കൊണ്ടുതന്നെ ഈ കഥകളുടെ ആത്മാവുകൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് മൂന്നു കഥകളിലും പൊതുവായി വിഷയമാകുന്നത്.
advertisement
ആരാധ്യാ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാം നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബാഹുൽ രമേശൻ തന്നെ നിർവ്വഹിക്കുന്നു. സംഗീതം- മുജീബ് മജീദ്‌, എഡിറ്റിങ്- സൂരജ് ഇ.എസ്., പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, കല സംവിധാനം- സജീഷ് താമരശ്ശേരി, മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യുംസ്- സുജിത്ത് സുധാകരൻ, ഓഡിയോഗ്രഫി- വിഷ്ണു ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാഗർ, പ്രൊജക്ട് ഡിസൈനർ- സന്ദീപ് ശശിധരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജിതേഷ് അഞ്ചുമന, സ്റ്റിൽസ്- റിൻസൻ എം.ബി., മാർക്കറ്റിംഗ് ആന്റ് ഡിസൈൻ- യെല്ലോടൂത്ത്, സബ് ടൈറ്റിൽ- വിവേക് രഞ്ജിത്ത്, വിതരണം- ഐക്കൺ സിനിമാസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: After the super hit film 'Kishkindhakandam', the official trailer of 'Eko' directed by Dinjith Ayyathan has been released. The film, which will release on November 21, stars young actor Sandeep Pradeep in the lead role
മലയാളം വാർത്തകൾ/ വാർത്ത/Film/
കിഷ്കിന്ധാകാണ്ഡത്തിനു ശേഷം വീണ്ടും വനവാസം; ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന 'എക്കോ' ട്രെയ്‌ലർ
Next Article
advertisement
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
  • ജഗന്‍ 2019-24 കാലയളവില്‍ 222.85 കോടി രൂപ ചെലവഴിച്ചു.

  • ടിഡിപി ജഗന്‍ പൊതുപണം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചു.

  • ലോകേഷ് തന്റെ യാത്രകള്‍ക്ക് വ്യക്തിഗത ഫണ്ട് ഉപയോഗിച്ചു.

View All
advertisement