നടി നമിത പ്രമോദിന്റെ (Namitha Pramod)അനുജത്തിയാണ് അഖിത പ്രമോദ്. അച്ഛനും അമ്മയ്ക്കും രണ്ട് പെണ്മക്കൾ മാത്രം. അനുജത്തിക്ക് 22 വയസ്സ് തികഞ്ഞു. ഈ വേളയിൽ മനോഹരമായ ഒരു പിറന്നാൾ കുറിപ്പ് പോസ്റ്റ് ചെയ്യുകയാണ് നമിത. കുട്ടിക്കാലത്ത് പാപ്പു, പാറു എന്ന് ഓമനപ്പേരുള്ള ഇവർ ദുബായിലെ അച്ഛന് കത്തെഴുതുന്ന ശീലം ഉണ്ടായിരുന്നു. നമിത ഇക്കാര്യം അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു
അച്ഛന്റെയും അമ്മയുടെയും മുന്നിൽ പിടിക്കപ്പെട്ടപ്പോൾ പരസ്പരം സുരക്ഷിതരാക്കി. ഒരേ വസ്ത്രങ്ങൾ ഷെയർ ചെയ്തിരുന്നതിനാൽ, അനുജത്തി ഇന്ത്യ വിട്ടതും തന്റെ അലമാര കാലിയായി. എന്റെ വളകളിലും ലിപ്സ്റ്റിക്കിലും നീ കൈവയ്ക്കുമ്പോൾ ഞാൻ അലോസരപ്പെട്ടിരുന്നു എന്ന് നിനക്കറിയാം. നിന്റെ ലൈക്ര ഷോർട്ട്സ് ഞാൻ ഇടുമ്പോഴും നിന്റെ ശുചിമുറി ഞാൻ ഉപയോഗിക്കുമ്പോഴും നിന്റെ സ്വസ്ഥതയും നഷ്‌ടപ്പെട്ടിരുന്നു എന്ന് നമിത