Navya Nair | അന്ന് ട്രോൾ ആയ സംഭവം, കാലം തെളിയിച്ചു നവ്യയായിരുന്നു ശരി എന്ന്
- Published by:meera_57
- news18-malayalam
Last Updated:
രണ്ടു വർഷം മുൻപ് നവ്യ നായർ തലങ്ങും വിലങ്ങും ട്രോൾ ചെയ്യപ്പെട്ട വിഷയമായിരുന്നു ഇത്
പൊതുവേ തനിക്ക് പറയാനുള്ള കാര്യങ്ങൾ വ്യക്തമായും സ്‌പഷ്‌ടമായും പറയാറുള്ള നടിയാണ് നവ്യ നായർ (Navya Nair). എന്നാൽ, ചില സമയങ്ങളിൽ ട്രോളും വ്യാജപ്രചരണങ്ങളും മറ്റും ഏറ്റുവാങ്ങാറുള്ള താരം കൂടിയാണവർ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരും ഫോളോവേഴ്‌സുമായവരോട് നിരന്തരം ഇടപഴകാറുണ്ട് നവ്യ നായർ. അടുത്തിടെ ലണ്ടൻ യാത്രയുടെ വിശേഷങ്ങൾ നവ്യ അവരുടെ ആരാധകർക്കൊപ്പം പങ്കിട്ടിരുന്നു. ജീവിതത്തിൽ ഒരുപക്ഷെ സ്വാതന്ത്ര്യത്തിന്റെ മധുരം നവ്യ മുൻപെങ്ങുമില്ലാത്ത നിലയിൽ ആസ്വദിച്ചു വരുന്നതായി അവരുടെ പോസ്റ്റുകൾ നോക്കിയാൽ മനസിലാക്കാം
advertisement
കുറച്ചു കാലമായി നവ്യ നായർ ഒരു യൂട്യൂബ് ചാനൽ സജീവമാക്കി പ്രവർത്തിച്ചു പോരുന്നു. ഇതിൽ നവ്യയുടെയും മകൻ സായ് കൃഷ്ണയുടെയും അച്ഛനമ്മാരുടെയും സഹോദരൻ രാഹുലിന്റെയും വിശേഷങ്ങൾ കാണാം. നൃത്തവിദ്യാലയമായ മാതംഗി ബൈ നവ്യയുടെ വിശേഷങ്ങളും ഇതിൽക്കാണാം. അടുത്തിടെ നവ്യ മാതംഗിയിൽ നൃത്ത ക്‌ളാസുകളും തുടങ്ങിക്കഴിഞ്ഞു. തന്റെ ഒരു കമന്റിന്റെ പേരിലും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായുള്ള പരിചയത്തിന്റെ പേരിലും സൈബർ ഇടങ്ങളിൽ ക്രൂശിക്കപ്പെട്ട താരം കൂടിയായിരുന്നു നവ്യ നായർ. രണ്ടു വർഷങ്ങൾക്ക് മുൻപ് നവ്യ നായരുടെ പേരിൽ പ്രചരിച്ച ഒരു ട്രോൾ പരമ്പര ആരും മറന്നിട്ടുണ്ടാവില്ല (തുടർന്ന് വായിക്കുക)
advertisement
ഒരു റിയാലിറ്റി ഷോയുടെ ജഡ്ജിങ് പാനലിലാണ് നവ്യാ നായർക്ക് ഇങ്ങനെയൊരു അമളി പിണഞ്ഞത്. അബദ്ധമായോ എന്ന് ചോദിച്ചാൽ അതിനു വ്യക്തമായും ഒരുത്തരം തരാൻ സാധിച്ചേക്കില്ല. ഭാരതത്തിൽ പണ്ടുകാലത്തെ സന്യാസിമാർ ആന്തരികാവയവങ്ങൾ പുറത്തെടുത്ത് കഴുകി വൃത്തിയാക്കാറുണ്ട് എന്ന് കേട്ടിട്ടുള്ളതായി നവ്യ നായർ. ട്രോൾ ഏതുവഴി വന്നുവെന്ന് പറയാനുണ്ടോ? പ്രമുഖ ട്രോൾ പേജുകളിൽ പിന്നെ നവ്യ നിറഞ്ഞു. തന്റെ സ്വതസിദ്ധമായ പുഞ്ചിരിയിൽ നവ്യ നായർ അതിനുള്ള മറുപടി ഒതുക്കി
advertisement
അതുപോലെ തന്നെയാണ് നവ്യയുടെ വസ്ത്രധാരണത്തിന്റെ പേരിലും ഉണ്ടായ പുകിലുകൾ. എക്കാലവും ബാലാമണിയെ പോലെ നവ്യ തനിനാടൻ പെണ്ണായി നടക്കണമെന്ന് മനസ്സുകൊണ്ടെങ്കിലും ആഗ്രഹിക്കുന്ന ഒരുവിഭാഗമുണ്ട്. അവർ നവ്യ മോഡേൺ ആയി വസ്ത്രധാരണം ചെയ്താൽ അസ്വസ്ഥരാണ്. ഗ്ലാമറസായി വസ്ത്രം ചെയ്യാറുള്ള ആളല്ല നവ്യ എങ്കിലും, അവരുടെ ചില മോഡേൺ വേഷങ്ങളിലെ ചിത്രങ്ങൾ എടുത്ത് മോർഫ് ചെയ്ത് മോശം നിലയിലാക്കി പോസ്റ്റ് ചെയ്യാൻ പോലും ചിലർ അടുത്തിടെ മുതിർന്നിരുന്നു. അത് ഒറിജിനൽ എന്ന് കരുതിയവർ ആ വഴിക്കും ആക്ഷേപം ഉന്നയിച്ചു
advertisement
എന്നാൽ, നവ്യ നായർ പറഞ്ഞ ആന്തരികാവയവങ്ങൾ കഴുകുന്നു എന്ന കമന്റിന് ശാസ്ത്രം പുരോഗമിച്ച ഈ കാലഘട്ടത്തിൽ ഒരു വാർത്ത വന്നിരിക്കുന്നു. ആശുപത്രിയിലെ ഡോക്‌ടർമാർ ശ്വാസകോശം കഴുകിയെടുത്ത് നടത്തുന്ന ചികിത്സാ രീതിയെ പറ്റിയുള്ളതാണ് വാർത്ത. കോട്ടയം സ്വദേശിനിക്ക് കൊച്ചിയിലെ സ്വകാര്യ ആശപത്രിയിൽ ലഭിച്ച ചികിത്സയാണ് വാർത്തയായത്. വീട്ടിലെ സ്ററൗ പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ 65കാരിയുടെ ശ്വാസകോശത്തിൽ പുകനിറഞ്ഞിരുന്നു. ഒടുവിൽ ശ്വാസകോശം കഴുകിയെടുക്കുന്ന രീതി ഡോക്‌ടർമാർ പരീക്ഷിച്ചു. ഇളംചൂടുള്ള ഉപ്പുവെള്ളം കടത്തിവിട്ടുകൊണ്ടുള്ള ചികിത്സയായിരുന്നു. അവയവം പുറത്തെടുത്തിട്ടല്ല എന്നുമാത്രം
advertisement
ഈ വാർത്തയുടെ സ്ക്രീൻഷോട്ടും ക്യാപ്‌ഷനും സഹിതം സംവിധായകൻ അരുൺ ഗോപി പോസ്റ്റ് ചെയ്യുകയായിരുന്നു. 'വെറുതെ കുട്ടിയെ സംശയിച്ചു' എന്ന് പറഞ്ഞുള്ള പോസ്റ്റിൽ നവ്യയെ ടാഗ് ചെതിട്ടുണ്ട്. നവ്യ നായർ ഇതെടുത്ത് അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കുകയും ചെയ്‌തു. അരുൺ ഗോപി ഉദ്ദേശിച്ച തമാശയെ അതിന്റെ രസത്തോടു കൂടി തന്നെ നവ്യ നായർ കണ്ടു എന്ന് പോസ്റ്റ് ഉറപ്പ് നൽകുന്നു