ആം ആദ്മി പാർട്ടിയുടെ യുവ നേതാവുമായി ബോളിവുഡ് താരം പരിനീതി ചോപ്ര പ്രണയത്തിലാണോ? ഇങ്ങനെയൊരു ഗോസിപ്പ് ബോളിവുഡിൽ ഉയർന്നു തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല.
2/ 7
പരിനീതിയും യുവ നേതാവും മുംബൈയിലെ ഒരു റസ്റ്ററന്റിൽ നിന്ന് ഒന്നിച്ച് പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വന്നതുമുതലാണ് ബോളിവുഡിലെ പുതിയ പ്രണയകഥയെ കുറിച്ച് ചർച്ച തുടങ്ങിയത്.
3/ 7
ആം ആദ്മി പാർട്ടിയുടെ യുവ നേതാവ് രാഘവ് ഛദ്ദയുടെ പേരാണ് പരിനീതിക്കൊപ്പം ഉയർന്നു കേൾക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്നും പതിവായി ഡിന്നറും ലഞ്ചുമെല്ലാം ഒന്നിച്ച് കഴിക്കാറുണ്ടെന്നുമൊക്കെയാണ് ബോളിവുഡിലെ പാപ്പരാസികളുടെ കണ്ടെത്തൽ. ഇതിൽ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല.
4/ 7
പരിനീതി ഇതുവരെ വാർത്തകളോട് പ്രതികരിച്ചിട്ടുമില്ല. ഇപ്പോൾ രാഘവ് ഛദ്ദയോട് തന്നെ ഈ ചോദ്യത്തോട് പ്രതികരിച്ചിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.
5/ 7
പാർലമെന്റിൽ നിന്നും പുറത്തിറങ്ങിയ യുവ നേതാവിനോട് ബോളിവുഡ് നടിയമായി പ്രണയത്തിലാണോ എന്നായിരുന്നു ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം. നിങ്ങളെന്നോട് രാഷ്ട്രീയത്തെ കുറിച്ച് ചോദിക്കൂ, പരിനീതിയെ കുറിച്ചല്ല എന്നായിരുന്നു രാഘവ് ഛദ്ദയുടെ മറുപടി.
6/ 7
ഉടനെ വന്നു അടുത്ത ചോദ്യം, വിവാഹം ഉടൻ ഉണ്ടാകുമോ? വിവാഹം കഴിക്കുമ്പോൾ അറിയാക്കാമെന്നായിരുന്നു യുവ നേതാവിന്റെ മറുപടി.
7/ 7
പരിനീതിയും രാഘവ് ഛദ്ദയും പ്രണയത്തിലാണെന്നാണ് ഏറ്റവും പുതിയ വാർത്തകൾ. ഇരുവരും തമ്മിൽ ഏറെ നാളായി പരിചയമുണ്ടെങ്കിലും അടുത്തിടെയാണ് അടുപ്പം പ്രണയത്തിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.