advertisement

36 വർഷം മുമ്പ് മോഹൻലാലിനെ ഹോട്ടലിൽ നിന്നും കൊണ്ടുവരാൻ സത്യൻ അന്തിക്കാട് ഏൽപിച്ചയാൾ ഇന്ന് മലയാളസിനിമയിലെ പ്രമുഖൻ

Last Updated:
പട്ടണപ്രവേശത്തിന്റെ സെറ്റിൽ വച്ച് മോഹൻലാലിനെ ഹോട്ടലിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ സത്യൻ അന്തിക്കാട് ഏൽപ്പിച്ചയാൾ ഇന്ന്...
1/8
ഒടിയനും വാലിബാനുമായി ഒക്കെയും മാറുന്നതിനും വളരെ മുൻപേ പ്രേക്ഷകർ ഒട്ടേറെ സ്നേഹിച്ച മോഹൻലാൽ കഥാപാത്രങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. ആ വേഷങ്ങളെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ കാരണമായ ചിത്രങ്ങളുടെ ശില്പികളിൽ ഒരാൾ സംവിധായകൻ സത്യൻ അന്തിക്കാടും. കഴിഞ്ഞ ദിവസം ഈ കോംബോ വീണ്ടും വെള്ളിത്തിരയിൽ വരുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു
ഒടിയനും വാലിബനുമായി ഒക്കെയും മാറുന്നതിനും വളരെ മുൻപേ പ്രേക്ഷകർ ഒട്ടേറെ സ്നേഹിച്ച മോഹൻലാൽ കഥാപാത്രങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. ആ വേഷങ്ങളെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ കാരണമായ ചിത്രങ്ങളുടെ ശില്പികളിൽ ഒരാൾ സംവിധായകൻ സത്യൻ അന്തിക്കാടും. കഴിഞ്ഞ ദിവസം ഈ കോംബോ വീണ്ടും വെള്ളിത്തിരയിൽ വരുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു
advertisement
2/8
'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷമാണ് മോഹൻലാൽ, സത്യൻ അന്തിക്കാട് ടീം വീണ്ടും ഒന്നിക്കുന്നത്. മോഹൻലാൽ, മഞ്ജു വാര്യർ ജോഡികൾ നായികാ നായകന്മാരായ ചിത്രമാണിത്. ഒൻപതു വർഷങ്ങൾക്ക് ശേഷമാണ് അടുത്ത സിനിമയുടെ പ്രഖ്യാപനം (തുടർന്ന് വായിക്കുക)

3/8
ടി.പി. ബാലഗോപാലൻ എം.എ., ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സന്മനസുള്ളവർക്കു സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേൽപ്പ്, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം പോലുള്ള പ്രശസ്തമായ ചിത്രങ്ങൾ  മോഹൻലാൽ, സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റേതാണ്. ഈ കോംബോ വീണ്ടും മലയാള സിനിമയിലേക്ക് വരുമ്പോൾ പഴയ മോഹൻലാലിനെ തിരികെ കിട്ടും എന്ന പ്രതീക്ഷ പ്രേക്ഷകർക്ക് നൽകുന്നു

4/8
സത്യൻ അന്തിക്കാട്, ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ ഒന്നായ പട്ടണപ്രവേശത്തിൽ നായകനായത് മോഹൻലാലാണ്. ഈ ഇനിമയുടെ സെറ്റിൽ വച്ച് മോഹൻലാലിനെ കൂട്ടിക്കൊണ്ടു വരാൻ സത്യൻ അന്തിക്കാട് ഏൽപ്പിച്ചയാൾ ഇന്ന് മലയാള സിനിമയിലെ പ്രമുഖനാണ്
സത്യൻ അന്തിക്കാട്, ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ ഒന്നായ പട്ടണപ്രവേശത്തിൽ നായകനായത് മോഹൻലാലാണ്. ഈ സിനിമയുടെ സെറ്റിൽ വച്ച് മോഹൻലാലിനെ ഹോട്ടലിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ സത്യൻ അന്തിക്കാട് ഏൽപ്പിച്ചയാൾ ഇന്ന് മലയാള സിനിമയിലെ പ്രമുഖനാണ്
advertisement
5/8
അതിനും മുൻപ് 'സന്ദർഭം' എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത നിലയിൽ അദ്ദേഹം സിനിമയിൽ തലകാണിച്ചിട്ടുണ്ട് എന്ന് മാത്രമേ അതുവരെ പറയാൻ സാധിച്ചിരുന്നുള്ളൂ. പിൽക്കാലത്ത് മോഹൻലാലിൻറെ വിശ്വസ്തനും, മലയാള സിനിമയിലെ എണ്ണംപറഞ്ഞ നിർമാതാക്കളിൽ ഒരാളുമായ ആന്റണി പെരുമ്പാവൂരായിരുന്നു അത്

6/8
ആന്റണിയുടെ സിനിമാ കരിയർ പരിശോധിച്ചാൽ, ഒരുപിടി മോഹൻലാൽ ചിത്രങ്ങളിൽ അദ്ദേഹം മിന്നിമായുന്ന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. കിലുക്കം, അങ്കിൾ ബൻ, അദ്വൈതം, കമലദളം, ഗാന്ധർവം, തേന്മാവിൻ കൊമ്പത്ത്, മിന്നാരം തുടങ്ങി നേര് വരെയുള്ള ചിത്രങ്ങളിൽ ആന്റണിയെ മലയാളി പ്രേക്ഷകർ കണ്ടുകഴിഞ്ഞു

7/8
'നരസിംഹം' എന്ന സിനിമയിലൂടെയാണ് ആന്റണി ആദ്യമായി നിർമാതാവിന്റെ വേഷം അണിയുന്നത്. ഒരുകോടിക്ക് മേൽ ചിലവിട്ടെടുത്ത ഈ ചിത്രം, ബോക്സ് ഓഫീസിൽ 20 കോടിക്ക് പുറത്തു ലാഭം നേടിയിരുന്നു. വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളായ 'L2 എമ്പുരാൻ', 'ബറോസ്' എന്നിവയെല്ലാം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണിയാണ് നിർമ്മിച്ചത്

8/8
വരാനിരിക്കുന്ന സത്യൻ അന്തിക്കാട് ചിത്രവും ആന്റണിയാണ് നിർമിക്കുക. സത്യൻ അന്തിക്കാട് രചിക്കുന്ന ചിത്രം ജൂലൈ മാസത്തിൽ ആരംഭിക്കും

20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്

  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement