Navya Nair | നവ്യയെ ഇത്രയുമങ്ങ് ചേർത്തുനിർത്തുന്ന ആത്മബന്ധം, പിന്നെ കയ്യിലൊരു പുസ്തകവും

Last Updated:
ഒരിക്കലും ക്ഷയിക്കാത്ത അക്ഷരവും, മാനുഷികബന്ധവും. നവ്യ ചേർത്തുനിർത്തുന്ന, നവ്യയെ ചേർത്തുനിർത്തുന്നതിൽ പ്രിയപ്പെട്ടവൻ
1/6
ജീവിതത്തിലെ ചില ഘട്ടങ്ങളിൽ പലരും തിരിച്ചറിയുന്ന സത്യങ്ങളിൽ ഒന്നാകും കയ്യിലെ പണം, അല്ലെങ്കിൽ ബാങ്ക് ബാലൻസ് കൊണ്ട് നേടാനാകാത്ത പലതും നമുക്ക് ചുറ്റുമുണ്ടെന്ന കാര്യം. അന്നേരം ഏറ്റവും മൂല്യമുള്ളതായി മാറുക നമ്മൾ സൂക്ഷിക്കുന്ന ബന്ധങ്ങളാകും. നവ്യ നായരുടെ (Navya Nair) കാര്യത്തിൽ ബന്ധങ്ങളുടെ ഇഴയടുപ്പം കൂടുതൽ ഉണ്ടെങ്കിലേ ഉള്ളൂ. പലതും തനിയെ ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുന്നു എങ്കിലും, ചുറ്റുമുള്ളവർ നവ്യക്ക് നൽകുന്ന ഊർജം അതിനേക്കാളുമേറെയാണ്. നവ്യയുടെ പുതിയ പോസ്റ്റിലും അത്തരം ആത്മബന്ധത്തിന്റെ കഥയുണ്ട് പറയാൻ. ഈ ചേർത്തുപിടിക്കലിലും

advertisement
2/6
കയ്യിലൊരു പുസ്തകവുമായി ഒരു കഫെയിൽ ഇരിക്കുന്ന തന്റെ ദൃശ്യവുമായാണ് നവ്യ നായരുടെ വരവ്. കയ്യിലെ പുസ്തകം മലയാളമാണ്. ഉള്ളിലെ ഭാഗങ്ങളിൽ ഒന്നിന്റെ പേര് 'മഴ കാണാത്ത മരുഭൂമി'. പഠനത്തിലും മറ്റും മിടുക്കിയായ നവ്യ നായർ, വായനയുടെ കാര്യത്തിലും പിന്നിലല്ല. 'നവ്യരസങ്ങൾ' എന്ന പേരിൽ ഒരു പുസ്തകവും നവ്യ നായർ രചിച്ചിരുന്നു. പലരും ആഗ്രഹിക്കുന്ന ശാന്തതയും സമാധാനവും നിറയുന്നു ഈ പോസ്റ്റിൽ. വായനയ്ക്ക് ശേഷം പളുങ്കു പോലെ നവ്യ ചേർത്ത് പിടിച്ച, നവ്യയെ ചേർത്ത് പിടിച്ചവരിൽ പ്രിയപ്പെട്ട 'കണ്ണൻ' ഓടിവന്ന് നവ്യയെ ഇങ്ങനെയങ്ങ് കെട്ടിപിടിക്കുകയാണ് (തുടർന്ന് വായിക്കുക)

3/6
നവ്യ ജന്മം കൊടുത്തത് മകൻ സായ് കൃഷ്ണക്ക് എങ്കിൽ, ഒരേ വയറ്റിൽ നിന്നും ജന്മം കൊണ്ടു എന്നർത്ഥമാക്കുന്ന സഹോദരനാണ് പ്രിയപ്പെട്ട അനുജൻ രാഹുൽ. അച്ഛനും അമ്മയും മകനും എന്നതുപോലെ അനുജനും ഈ ചേച്ചിക്ക് പ്രിയപ്പെട്ടവൻ. കഴിഞ്ഞ കുറച്ചേറെ നാളുകളായി അനുജനും നവ്യയുടെ ഒപ്പം കട്ടയ്ക്ക് നിൽപ്പാണ്. പോയവർഷത്തെ നവ്യ നായരുടെ ജന്മദിനാഘോഷങ്ങളിലും അനുജൻ രാഹുൽ പങ്കുകൊണ്ടു. നവ്യ സിനിമയിൽ വരുമ്പോൾ, വളരെ പ്രായം കുറഞ്ഞ സ്കൂൾ വിദ്യാർത്ഥിയായിരുന്നു രാഹുൽ. ഇന്ന് ജോലിത്തിരക്കിൽ ആണെങ്കിലും, രാഹുൽ ചേച്ചിയുടെ കാര്യങ്ങൾക്ക് ഓടിവരും

4/6
അഭിനയത്തിനും നൃത്തത്തിനും പുറത്തും നവ്യ തന്നെ കണ്ടെത്തുന്ന തിരക്കിലാണിപ്പോൾ. കഴിഞ്ഞ വർഷം നവ്യ നായർ തന്റെ തന്നെ ഒരു വസ്ത്ര ബ്രാൻഡ് ആരംഭിച്ചിരുന്നു. 'എർത്ത് ബൈ നവ്യ' എന്നാണ് ഈ ബ്രാൻഡിന് പേര്. ഈ ബ്രാൻഡിന്റെ മോഡലും നവ്യ തന്നെയാണ്. മുൻപ്, താൻ ഒരിക്കൽ എങ്കിലും ഉപയോഗിച്ച വസ്ത്രങ്ങൾ സെക്കന്റ് ഹാൻഡ് വിലയ്ക്ക് വിൽപ്പനയ്ക്ക് വച്ച് നവ്യ നായർ വാർത്താപ്രാധാന്യം നേടിയിരുന്നു. അത്തരത്തിൽ വസ്ത്രങ്ങൾ വിറ്റുകിട്ടിയ പണം കൊണ്ട് വൃദ്ധജനങ്ങൾ താമസിക്കുന്ന അഗതിമന്ദിരത്തിൽ നവ്യ അവർക്കാവശ്യമുള്ള വസ്തുക്കൾ വാങ്ങി നൽകിയിരുന്നു

5/6
അതിനു ശേഷമാണ് 'എർത്ത് ബൈ നവ്യ'യുടെ ആരംഭം. ഭൂമിക്കിണങ്ങുന്ന തരം ഉൽപ്പന്നങ്ങൾ കൊണ്ട് സൃഷ്‌ടിച്ച വസ്ത്രങ്ങൾ ധരിക്കുക എന്ന ആശയം മുന്നോട്ടു വച്ചാണ് നവ്യ ഈ ബ്രാൻഡിന് തുടക്കമിട്ടത്. തന്റെ നൃത്തവിദ്യാലയമായ 'മാതംഗി ബൈ നവ്യ'യും മാനേജ് ചെയ്യുന്നതിനൊപ്പമാണ് പുതിയ ബ്രാൻഡിനും കൂടി നവ്യ തുടക്കമിട്ടത്. മലയാള സിനിമയിൽ സൗബിൻ ഷാഹിർ നായകനായ പുതിയ ചിത്രത്തിൽ നവ്യ നായികാവേഷം കൈകാര്യം ചെയ്യുന്നുണ്ട്

6/6
പുതുവർഷത്തിൽ ആദ്യമായി സോളോ ട്രാവൽ നടത്തിയും നവ്യ നായർ ശ്രദ്ധ നേടി. പുതുവർഷപ്പിറവി ലോകത്താദ്യം എത്തിച്ചേരുന്ന ന്യൂസിലൻഡിലായിരുന്നു നവ്യ നായർ 2025നെ വരവേറ്റത്. ഇതിന്റെ ഫോട്ടോകളും ദൃശ്യങ്ങളും നവ്യ നായരുടെ ഇൻസ്റ്റാഗ്രാം പേജിൽ കാണാം. വർഷത്തിന്റെ തുടക്കത്തിൽ കുറച്ചു ദിവസങ്ങൾ ന്യൂസിലൻഡിൽ ചിലവിട്ട ശേഷമായിരുന്നു മടക്കം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement