advertisement

മന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബേറ്

Last Updated:

കെ എസ് ‌യു ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ കോഴിക്കോട് വടകര തോടന്നൂരിലെ വീടിനുനേർക്കായിരുന്നു ആക്രമണം.

Rapid Read
ബോംബെറിയുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു
ബോംബെറിയുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു
കോഴിക്കോട്: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെ എസ് ‌യു നേതാവിന്റെ വീടിനുനേരെ ബോംബേറ്. കെ എസ് ‌യു ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ കോഴിക്കോട് വടകര തോടന്നൂരിലെ വീടിനുനേർക്കായിരുന്നു ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിൽ മന്ത്രക്കെതിരെ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് അറസ്റ്റിലായ ബിതുൽ ബാലൻ റിമാൻഡിലാണ്.
ഇതിനിടെ കണ്ണൂരിൽ കെ എസ് യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഇന്ന് പുലർച്ചെ നാലുമണിയോടെ ഡിസ്ചാർജ് ചെയ്തു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലേതാണ് തീരുമാനം. റോഡ് മാ‌ർഗമാണ് മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. മന്ത്രി സ്വന്തം വാഹനത്തിലാണ് യാത്ര തിരിച്ചത്.
ഇതും വായിക്കുക: മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; പുലർച്ചെ നാലിന് തിരുവനന്തപുരത്തേക്ക് മടങ്ങി
വ്യാഴാഴ്ച രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടിരുന്നു. രക്തസമ്മർദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കൽ ബോർഡ്‌ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടിയേക്കുമെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് അനുമതി നിഷേധിച്ചിരുന്നു.
advertisement
Summary: Tensions in Kerala have escalated following a bomb attack on the residence of a KSU leader in Kozhikode, occurring shortly after a protest against Health Minister Veena George. At approximately 2:30 AM on Friday, the house of Bithul Balan, KSU District Secretary, was targeted with a bomb in Thodannur, Vadakara. Bithul Balan is currently in judicial custody (remand) for waving black flags at the Minister at a railway station.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബേറ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement