advertisement

വാടാനപ്പിള്ളിയിൽ പ്രതിഷേധക്കാരെ കൂകിവിളിച്ച് ബിജെപി പ്രവർ‌ത്തകർ ; പ്ലാസ്റ്റിക് കവറുകളുമായെത്തി പ്രതിഷേധം

Last Updated:

യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പ്രതിഷേധത്തിനെതിരെയാണ് ബിജെപി പ്രവർത്തകർ രം​ഗത്തെത്തിയത്. പല നിറത്തിലുള്ള പ്ലാസ്റ്റിക് കവറുകളുമായാണ് പ്രവർത്തകർ എത്തിയത്.

News18
News18
തൃശൂർ: മണലൂർ നിയോജകമണ്ഡലത്തിലെ വാടാനപ്പിള്ളിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ‌ കിറ്റ് വിതരണം ചെയ്യുന്നുവെന്ന ആരോപണത്തിൽ പ്രതിഷേധിച്ച് ബിവാടാനപ്പള്ളിയിൽ പ്രതിഷേധക്കാരെ കൂകിവിളിച്ച് ബിജെപി പ്രവർ‌ത്തകർ ; പ്ലാസ്റ്റിക് കവറുകളുമായെത്തി പ്രതിഷേധംജെപി പ്രവർത്തകർ. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പ്രതിഷേധത്തിനെതിരെയാണ് ബിജെപി പ്രവർത്തകർ രം​ഗത്തെത്തിയത്. പല നിറത്തിലുള്ള പ്ലാസ്റ്റിക് കവറുകളുമായാണ് പ്രവർത്തകർ എത്തിയത്.
ഇതാണ് പ്രതാപൻ പറഞ്ഞ കിറ്റെന്നും എടുത്തോളൂവെന്നും പറഞ്ഞ് പ്ലാസ്റ്റിക കവറുകൾ വീശിയാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. എൽഡിഎഫിനെയും കോൺ​ഗ്രസിനെയും പരിഹസിച്ചുകൊണ്ട് മുദ്രാവാക്യം വിളിച്ചാണ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം.
ഭക്ഷ്യകിറ്റ് വിതരണം ചെയ്തുവെന്ന് ആരോപിച്ച് പ്രതിഷേധിച്ച യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപനെ അറസ്റ്റ് ചെയ്ത് നീക്കി. സിസിടിവി ദൃശ്യങ്ങൾ പൊലീസി പരിശോധിച്ചതിനെ തുടർന്നാണ് നടപടി. കിറ്റ് വിതരണം ചെയ്തതിന്റെ ഒരു സൂചനയും ദൃശ്യങ്ങളില്ലായിരുന്നു. ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ സ്ഥലത്ത് നിന്നും പിരിഞ്ഞുപോയി. ​ഗോഡൗൺ ഉടമയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2000 ത്തോളം കിറ്റ് കണ്ടെടുത്തു.
advertisement
വോട്ടർമാർക്ക് നൽകാൻ വേണ്ടി 4000 കിറ്റുകൾ തയാറാക്കിയെന്നും ബിജെപി നേതാവ് ദേവൻ കിറ്റ് വിതരണം ചെയ്യാൻ എത്തിയതാണെന്നും കോൺ​ഗ്രസ് പ്രവർത്തകർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മും രം​ഗത്തെത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാടാനപ്പിള്ളിയിൽ പ്രതിഷേധക്കാരെ കൂകിവിളിച്ച് ബിജെപി പ്രവർ‌ത്തകർ ; പ്ലാസ്റ്റിക് കവറുകളുമായെത്തി പ്രതിഷേധം
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement