'അച്ഛന് പാപ്പുവും പാറുവും എഴുതുന്നത്. ഞങ്ങൾ നന്നായി പഠിക്കുന്നുണ്ട്. അച്ഛന് സുഖമാണോ? പാറു സ്കൂളിൽ പോകാൻ ചിലപ്പോൾ മടിയാണ്. ട്യൂഷൻ സാർ വരാറുണ്ട്. ആന്റിയും വരാറുണ്ട്.' സ്കൂൾ വിട്ടു വന്നാൽ ജോലികഴിഞ്ഞെത്തുന്ന അച്ഛനോട് പോയി പറയാൻ പറ്റാത്ത വിശേഷങ്ങൾ കത്തിലൂടെ അറിയിക്കുന്ന കുട്ടികൾ നമുക്കിടയിൽ എത്രപേർ ഉണ്ടാവും?
നമിത പ്രമോദിന്റേയും അനുജത്തി അഖിതയുടെയും അച്ഛൻ അവരുടെ കുട്ടിക്കാലത്തു ഖത്തറിൽ ജോലിയെടുത്തിരുന്നു. വാട്സാപ്പ്, സ്മാർട്ട് ഫോൺ യുഗം ആരംഭിച്ചിട്ടില്ലത്തതിനാൽ, അവരുടെ അമ്മ പേജുകളുള്ള കത്തിൽ വിശേഷം പങ്കിടുമായിരുന്നു. ഇന്ന് അച്ഛന്റെയും അമ്മയുടെയും 27-ാം വിവാഹവാര്ഷികത്തിലാണ് നമിത ആ ഓർമ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിൽ പോസ്റ്റ് ചെയ്തത്