നടി കീർത്തി സുരേഷിന്റെ വിവാഹവാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് വളരെ വർഷങ്ങളായിരിക്കുന്നു. പോയ വർഷം 30 വയസ്സ് തികഞ്ഞ കീർത്തി ഉടനെ വിവാഹിതയാകും എന്ന തരത്തിൽ പക്ഷേ റിപോർട്ടുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ മാത്രമേ ആകുന്നുള്ളൂ. ഹൈസ്കൂൾ കാലം മുതലുള്ള സുഹൃത്താണ് വരൻ, അദ്ദേഹം റിസോർട്ട് ചെയിനുകളുടെ ഉടമയാണ് തുടങ്ങിയ വിവരങ്ങളും വാർത്തകളിൽ ഇടം നേടി
എപ്പോഴൊക്കെ വിവാഹവാർത്ത പ്രചരിച്ചുവോ, അപ്പോഴൊന്നും കീർത്തിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല. മേനകയുടെ മൂത്തമകൾ രേവതിയുടെ വിവാഹം നടന്നത് മുതൽ ഇളയമകൾ കീർത്തിയുടെ വിവാഹത്തെക്കുറിച്ച് റിപോർട്ടുകൾ പലതും പുറത്തുവന്നു തുടങ്ങി. വിവാദങ്ങളും ഉണ്ടായി. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടിനോട് മാതാവ് മേനക തന്നെ പ്രതികരിച്ചു (തുടർന്ന് വായിക്കുക)