ഖമനയിയുടെ മരണത്തിനു പിന്നാലെ ഇസ്രായേൽ, യുഎസ് താവളങ്ങളിൽ ആക്രമണം അഴിച്ചുവിട്ട് ഇറാൻ
- Published by:meera_57
- news18-malayalam
Last Updated:
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ഇസ്രായേലിന്റെ നെഗേവിലും ചാവുകടൽ മേഖലയിലും ഞായറാഴ്ച റെഡ് അലർട്ട് സൈറണുകൾ സജീവമായി
ഇസ്രായേലിനെയും അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ പുതിയ ആക്രമണങ്ങൾ ആരംഭിച്ചതായി ഇറാന്റെ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മരണത്തിനു പിന്നാലെയാണ് ആക്രമണങ്ങൾ.
ഖമനയിയുടെ മരണശേഷം, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഇസ്രായേലിനും അമേരിക്കയ്ക്കുമെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി. "ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആക്രമണ പ്രവർത്തനം" എന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്.
ഇസ്രായേലിലുടനീളം റെഡ് അലർട്ട് സൈറണുകൾ
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ഇസ്രായേലിന്റെ നെഗേവിലും ചാവുകടൽ മേഖലയിലും ഞായറാഴ്ച റെഡ് അലർട്ട് സൈറണുകൾ സജീവമായി.
ഇറാനിയൻ പ്രൊജക്റ്റൈലുകളെ ലക്ഷ്യമിട്ട് ഇസ്രായേൽ പായിച്ച ഇന്റർസെപ്റ്റർ മിസൈലുകൾ ഞായറാഴ്ച ടെൽ അവീവിലുടനീളം തുടർച്ചയായ സ്ഫോടനങ്ങൾ സൃഷ്‌ടിച്ചതായി അൽ അറേബ്യ റിപ്പോർട്ട് ചെയ്തു.
advertisement
പശ്ചിമേഷ്യയിലെ 27 അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പറഞ്ഞു. "ഈ മേഖലയിലെ 27 യുഎസ് താവളങ്ങൾ ഞങ്ങൾ ലക്ഷ്യമിട്ടു," എന്ന് സേന.
ബഹ്‌റൈനിൽ സ്‌ഫോടനങ്ങൾ, ഗൾഫിൽ ജാഗ്രതാ നിർദ്ദേശം
ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഞായറാഴ്ച നിരവധി സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്‌തു. വലിയ സ്‌ഫോടന ശബ്ദം കേട്ടതായി താമസക്കാർ പറഞ്ഞു. ഗൾഫിൽ ജാഗ്രത വർദ്ധിപ്പിച്ചതിന്റെ സൂചനയായി ബഹ്‌റൈനിലും അയൽരാജ്യമായ കുവൈറ്റിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങി.
സംഘർഷം രൂക്ഷമാക്കുന്നതിനെ അപലപിച്ച് ഐക്യരാഷ്ട്രസഭ
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭ. "ഇറാനെതിരെ യുഎസും ഇസ്രായേലും നടത്തിയ വൻ സൈനിക ആക്രമണങ്ങളെയും തുടർന്നുണ്ടായ ഇറാന്റെ പ്രത്യാക്രമണങ്ങളെയും അപലപിക്കുന്നു. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണികൾ നേരിടുന്നതിനാൽ, അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുകയല്ലാതെ പ്രായോഗികമായ ഒരു ബദൽ മാർഗവുമില്ല" എന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
advertisement
ഇറാനിൽ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെത്തുടർന്ന് പ്രാദേശിക സംഘർഷങ്ങൾ വർദ്ധിക്കുന്നതിനിടയിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. ടെഹ്‌റാനും സഖ്യകക്ഷികളും മേഖലയിലുടനീളമുള്ള സൈനിക കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തുന്നതായി റിപ്പോർട്ടുണ്ട്.
Summary: Iran has launched a new wave of strikes targeting Israel and United States bases, according to Iran’s state television. The attacks come in the aftermath of the killing of Iran’s Supreme Leader Ayatollah Ali Khamenei
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 01, 2026 12:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഖമനയിയുടെ മരണത്തിനു പിന്നാലെ ഇസ്രായേൽ, യുഎസ് താവളങ്ങളിൽ ആക്രമണം അഴിച്ചുവിട്ട് ഇറാൻ










