Navya Nair | മഞ്ജു വാര്യർ തുടങ്ങിവച്ചത് നവ്യയിലൂടെ മുന്നോട്ട്; ആരുടേതാണ് നല്ലതെന്നു ചോദിച്ചാൽ മറുപടി പറയാൻ സാധിക്കുമോ

Last Updated:
നീളൻ തലമുടിയും ശാലീന സൗന്ദര്യവുമായിരുന്നു മഞ്ജുവും നവ്യയും ഉൾപ്പെടുന്ന താരങ്ങളുടെ മുഖമുദ്ര
1/6
മലയാള സിനിമയിൽ ഒരുകാലത്തു പകരക്കാർ ഇല്ലാതിരുന്ന രണ്ടു നായികമാർ. അതാണ് മഞ്ജു വാര്യരും (Manju Warrier) നവ്യാ നായരും (Navya Nair). മഞ്ജുവിനെ അപേക്ഷിച്ച് നവ്യ സിനിമയിൽ നിറഞ്ഞു നിന്ന വർഷങ്ങളുടെ എണ്ണം കൂടുതലുണ്ടാകും. മഞ്ജു വളരെ പെട്ടെന്ന് തന്നെ വിവാഹിതയായി കുടുംബിനിയുടെ റോളിലേക്ക് പ്രവേശിച്ചിരുന്നു. ശേഷം രണ്ടാം വരവിലൂടെ വീണ്ടും മലയാള സിനിമയിൽ സജീവമായി മാറുകയായിരുന്നു താരം. നവ്യ മലയാള ഭാഷയിൽ അഭിനയിച്ചു തുടങ്ങിയെങ്കിലും, പിന്നീട് തമിഴിലും മറ്റും സജീവമായി മാറുകയായിരുന്നു. ഭാഷ ഏതായാലും നവ്യ കൈനിറയെ ചിത്രങ്ങൾ സ്വന്തമാക്കി

advertisement
2/6
ഇതിനിടെ നവ്യ എഴുത്തുകാരിയായപ്പോൾ, പുസ്തകപ്രകാശനത്തിനു വന്നത് ഒരു സിനിമയിൽ പോലും ഒന്നിച്ചഭിനയിച്ചിട്ടില്ലാത്ത സുഹൃത്ത് മഞ്ജു വാര്യരാണ്. 'നവ്യരസങ്ങളുടെ' പ്രകാശന വേദിയിൽ നവ്യയും മഞ്ജു വാര്യരും ചിരിച്ചുല്ലസിച്ച് ഇരിക്കുന്ന ദൃശ്യങ്ങൾ അന്നാളുകളിൽ വൈറലായി മാറിയിരുന്നു. കൂടാതെ നാടൻ തനിമയുടെ പേരിൽ നായികമാരിൽ ആരാണ് മുന്നിൽ എന്ന നിലയിൽ താരതമ്യം ചെയ്യുന്ന രീതിയും ആരാധകരുടെ ഇടയിൽ ഉണ്ടായിരുന്നു. നീളൻ തലമുടിയും ശാലീന സൗന്ദര്യവുമായിരുന്നു മഞ്ജുവും നവ്യയും ഉൾപ്പെടുന്ന താരങ്ങളുടെ മുഖമുദ്ര (തുടർന്ന് വായിക്കുക)

3/6
എന്നാൽ, രണ്ടാം വരവിൽ നവ്യ നായരും മഞ്ജു വാര്യരും കണ്ട മലയാള സിനിമയിൽ ശാലീന സൗന്ദര്യം എന്ന സങ്കൽപം മാറിമറിഞ്ഞിരുന്നു. നാട്ടിൽ സലൂണുകൾ തിങ്ങിനിറഞ്ഞ കാലഘട്ടത്തിൽ മോഡേൺ യുവത്വത്തിന്റെ ഒപ്പം പിടിച്ചു നിൽക്കുന്ന കാര്യത്തിലും അവർ പിന്നോട്ടില്ല. ഇന്നിപ്പോൾ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിയിൽ മഞ്ജു യൂത്തിനു നൽകുന്ന പണി കൂടുതലാണ്. പല ഫാഷൻ ട്രെൻഡുകൾക്കും മഞ്ജു തുടക്കക്കാരിയാണ്. നവ്യയും പൊതുപരിപാടികൾ പലതിലും പങ്കെടുക്കുമ്പോൾ, അത്യന്തം ട്രെൻഡിയായി അണിഞ്ഞൊരുങ്ങി വരാൻ ശ്രദ്ധിക്കാറുണ്ട് എന്നാൽ, രണ്ടാം വരവിൽ നവ്യ നായരും മഞ്ജു വാര്യരും കണ്ട മലയാള സിനിമയിൽ ശാലീന സൗന്ദര്യം എന്ന സങ്കൽപം മാറിമറിഞ്ഞിരുന്നു. നാട്ടിൽ സലൂണുകൾ തിങ്ങിനിറഞ്ഞ കാലഘട്ടത്തിൽ മോഡേൺ യുവത്വത്തിന്റെ ഒപ്പം പിടിച്ചു നിൽക്കുന്ന കാര്യത്തിലും അവർ പിന്നോട്ടില്ല. ഇന്നിപ്പോൾ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിയിൽ മഞ്ജു യൂത്തിനു നൽകുന്ന പണി കൂടുതലാണ്. പല ഫാഷൻ ട്രെൻഡുകൾക്കും മഞ്ജു തുടക്കക്കാരിയാണ്. നവ്യയും പൊതുപരിപാടികൾ പലതിലും പങ്കെടുക്കുമ്പോൾ, അത്യന്തം ട്രെൻഡിയായി അണിഞ്ഞൊരുങ്ങി വരാൻ ശ്രദ്ധിക്കാറുണ്ട്
എന്നാൽ, രണ്ടാം വരവിൽ നവ്യ നായരും മഞ്ജു വാര്യരും കണ്ട മലയാള സിനിമയിൽ ശാലീന സൗന്ദര്യം എന്ന സങ്കൽപം മാറിമറിഞ്ഞിരുന്നു. നാട്ടിൽ സലൂണുകൾ തിങ്ങിനിറഞ്ഞ കാലഘട്ടത്തിൽ മോഡേൺ യുവത്വത്തിന്റെ ഒപ്പം പിടിച്ചു നിൽക്കുന്ന കാര്യത്തിലും അവർ പിന്നോട്ടില്ല. ഇന്നിപ്പോൾ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിയിൽ മഞ്ജു യൂത്തിനു നൽകുന്ന പണി കൂടുതലാണ്. പല ഫാഷൻ ട്രെൻഡുകൾക്കും മഞ്ജു തുടക്കക്കാരിയാണ്. നവ്യയും പൊതുപരിപാടികൾ പലതിലും പങ്കെടുക്കുമ്പോൾ, അത്യന്തം ട്രെൻഡിയായി അണിഞ്ഞൊരുങ്ങി വരാൻ ശ്രദ്ധിക്കാറുണ്ട്
advertisement
4/6
കുറച്ചു ദിവസങ്ങൾക്ക് മുൻപ് മഞ്ജു വീണ്ടും ഒരു സെറ്റ് ചിത്രങ്ങളുമായി അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വന്നു ചേർന്നിരുന്നു. അവിടെ മഞ്ജു തുടങ്ങിവച്ചത് ആഭരണങ്ങളിലെ ട്രെൻഡ് ആയിരുന്നു. പൊതുവെ കയ്യിലും കഴുത്തിലും മുഖത്തും ഉൾപ്പെടെ അണിയുന്ന ആഭരണങ്ങളിൽ ഏതു തിരഞ്ഞെടുക്കണം എന്ന് കൺഫ്യൂഷൻ ഉള്ളവരുടെ ഇടയിലേക്ക്, ചെവിയിൽ ധരിക്കാൻ ഒരു പ്രത്യേക ആഭരണം മഞ്ജു കണ്ടെത്തുകയായിരുന്നു. മഞ്ജുവിന്റെ സ്റ്റൈലിസ്റ്റ് ആണ് ആ ആഭരണം മഞ്ജുവിനായി ഡിസൈൻ ചെയ്തത്

5/6
പഴയ കാലത്തെ മുത്തശ്ശിമാരുടെയും മറ്റും കാതിൽ കിടന്നിരുന്ന വലിയ കർണാഭരണങ്ങളുമായി സമാനതയുള്ള ഇയർ കഫ് ആയിരുന്നു മഞ്ജു വാര്യർ ധരിച്ചത്. മഞ്ജുവിന്റെ കാതിലെ ആ 'ഈർക്കിൽ' നന്നായിരിക്കുന്നു എന്ന് പോലും ചിലർ കമന്റ് ചെയ്തു. പണ്ടുമുതലേ മലയാള സിനിമയിൽ ഒരു നായിക തുടങ്ങിവച്ച ട്രെൻഡ് മറ്റൊരാളിലൂടെ തുടർന്നുപോകുന്ന പതിവുണ്ടായിരുന്നു. ഇവിടെയും അക്കാര്യത്തിൽ മുടക്കമില്ല. നവ്യ നായരും ഇയർ കഫിൽ ഒന്ന് കൈവെക്കാം തീരുമാനിച്ചുറപ്പിച്ച വരവാണ്. കഴിഞ്ഞ ദിവസം തനിക്ക് സമ്മാനം കിട്ടിയ ഇയർ കഫുകളുടെ ചിത്രം നവ്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു

6/6
മൂന്നു വ്യത്യസ്ത രീതിയിലെ ഇയർ കഫുകൾ ആണ് നവ്യ നായർ പങ്കിട്ട ചിത്രത്തിൽ കാണാൻ കഴിയുക. ഗോൾഡൻ നിറമെങ്കിലും, ഇവ സ്വർണം കൊണ്ടുള്ളതാവാൻ സാധ്യതയില്ല. മഞ്ജുവും നവ്യയും ആരംഭം കുറിച്ച നിലയ്ക്ക് ഇനി ഇയർ കഫുകൾ മലയാള സിനിമയിലെ ലുക്കുകളുടെ പട്ടികയിൽ ഇടം നേടുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement