ചായയും ജ്യൂസും വേണ്ട; നയൻ‌താര രാവിലെ കഴിക്കുന്ന ഭക്ഷണം പോഷകസമ്പുഷ്‌ടം

Last Updated:
വയസ്സ് 40ൽ എത്താറായിട്ടും നയൻ‌താര ആരോഗ്യം സംരക്ഷിക്കുന്നത് ഇത്തരം ഭക്ഷണ ക്രമീകരണങ്ങൾ കൊണ്ട് കൂടിയാണ്
1/6
അതിരാവിലെ ഉറക്കം ഉണർന്നാൽ ഒരു ഗ്ലാസ് ചായയോ കാപ്പിയോ കിട്ടിയില്ലെങ്കിൽ വാഹനത്തിന് പെട്രോളോ ഡീസലോ ഇല്ല എന്നതു പോലെയാണ് പല ആൾക്കാരുടെയും അവസ്ഥ. ചിലർക്ക് പാല് ചേർത്തുള്ള ചായ കാപ്പിയോ, ചിലർക്ക് കട്ടൻചായ അല്ലെങ്കിൽ കട്ടൻകാപ്പി, ചിലർക്ക് അതിൽ ഒരൽപം മധുരം വേണം, മറ്റുചിലർക്ക് വേണ്ട. നടി നയൻതാരയെ സംബന്ധിച്ച് ഇതൊന്നും അത്ര വലിയ വിഷയം അല്ല എന്നതിന് ഇതാ ഒരു തെളിവ്. ഒരു ഗ്ലാസ് ചായ കിട്ടിയില്ലെങ്കിലും നയൻതാരയുടെ (Nayanthara) ഒരു ദിവസം വളരെ ആരോഗ്യപൂർണമായി തുടങ്ങാൻ മറ്റു തടസം ഏതുമില്ല എന്ന് മനസ്സിലാക്കാം

advertisement
2/6
വയസ്സ് 40ൽ എത്താൻ ഇനി കുറച്ചു മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നിരിക്കെ, നയൻതാര ചെറുപ്പം പിടിച്ചു നിർത്തുന്നത്, പണം വാരി എറിഞ്ഞുള്ള കോസ്മെറ്റിക് സർജറികളിലോ ചികിത്സകളിലോ കൂടെ മാത്രമാണ് എന്ന് ധരിക്കേണ്ട ആവശ്യമില്ല. നമ്മൾ പലരും രുചി കൊണ്ടോ, ഇഷ്ടം കൊണ്ടോ ധാരാളമായി കഴിക്കുന്ന പല ഭക്ഷണങ്ങളോടും ഇഷ്ടം തോന്നിയാൽ പോലും നയൻതാര 'നോ' പറഞ്ഞേക്കും. കൃത്യമായി ഭക്ഷണം ചിട്ടപ്പെടുത്താൻ ഡയറ്റീഷ്യന്റെ സഹായം ഉൾപ്പെടെ നയൻതാരക്കുണ്ട്. അവർ രാവിലെ കഴിക്കുന്ന ആരോഗ്യകരമായ ഭക്ഷണപാനീയം എന്തെന്ന് നയൻസ് തന്നെ പറയുന്നു (തുടർന്ന് വായിക്കുക)

3/6
എപ്പോഴും സെലിബ്രിറ്റികൾ കഴിക്കുന്ന ഭക്ഷണം, അല്ലെങ്കിൽ അവർ ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ എന്ന് പറയുമ്പോൾ സാധാരണക്കാർക്ക് താങ്ങാൻ പറ്റുമോ എന്നൊരു ചോദ്യം എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും. എങ്കിൽ കേട്ടോളൂ, നമ്മുടെയെല്ലാം അടുക്കളയിലുള്ള ഒരു വിഭവം കൊണ്ട് വളരെ കുറച്ച് നേരത്തെ പരിശ്രമം കൂടി ചേർന്നാൽ, നയൻതാരയുടെ കയ്യിലെ സ്റ്റീൽ കപ്പിൽ ഇരിക്കുന്ന ആ വിഭവം തയ്യാർ ചെയ്യാം. ലഭിക്കുന്നതാകട്ടെ ശരീരത്തിന് ആവശ്യമായ ഊർജ്ജവും പോഷകങ്ങളും

4/6
'തന്റെ സന്തോഷത്തിന്റെ പ്രഭാതഡോസ്' എന്ന് നയൻതാരയുടെ ക്യാപ്‌ഷൻ. എന്തായാലും നയൻതാര ഈ സമയം വീട്ടിലല്ല, തൊഴിൽപരമായി ഏതോ ഒരു പ്രോജക്റ്റിന്റെ നടുവിലാണ് എന്ന് ഈ കപ്പിന് ചുറ്റുമുള്ള ദൃശ്യത്തിലേക്ക് കണ്ണോടിച്ചാൽ മനസ്സിലാകും. രാവിലെ മേക്കപ്പ് ചെയ്യാൻ ധൃതിപ്പെട്ട് ഇറങ്ങുമ്പോൾ, ഇത്തരം ഒരു ഊർജ്ജം ഒരു കപ്പിലാക്കി ലഭിക്കാൻ ആരാണ് ആഗ്രഹിക്കാതിരിക്കുക. തനിക്കിത് സമ്മതിച്ച മുൻമുൻ ഗണേരിവാൽ എന്ന വ്യക്തിക്ക് നയൻതാര നന്ദി അറിയിക്കുന്നുമുണ്ട്. എന്നാൽ ഇനി അടുക്കളയിലേക്ക് പൊയ്ക്കോളൂ, ഏതാണ് ഊർജ്ജദായകമായ വസ്തു എന്ന് നിങ്ങൾക്കും കണ്ടുപിടിക്കാം
'തന്റെ സന്തോഷത്തിന്റെ പ്രഭാതഡോസ്' എന്ന് നയൻതാരയുടെ ക്യാപ്‌ഷൻ. എന്തായാലും നയൻതാര ഈ സമയം വീട്ടിലല്ല, തൊഴിൽപരമായി ഏതോ ഒരു പ്രോജക്റ്റിന്റെ നടുവിലാണ് എന്ന് ഈ കപ്പിന് ചുറ്റുമുള്ള ദൃശ്യത്തിലേക്ക് കണ്ണോടിച്ചാൽ മനസ്സിലാകും. രാവിലെ മേക്കപ്പ് ചെയ്യാൻ ധൃതിപ്പെട്ട് ഇറങ്ങുമ്പോൾ, ഇത്തരം ഊർജ്ജം ഒരു കപ്പിലാക്കി ലഭിക്കാൻ ആരാണ് ആഗ്രഹിക്കാതിരിക്കുക. തനിക്കിത് സമ്മതിച്ച മുൻമുൻ ഗണേരിവാൽ എന്ന വ്യക്തിക്ക് നയൻതാര നന്ദി അറിയിക്കുന്നുമുണ്ട്. എന്നാൽ ഇനി അടുക്കളയിലേക്ക് പൊയ്ക്കോളൂ, ഏതാണ് ഊർജ്ജദായകമായ വസ്തു എന്ന് നിങ്ങൾക്കും കണ്ടുപിടിക്കാം
advertisement
5/6
പുട്ടും പയറും എന്നുപറഞ്ഞാൽ മലയാളിക്ക് മനസ്സിലാകാതിരിക്കുമോ? നിങ്ങൾ പുട്ടിനൊപ്പം വേവിച്ച് കഴിക്കുന്ന രുചികരമായ പയർ ആണ് ഇവിടെ നയൻതാര  ഒരു കപ്പിലാക്കി മാറ്റിയിരിക്കുന്നത്. പച്ചനിറത്തിലെ ചെറുപയർ കൊണ്ടുള്ള സൂപ്പാണ് ഇത്. ഇങ്ങനെ തയ്യാറാക്കണം എന്നാണ് ആഗ്രഹമെങ്കിൽ, നേരെ ഗൂഗിളിലേക്ക് വിട്ടോ. ഇതിൽ സൗകര്യപ്രദമായ റെസിപ്പി നിങ്ങൾക്ക്  ഏതെങ്കിലും ഒരിടത്ത് നിന്നും കണ്ടെത്താം. നയൻതാര ഈ ഭക്ഷണം വെറും വയറ്റിൽ കഴിക്കുന്നതാണോ, അല്ലയോ എന്ന കാര്യം വ്യക്തമല്ല. എല്ലാവർക്കും അതിരാവിലെ ഈ ഭക്ഷണം അനുയോജ്യമാണ് എന്നും പറയാൻ സാധിക്കില്ല. പക്ഷേ സെലിബ്രിറ്റികളുടെ ഡയറ്റ് പലപ്പോഴും മറ്റുള്ളവരിൽ നിന്നും അല്പം എങ്കിലും വ്യത്യസ്തമാണ് എന്ന കാര്യം സമ്മതിച്ചേ പറ്റൂ

6/6
തന്റെ പ്രഭാതഭക്ഷണത്തിന്റെ ചിത്രവുമായി നയൻതാര ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എത്തിയപ്പോൾ. നയൻതാരക്കും ഭർത്താവും വിഗ്നേഷ് ശിവനും 'ഡിവൈൻ ഫുഡ്ഡ്സ്' എന്ന ഭക്ഷണ സംരംഭത്തിലും പങ്കാളിത്തമുണ്ട്. ഇവിടുത്തെ ഉൽപ്പന്നങ്ങൾ പരസ്യപ്പെടുത്താൻ ഇരുവരും ഇടയ്ക്കിടെ സോഷ്യൽ മീഡിയ പേജുകളിൽ വരാറുണ്ട്

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement