മുഖ്യമന്ത്രിയുടെ ഭാര്യ നവ്യാ നായർക്ക് പഠിപ്പിച്ചുകൊടുത്തത്; പഠിച്ചത് പയറ്റി താരം
- Published by:meera_57
- news18-malayalam
Last Updated:
ഇടയ്ക്കിടെ മുഖ്യമന്ത്രിയുടെ ഭവനം സന്ദർശിക്കാൻ നവ്യക്ക് അവസരം കിട്ടാറുണ്ട്
കേരളത്തിന്റെ മുഖ്യമന്ത്രിയെ അങ്കിൾ എന്ന് വിളിക്കാൻ സ്വാതന്ത്ര്യമുള്ള വ്യക്തികൾ ഉണ്ടാകും. കുടുംബത്തിന് പുറത്താണെങ്കിൽ അങ്ങനെ എത്രപേർ കാണും എന്നാണ്. നടി നവ്യാ നായർ (Navya Nair), പരിചയിച്ച കാലം മുതലേ വിജയൻ അങ്കിൾ എന്ന് വിളിച്ചു ശീലിച്ചതാണ്. അദ്ദേഹത്തിന്റെ ഭാര്യയെ കമല ആന്റി എന്നും. ഇടയ്ക്കിടെ മുഖ്യമന്ത്രിയുടെ ഭവനം സന്ദർശിക്കാനും നവ്യക്ക് അവസരം കിട്ടാറുണ്ട്. ഈ കുടുംബവുമായി സൂക്ഷിക്കുന്ന അടുപ്പത്തെക്കുറിച്ച് തുറന്നു പറയാൻ നവ്യ നായർ മടിക്കാറില്ല. അടുക്കള വരെ കയറിച്ചെല്ലാൻ നവ്യക്ക് അവസരമുണ്ട്
advertisement
മുഖ്യമന്ത്രിയുടെ കുടുംബത്തെയോ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യയെക്കുറിച്ചോ പൊതുവേ എവിടെയും അധികം ചർച്ച ചെയ്യപ്പെടാതെ പോയ ഒരു വിഷയവുമായാണ് നവ്യ നായരുടെ വരവ്. കമല വിജയൻ മികച്ച ഒരു പാചകക്കാരിയാണ്. അത് നേരിട്ട് കണ്ടുമനസിലാക്കാൻ നവ്യക്ക് അവസരം ലഭിച്ചിട്ടുണ്ട്. കാണാൻ മാത്രമല്ല, രുചിക്കാനും, ആ റെസിപ്പി പഠിക്കാനും എല്ലാം നവ്യക്ക് സാഹചര്യമുണ്ടായി. ഇന്നിപ്പോൾ ഒരു കമല വിജയൻ റെസിപ്പി നവ്യ പരീക്ഷിച്ച് വിജയിച്ചിരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
ഒരിക്കൽ കുക്കിംഗ് തനിക്കു പറ്റിയ പരിപാടിയല്ല എന്ന് പറഞ്ഞ നവ്യ ട്രോളുകൾ നേരിട്ടു എങ്കിൽ, ഇപ്പോഴിതാ നവ്യ ഒരു കലക്കൻ ബിരിയാണി ഉണ്ടാക്കി അവരുടെ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നു. നവ്യയെ ചിക്കൻ ബിരിയാണിയും മട്ടൻ ബിരിയാണിയും ഉണ്ടാക്കാൻ പഠിപ്പിച്ചത് കമല വിജയനാണ്. അങ്ങനെ ബിരിയാണി ചെമ്പിൽ എന്തെല്ലാം പരീക്ഷിച്ചാൽ രുചികരമായ ബിരിയാണി കിട്ടും എന്ന് പഠിച്ച നവ്യ അതേ പാചകപ്പുരയിൽ കൊതിയൂറുന്ന ചെമ്മീൻ ഫ്രൈ അങ്ങനെ വറുത്തുകോരുന്നതും കണ്ടും. വരുന്ന വഴിയിൽ ആ റെസിപ്പിയും നവ്യ മനഃപാഠമാക്കി
advertisement
ഇന്നിപ്പോൾ നന്നായി മസാല ഇട്ട് വറുത്തുകോരിയ ചെമ്മീൻ ഇട്ടിളക്കി, ചെമ്പിൽ വേവിച്ച ബിരിയാണി ചോറും കൂട്ടും മിക്സ് ചെയ്ത് നവ്യ നായർ ഉണ്ടാക്കിയ ചെമ്മീൻ ബിരിയാണി അവതരിപ്പിക്കുകയാണ് താരം ഇവിടെ. ആദ്യ പരീക്ഷണം എങ്കിലും എല്ലാവർക്കും നവ്യയുടെ ചെമ്മീൻ ബിരിയാണി നല്ലതുപോലെ ബോധിച്ചു. അതിന്റെ വീഡിയോ പോസ്റ്റുമായി നവ്യ സ്വന്തം ഇൻസ്റ്റഗ്രാം ഹാൻഡിലിൽ എത്തിച്ചേർന്നിരിക്കുന്നു. വിശദമായ വീഡിയോ നവ്യയുടെ യൂട്യൂബ് ചാനലിലും കാണാം
advertisement
പ്രോൺസ് ഫ്രൈ അഥവാ ചെമ്മീൻ വറുത്തത് ഉണ്ടാക്കാൻ പഠിപ്പിച്ചത് പ്രിയപ്പെട്ട കമല ആന്റി ആണെങ്കിലും, ഈ ബിരിയാണി സ്വന്തം മനോധർമ്മം അനുസരിച്ച് നവ്യ മോഡിഫൈ ചെയ്ത് അവതരിപ്പിച്ചതാണ്. നവ്യയുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ കുടുംബവും കൂട്ടുകാരും തീന്മേശയിൽ റെഡി ആയി ഇരിപ്പുണ്ട്. യൂട്യൂബ് വീഡിയോയുടെ താഴെ വന്നിട്ടുള്ള കമന്റുകൾ വായിച്ചാൽ, നവ്യ പലരെയും കൊതിപ്പിച്ചതായി മനസിലാക്കാം. ഉറപ്പായും ഈ റെസിപ്പി പരീക്ഷിക്കും എന്ന് തറപ്പിച്ചു പറഞ്ഞവരും ഇവിടെയുണ്ട്
advertisement
അഭിനയവും ഡാൻസും മാത്രമല്ല തന്റെ കോട്ട എന്ന് നവ്യ തെളിയിച്ചു കഴിഞ്ഞു. വീഡിയോ നോക്കി രുചി അറിയാൻ പറ്റില്ല എങ്കിലും, നവ്യ അടുപ്പിലേക്ക് പകർന്ന ഓരോ ചേരുവയും കൂട്ടും കണ്ടാൽ തയാറാക്കിയ ഐറ്റം അങ്ങനെ മോശമാക്കില്ല എന്ന് മനസിലാക്കാം. നവ്യയുടെ വീടിന്റെ മുകൾനില നൃത്ത വിദ്യാലയം ആയെങ്കിൽ, താഴത്തെ നിലയിലെ വീടും ഡൈനിങ്ങ് സ്‌പെയ്‌സുമെല്ലാം ഇപ്പോൾ സ്റ്റുഡിയോ ആയി മാറിക്കഴിഞ്ഞു. നവ്യ പൊതുവേ വീഡിയോകളിൽ നവ്യ മറ്റൊന്നും പറയാറില്ല എങ്കിലും, തന്റെ പ്രിയപ്പെട്ട കൊഞ്ച് ബിരിയാണിയുടെ വീഡിയോ മറ്റാരും പകർത്താൻ പാടില്ല എന്ന് നവ്യ പ്രത്യേകം പറഞ്ഞിട്ടുണ്ട്