എവിടെയും ശ്രദ്ധിക്കപ്പെടാതെ നിൽക്കണം പ്രണവിന്; അച്ഛമ്മയുടെ ജന്മദിനത്തിൽ ആൾക്കൂട്ടത്തിനിടെ പ്രണവ് മോഹൻലാൽ

Last Updated:
ഒരു സാധാരണ ഷർട്ട് ആണ് പ്രണവ് മോഹൻലാലിന്റെ വേഷം. ഇടയ്ക്ക് അപ്പു ക്യാമറയെ നോക്കി ചെറുതായൊന്നു കൈവീശികാണിച്ചു, ചിരിച്ചു
1/7
സിനിമയ്ക്കകത്തും പുറത്തും പ്രണവ് മോഹൻലാൽ പ്രിയപെട്ടവരുടെ അപ്പുവാണ്. പ്രണവിനെ ഒന്ന് കാണണമെങ്കിൽ, വർഷത്തിൽ ഒന്ന് എന്ന നിലയിൽ പ്രണവ് അഭിനയിക്കുന്ന സിനിമകളുടെ റിലീസ് കാത്തിരിക്കണം. അതുമല്ലെങ്കിൽ, എവിടെയും പറയാതെ പോകുന്ന യാത്രകൾ എവിടെയെങ്കിലും എത്തുമ്പോൾ, പരിചയക്കാർ പ്രണവിനെ കണ്ടുപിടിക്കും. ആ പ്രശസ്തി പോലും ഉണ്ടാവാതിരിക്കാൻ പ്രണവ് പോകുന്ന സ്ഥലങ്ങളെ കുറിച്ച് പ്രഖ്യാപിക്കാറില്ല
സിനിമയ്ക്കകത്തും പുറത്തും പ്രണവ് മോഹൻലാൽ (Pranav Mohanlal) പ്രിയപെട്ടവരുടെ അപ്പുവാണ്. പ്രണവിനെ ഒന്ന് കാണണമെങ്കിൽ, വർഷത്തിൽ ഒന്ന് എന്ന നിലയിൽ പ്രണവ് അഭിനയിക്കുന്ന സിനിമകളുടെ റിലീസ് കാത്തിരിക്കണം. അതുമല്ലെങ്കിൽ, പരസ്യമായി പറയാതെ പോകുന്ന യാത്രകൾ എവിടെയെങ്കിലും എത്തുമ്പോൾ, പരിചയക്കാർ പ്രണവിനെ കണ്ടുപിടിക്കും. ആ പ്രശസ്തി പോലും ഉണ്ടാവാതിരിക്കാൻ പ്രണവ് പോകുന്ന സ്ഥലങ്ങളെ കുറിച്ച് പ്രഖ്യാപിക്കാറില്ല
advertisement
2/7
ഇടയ്ക്കിടെ ചിലകാഴ്ചകൾ ഇൻസ്റ്റഗ്രാമിൽ പ്രണവ് ആയിത്തന്നെ പോസ്റ്റ് ചെയ്യും. എല്ലാം കേരളത്തിന് പുറത്തോ, രാജ്യത്തിനു പുറത്തോ ഉള്ള ഇടങ്ങളാകും. കുന്നും മലയുമാണ് പ്രണവിന്റെ ഇഷ്‌ട സ്ഥാനങ്ങൾ. ഉയരങ്ങൾ താണ്ടി ക്ഷീണിച്ചാൽ, ഒരു മലയിറങ്ങി മറ്റൊരിടത്തേക്ക് (തുടർന്ന് വായിക്കുക)
ഇടയ്ക്കിടെ ചിലകാഴ്ചകൾ ഇൻസ്റ്റഗ്രാമിൽ പ്രണവ്  തന്നെ പോസ്റ്റ് ചെയ്യും. എല്ലാം കേരളത്തിന് പുറത്തോ, രാജ്യത്തിനു പുറത്തോ ഉള്ള ഇടങ്ങളാകും. കുന്നും മലയുമാണ് പ്രണവിന്റെ ഇഷ്‌ട സ്ഥാനങ്ങൾ. ഉയരങ്ങൾ താണ്ടി ക്ഷീണിച്ചാൽ, ഒരു മലയിറങ്ങി മറ്റൊരിടത്തേക്ക് (തുടർന്ന് വായിക്കുക)
advertisement
3/7
സിനിമയുടെ പ്രൊമോഷൻ പരിപാടികളോട് മുഖം തിരിക്കുന്ന പ്രണവിനെതിരെ പരാതി സ്ഥിരമാണ്. ഇന്നേവരെ ഒരു ചോദ്യത്തിന് പോലും പ്രണവ് മോഹൻലാൽ എന്ന നടനോ താരപുത്രനോ എവിടെയും മറുപടി കൊടുത്തിട്ടില്ല. മറ്റുള്ളവർ പറയുന്നത് വച്ചുവേണം പ്രണവ് ആരെന്നും എന്തെന്നും മനസിലാക്കാൻ

4/7
എന്നാൽ, ഈ സ്വഭാവം സിനിമയുമായി ബന്ധപ്പെട്ടുള്ളത് മാത്രമല്ല എന്ന് പലർക്കും മനസിലായത് പ്രണവിന്റെ അച്ഛൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ ജന്മദിനാഘോഷങ്ങളിലാണ്. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു ആഘോഷം

5/7
ഇടയ്ക്ക മേളവും കൊച്ചു ഗായകൻ ആവിർഭവിന്റെ ഗാനാലാപനവും ചേർന്ന ആഘോഷത്തിൽ മോഹൻലാലും ഭാര്യ സുചിത്രയും സുഹൃത്തുക്കളായ ആന്റണി പെരുമ്പാവൂർ, മേജർ രവി, സനിൽ എന്നിവരും പങ്കെടുത്തിരുന്നു. വീൽ ചെയറിൽ ഇരുന്നാണ് മോഹൻലാലിന്റെ വൃദ്ധമാതാവ് ഇതെല്ലാം ആസ്വദിച്ചത്

6/7
ഇതിൽ പ്രണവ് എന്ന അപ്പു എവിടെ എന്നന്വേഷിച്ചപ്പോഴാണ് വൈറലായി മാറിയ പിറന്നാൾ വീഡിയോകളിൽ നിന്നും പ്രണവിനെ കണ്ടെത്തിയത്. ഇടയ്ക്കെപ്പോഴോ മോഹൻലാൽ അവിടെ കൂടിനിന്ന ചെറു കൂട്ടത്തിലേക്ക് നോക്കി കൈകാട്ടി വിളിക്കുന്നത് കാണാം
ഇതിൽ പ്രണവ് എന്ന അപ്പു എവിടെ എന്നന്വേഷിച്ചപ്പോഴാണ് വൈറലായി മാറിയ പിറന്നാൾ വീഡിയോകളിൽ നിന്നും പ്രണവിനെ കണ്ടെത്തിയത്. ഇടയ്ക്കെപ്പോഴോ അവിടെ കൂടിനിന്ന ചെറു കൂട്ടത്തിലേക്ക് നോക്കി മോഹൻലാൽ കൈകാട്ടി വിളിക്കുന്നത് കാണാം
advertisement
7/7
ശേഷം ക്യാമറ തിരിയുന്നത് അമ്മയിരിക്കുന്ന വീൽചെയറിനു പിന്നിൽ കൂടി നിൽക്കുന്നവരുടെ ഇടയിലേക്കാണ്. അതിനിടയിലൂടെ പ്രണവ് മോഹൻലാൽ നടന്നു വരികയായി. ഒരു ടി ഷർട്ട് ആണ് വേഷം. ആഘോഷത്തിനായി വേറെ വേഷവിധാനം പോലുമില്ലാത്ത അപ്പു ക്യാമറയെ നോക്കി ചെറുതായൊന്നു കൈവീശികാണിച്ചു, ചിരിച്ചു. അത്ര മാത്രം
ശേഷം ക്യാമറ തിരിയുന്നത് അമ്മയിരിക്കുന്ന വീൽചെയറിനു പിന്നിൽ കൂടി നിൽക്കുന്നവരുടെ ഇടയിലേക്കാണ്. അതിനിടയിലൂടെ പ്രണവ് മോഹൻലാൽ നടന്നു വരികയായി. ഒരു സാധാരണ ഷർട്ട് ആണ് വേഷം. ആഘോഷത്തിനായി വേറെ വേഷവിധാനം പോലുമില്ലാത്ത അപ്പു ക്യാമറയെ നോക്കി ചെറുതായൊന്നു കൈവീശികാണിച്ചു, ചിരിച്ചു. അത്ര മാത്രം
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement