advertisement

'റൊമാന്റിക്കായി ഇരിക്കൂ ഷീലേ'; കൊച്ചുമുതലാളിയെ കാണാൻ കറുത്തമ്മ എത്തിയപ്പോൾ

Last Updated:
പരീക്കുട്ടിയേയും കറുത്തമ്മയേയും ഒരുമിച്ച് ഒരു ഫ്രെയിമിൽ കണ്ട ആവേശത്തിലാണ് ആരാധകർ
1/5
 മലയാളി സിനിമ ആരാധകർക്ക് ആരാണ് പരീക്കുട്ടിയെന്നും കറുത്തമ്മയെന്നും പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ചെമ്മീനിലൂടെ സിനിമാപ്രേമികളുടെ മനസിൽ കയറിക്കൂടിയതാണ് മധു-ഷീല ജോഡി. നിലവിൽ വാർധക്യസഹജമായ അവശതകളാൽ‌ വിശ്രമ ജീവിതം നയിക്കുകയാണ് നടൻ മധു. പൊതുപരിപാടികളിൽ‌ നിന്ന് പോലും അദ്ദേഹം വിട്ട് നിൽക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.ഇപ്പോൾ ഇതാ പരീക്കുട്ടിയേയും കറുത്തമ്മയേയും ഒരുമിച്ച് ഒരു ഫ്രെയിമിൽ കണ്ട ആവേശത്തിലാണ് ആരാധകർ.

2/5
 തനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകനെ കാണാൻ ഷീല നേരിട്ടെത്തിയതിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. തിക്കുറിശ്ശി ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാനായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയതാണ് ഷീല.പരിപാടിയിൽ പങ്കെടുത്ത ഉടൻ ഷീല പോയത് പ്രിയപ്പെട്ട കൊച്ചുമുതലാളിയെ കാണാൻ അദ്ദേഹത്തിന്റെ കണ്ണന്മൂലയിലെ വീട്ടിലേക്കാണ്.

3/5
 തന്റെ പഴയ നായികയെ കണ്ടെതും പരീക്കുട്ടിയെപ്പോലെ ഊർജസ്വലനായി മധു. പൂക്കൾ നിറച്ച ബൊക്കയുമായി വന്ന ഷീല മധുവും ബന്ധുക്കളും മധുരം നൽകി സ്വീകരിച്ചു. പിന്നീട് കുറച്ച് നേരത്തേക്ക് പരസ്പരം കുശലാന്വേഷണവും ഫോട്ടോയ്ക്ക് പോസ് ചെയ്യലുമെല്ലാമായി.ഫോട്ടോ എടുക്കാൻ ഷീല അടുത്ത് ഇരുന്നപ്പോൾ പതിവ് സ്റ്റൈലിൽ മധുവിന്റെ കമന്റ് വന്നു. "കുറച്ച് റൊമാന്റിക്കായിട്ട് ഇരിക്ക് ഷീലേ" അത് ഹാളിലാകെ ചിരി പടർത്തി.

4/5
 എത്രതന്നെ ആരെയൊക്കെ കണ്ടാലും നമ്മുടെ കൂടെ അഭിനയിച്ച ആൾക്കാരെ കണുമ്പോഴുള്ള സന്തോഷം അതൊന്ന് വേറെ തന്നെയായാണ് എന്നാണ് മധുവിനെ കണ്ട് മടങ്ങാൻ നേരം ഷീല പ്രതികരിച്ചത്.കെട്ടിപിടിച്ച് ഒരു ചുംബനവും നൽകിയാണ് കൊച്ചുമുതലാളി തന്റെ പ്രിയപ്പെട്ട കറുത്തമ്മയെ യാത്രയാക്കിയത്.

5/5
 മൂവി മാക്സ് യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോ നിമിഷ നേരംകൊണ്ടാണ് വൈറലായത്. പരീക്കുട്ടിയേയും കറുത്തമ്മയേയും വീണ്ടും കാണാൻ സാധിച്ചതിന്റെ സന്തോഷമായിരുന്നു ആരാധകർക്ക്. കറുത്തമ്മയേയും പരീക്കുട്ടിയേയും വീണ്ടും ഒന്നിച്ച് കണ്ടതിൽ വളരെ സന്തോഷം, മധുസാറും ഷീലാമ്മയും പ്രായം തളർത്താത്ത മലയാളത്തിൻെറ നിത്യ വസന്തങ്ങൾ എന്നിങ്ങനെ പോകുന്നു ആരാധക പ്രതികരണങ്ങൾ .

'കേരളത്തില്‍ വൻ തീവ്രവാദഭീഷണി; വോട്ട് പോകാതിരിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നും ചെയ്യുന്നില്ല' രാജ്നാഥ് സിങ്

  • കേരളത്തിൽ ഉയർന്നതരത്തിൽ തീവ്രവാദഭീഷണി നിലനിൽക്കുന്നുവെന്ന് രാജ്നാഥ് സിങ് ആരോപിച്ചു

  • വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയത്തിൽ എൽഡിഎഫും യുഡിഎഫും ഭീഷണിക്കെതിരെ ഒന്നും ചെയ്യില്ല

  • എൽഡിഎഫ് സ്വർണക്കൊള്ള നടത്തി, യുഡിഎഫ് ഈ സ്വർണം വിൽക്കാൻ സഹായിച്ചുവെന്നും ആരോപണങ്ങൾ

View All
advertisement