advertisement

മുഴപ്പിലങ്ങാടിന് പ്രീമിയം തിളക്കം; ഫൈവ് സ്റ്റാർ റിസോർട്ട് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Last Updated:

ഏഷ്യയിലെ നീളം കൂടിയ ഡ്രൈവ്-ഇൻ ബീച്ചായ മുഴപ്പിലങ്ങാടിൻ്റെ ടൂറിസം സാധ്യതകൾക്ക് കരുത്തേകുന്ന കെ ടി ഡി സി പ്രീമിയം ഫൈവ് സ്റ്റാർ റിസോർട്ട് നാടിന് സമർപ്പിച്ചു. 6.42 ഏക്കറിൽ നിർമ്മിച്ച ഈ റിസോർട്ട്, പരിസ്ഥിതി സൗഹൃദമായ നിർമ്മാണ രീതിയിലൂടെയും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളിലൂടെയും സഞ്ചാരികൾക്ക് വേറിട്ട അനുഭവം സമ്മാനിക്കും.

കെ ടി ഡി സി,ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിലേക് മുഖ്യമന്ത്രിയെ സ്വീകരിക്കുന്നു
കെ ടി ഡി സി,ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിലേക് മുഖ്യമന്ത്രിയെ സ്വീകരിക്കുന്നു
കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ചും ഏഷ്യയിലെ ഏറ്റവും നീളം കൂടിയതുമായ മുഴപ്പിലങ്ങാട് ബീച്ച് ഇന്ന് ടൂറിസം സാധ്യതകള്‍ മുന്നില്‍ കണ്ടുള്ള വികസനത്തിലാണ്. ഇതിന് ചുവടുവെച്ച് മലബാര്‍ മേഖലയിലെ ബീച്ച് ടൂറിസത്തിന് പുതിയ സാധ്യതകള്‍ തുറക്കുന്ന മുഴപ്പിലങ്ങാട്ട് കേരള ടൂറിസം ഡെവലപ്മെൻ്റ് കോര്‍പ്പറേഷൻ്റെ പ്രീമിയം ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മുഴപ്പിലങ്ങാട്-ധര്‍മ്മടം സമഗ്ര ബീച്ച് വികസന പദ്ധതി പ്രാദേശിക ടൂറിസത്തിന് മാത്രമല്ല, ടൂറിസം മേഖലയ്ക്കും മൊത്തത്തില്‍ ഗണ്യമായ ഉത്തേജനം നല്‍കുമെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. മുഴപ്പിലങ്ങാട് ബീച്ച്, ധര്‍മ്മടം ബീച്ച്, ധര്‍മ്മടം ദ്വീപ് എന്നിവിടങ്ങളിലെ ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നത് വഴി, കൂടുതല്‍ ആഭ്യന്തര, അന്തര്‍ദേശീയ സന്ദര്‍ശകരെ ആകര്‍ഷിക്കുക എന്നതാണ് 238 കോടി രൂപയുടെ സംയോജിത പദ്ധതി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
51.86 കോടി രൂപ ചെലവഴിച്ചാണ് ആറര ഏക്കര്‍ വിസ്തൃതിയില്‍ റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. എട്ട് കോട്ടേജുകള്‍ വീതമുള്ള നാല് കോട്ടേജ് ബ്ലോക്കും നാല് മുറികള്‍ വീതമുള്ള രണ്ട് സ്വീറ്റ് റൂം ബ്ലോക്കും ഉള്‍പ്പെടെ 40 മുറികളാണ് റിസോര്‍ട്ടിലുള്ളത്. പരിസ്ഥിതി സൗഹൃദമായ നിര്‍മ്മാണ രീതിയിലൂടെയും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളിലൂടെയും റിസോര്‍ട്ട് സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കും.
advertisement
2031-ഓടെ കേരളത്തെ ലോകത്തിലെ ഒന്നാംനിര വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള ലക്ഷ്യത്തിൻ്റെ ഭാഗമായാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിലവില്‍
മുഴപ്പിലങ്ങാട് ബീച്ചിൻ്റെ വടക്കുഭാഗത്ത് വാക്ക് വേ, കിഡ്‌സ് പ്ലേ ഏരിയ, റിഫ്രഷ്മെൻ്റ് സെൻ്ററുകള്‍, വാഹന പാര്‍ക്കിങ് സൗകര്യം എന്നിവയും തെക്കുഭാഗത്ത് സിറ്റിങ് ഏരിയ, കിയോസ്‌ക്, പാര്‍ക്കിങ് എന്നിവയും ഇതിനോടകം ഒരുക്കിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മുഴപ്പിലങ്ങാടിന് പ്രീമിയം തിളക്കം; ഫൈവ് സ്റ്റാർ റിസോർട്ട് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
Next Article
advertisement
വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു
വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു
  • വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചതായി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു

  • ഫാത്തിമ തഹ്ലിയക്ക് സീറ്റ് നൽകിയതിനെതിരെ നൂർബിന റഷീദ് ലീഗ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു

  • നൂർബിന റഷീദ് എം കെ മുനീറിനോട് കാട്ടിയ അനീതിയും സമസ്തയുടെ ആദർശം ഇപ്പോൾ എവിടെ പോയെന്നും തുറന്നടിച്ചു

View All
advertisement