advertisement

Maya Viswanath | മായാ വിശ്വനാഥിന്റെ മകളോ! എന്റെ കുഞ്ഞ് എന്ന ക്യാപ്‌ഷനുമായി എത്തിയ ചിത്രങ്ങളിൽ ആരാധകർ

Last Updated:
ചിലർ പ്രായത്തിന്റെ പേരിൽ കളിയാക്കിയ മായ മലയാള സിനിമാ, സീരിയൽ രംഗങ്ങളിലെ നിറസാന്നിധ്യമാണ്
1/6
ഒരുപാട് വർഷങ്ങളായി മലയാള സിനിമാ, സീരിയൽ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് നടി മായാ വിശ്വനാഥിന്റേത് (Maya Viswanath). സിനിമയെക്കാളുപരി സീരിയൽ രംഗത്താണ് മായയെ കൂടുതലും കണ്ടിരിക്കുക. അവരുടെ ആദ്യകാല അഭിനയമുഹൂർത്തങ്ങൾ കണ്ട് ഫാൻസായിരുന്ന കുട്ടികൾ പലതും ഇന്ന് അവരുടേതായ കുടുംബങ്ങളുമായി ജീവിക്കുന്ന മുതിർന്നവരാണ്. എന്നിട്ടും മായ ഇപ്പോഴും, അഭിനയരംഗത്ത് സജീവമായി തുടരുകയാണ്. വളരെ സജീവമായ ഒരു സോഷ്യൽ മീഡിയ പേജ് അവർക്ക് ഇന്ന് ഇൻസ്റ്റഗ്രാമിൽ ഉണ്ട്. കയ്യിൽ ഓമനത്തമുള്ള ഒരു കുഞ്ഞുമായി എത്തിയ മായയുടെ ചിത്രങ്ങൾ അവരുടെ ആരാധകർ കണ്ട് കഴിഞ്ഞു

2/6
അഭിനയരംഗത്തെ ശാലീന സുന്ദരി എന്ന നിർവചനത്തിന് എന്തുകൊണ്ടും ചേർന്ന പേരായിരുന്നു നടി മായ വിശ്വനാഥിന്റേത്. നീളൻ തലമുടിയും മലയാളിത്തനിമ നിറയുന്ന മുഖവും മായക്ക് ഫാൻസിന്റെ എണ്ണം കൂട്ടിയെന്നുവേണം പറയാൻ. സോഷ്യൽ മീഡിയ യുഗത്തിൽ പക്ഷേ മായയെ കളിയാക്കുന്നവരുമുണ്ട്. പലർക്കും മായയുടെ പ്രായമാണ് വിഷയം. അവർക്ക് 50 വയസ് കഴിഞ്ഞെന്നും മറ്റും പറഞ്ഞുകൊണ്ട് ആക്ഷേപിച്ചവർക്ക് ഒരിക്കൽ മായ മറുപടി കൊടുത്തിരുന്നു (തുടർന്ന് വായിക്കുക)

3/6
വളരെ വർഷങ്ങൾക്ക് മുൻപേ മായാ വിശ്വനാഥിന്റെ വിവാഹം എപ്പോഴെന്ന ചോദ്യങ്ങളും മറ്റും ഉയർന്നിരുന്നു. വിവാഹം ഉണ്ടാകും എന്ന തരത്തിൽ പ്രചാരണം നടക്കുകയും ചെയ്തു. എന്നാൽ, ആ ചോദ്യങ്ങൾ ചോദിച്ചവർക്ക് ഇന്നും മായ ഒരു ഉത്തരം നൽകിയിട്ടില്ല. അങ്ങനെയിരിക്കെയാണ് ഓമനത്തമുള്ള ഒരു കുഞ്ഞിനെ കയ്യിലെടുത്ത ചിത്രങ്ങളുമായി മായ അവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിൽ വരുന്നത്. 'എന്റെ കുഞ്ഞിനൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്നു' എന്ന് ഇംഗ്ളീഷിൽ ക്യാപ്‌ഷനും നൽകി

4/6
ഇത്രയുമായതും പലരും ചോദ്യങ്ങളുടെ ഒരു പരമ്പര തന്നെ മായയുടെ പോസ്റ്റിനു താഴെ ഉയർത്താൻ തുടങ്ങി. ഫേസ്ബുക്ക് പേജിലാണ് കൂടുതൽ പേരും അവരുടെ കൗതുകം രേഖപ്പെടുത്തിയത്. കുഞ്ഞ് സുന്ദരിയാണ്, അതുപോലെ തന്നെ അമ്മയും, സ്വന്തം കുഞ്ഞാണോ, കുഞ്ഞുണ്ടായ വിവരം അറിയിച്ചില്ലല്ലോ എന്ന ചോദ്യങ്ങളുടെ പരമ്പര തന്നെ അവരുടെ പോസ്റ്റുകളുടെ താഴെ കാണാം. എന്നാൽ ഏറെക്കാലമായി മായയെ ഫോളോ ചെയ്യുന്നവർക്ക് ഈ ചിത്രങ്ങൾക്കുള്ള ഉത്തരം വളരെ നേരത്തെ തന്നെ കിട്ടിക്കാണും

5/6
പോയവർഷത്തിന്റെ അവസാനമാണ് മായയുടെ പേജിൽ ഈ കുഞ്ഞുവാവ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ലേബർ റൂമിന്റെ പുറത്തു നിൽക്കുന്ന മായയുടെ കയ്യിലിരിക്കുന്ന, ആദ്യമായി പുറംലോകം കാണുന്ന നവജാത ശിശുവായാണ് താരം ഈ കുഞ്ഞിനെ ആദ്യമായി അവതരിപ്പിച്ചത്. ഒരു ചെറിയ പുതപ്പ് കൊണ്ട് പുതച്ച കുഞ്ഞിനെ മായ ക്യാമറയ്ക്ക് നേരെ പിടിച്ചു. അവരുടെ കുടുംബത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു ഈ കുഞ്ഞതിഥിയുടെ വരവ്. കുഞ്ഞിന്റെ പിതാവിനെയും ആദ്യം തന്റെ കൈകളിലേക്കാണ് ഏറ്റുവാങ്ങിയത് എന്ന് മായ ആ വീഡിയോയിൽ പറയുന്നു. അച്ഛനെപ്പോലെ തന്നെയാണ് മകൾ എന്നും മായ

6/6
അക്കാരണത്താൽ ഈ കുഞ്ഞ് മായയുടെ മകളാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എന്നാൽ ഒരു മകൾക്ക് കിട്ടേണ്ടത് എന്നതുപോലെ മായയുടെ വാത്സല്യം ഏറ്റുവാങ്ങി വളരുകയാണ് ഈ പെൺകുഞ്ഞ്. തന്റെ തന്നെ വീട്ടിലെ ഒരംഗം എന്ന സന്തോഷവും മായയ്ക്കുണ്ട്. കുഞ്ഞ് കട്ടിലിൽ കമിഴ്ന്നു കിടന്ന് കളിക്കുന്നത് പോലുള്ള നിമിഷങ്ങൾ മായ അവരുടെ പോസ്റ്റിൽ പകർത്തിയിട്ടുണ്ട്. കുഞ്ഞ് കയ്യിലിരിക്കുന്ന നിമിഷങ്ങളിൽ താൻ അനുഭവിക്കുന്ന അളവറ്റ സന്തോഷം മായയുടെ ഓരോ പോസ്റ്റിലും പ്രകടം

ഗുജറാത്തിലെ നിരക്ഷരരെ പറ്റിക്കുന്നത് പോലെ ബിജെപിക്ക് കേരളത്തിൽ കഴിയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ

  • കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരും ബുദ്ധിമാന്മാരുമാണെന്നും ബിജെപിക്ക് അവരെ പറ്റിക്കാൻ കഴിയില്ല

  • ഖാർഗെയുടെ പ്രസ്താവന ഗുജറാത്തിന്റെ പാരമ്പര്യത്തെയും ജനങ്ങളെയും അപമാനിക്കുന്നു: ഉപമുഖ്യമന്ത്രി

  • ബിജെപി വക്താവ് ഖാർഗെയെ രൂക്ഷമായി വിമർശിച്ചു; കോൺഗ്രസ് ഭിന്നിപ്പിച്ച് ഭരിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു

View All
advertisement