Viral Photo | വന്യസൗന്ദര്യമായി 'ക്ലിയോപാട്ര'; നിഴലായി 'സായ'; കബനീ കാടുകളിലെ ഈ ചിത്രം പിറന്നതെങ്ങിനെ?
- Published by:Asha Sulfiker
- news18-malayalam
Last Updated:
ആറ് ദിവസമാണ് മിഥുന്‍റെ വാക്കുകളിൽ പറഞ്ഞാൽ 'ക്ലിയോപാട്ര' എന്ന പുള്ളിപ്പുലിയുടെയും 'സായ'എന്ന കരിമ്പുലിയുടെയും ഈ മികച്ച ചിത്രത്തിനായി യുവാവ് കാത്തിരുന്നത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു കരിമ്പുലിയുടെ ചിത്രം വൈറലായത്. ഷാസ് ജംഗ് എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ആ ചിത്രം വളരെ കുറച്ച് സമയങ്ങൾ കൊണ്ടാണ് ശ്രദ്ധ നേടിയത്. വന്യതയുടെ എല്ലാ സൗന്ദര്യവും പകർത്തിയ ചിത്രം കരിമ്പുലികളുടെ അപൂർവ്വ ചിത്രങ്ങളിലൊന്ന് കൂടിയായാണ് വിശേഷിപ്പിക്കപ്പെട്ടത്. ( ചിത്രങ്ങൾക്ക് കടപ്പാട്- shaazjung/Instagram)
advertisement
advertisement
advertisement
advertisement
advertisement
advertisement
ക്ലിയോപാട്രയും സായയും കഴിഞ്ഞ അഞ്ച് വർഷമായി സുഹൃത്തുക്കളാണെന്നാണ് ചിത്രത്തിനൊപ്പം മിഥുൻ ഇൻസ്റ്റയിൽ കുറിച്ചത്. ഇങ്ങനെയുള്ള സൗഹൃദങ്ങളിൽ സാധാരണയായി ആൺ ജീവികളാണ് മേധാവിത്വം.. എന്നാൽ ഇവിടെ 'ക്ലിയോപാട്ര'യാണ് നയിക്കുന്നതെന്നും 'സായ' അതിനെ പിന്തുടരുകയാണെന്നുമാണ് മിഥുൻ പറയുന്നത്. (ചിത്രങ്ങൾക്ക് കടപ്പാട്- mithunhphotography/ Instagram)
advertisement