advertisement

അമേരിക്കയുടെ രണ്ടാമത്തെ എഫ്-35 വിമാനവും വെടിവെച്ചിട്ടെന്ന് ഇറാൻ

Last Updated:

വിമാനം ആക്രമിക്കപ്പെട്ട കാര്യത്തിൽ യുഎസ് സെൻട്രൽ കമാൻഡ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല

News18
News18
ടെഹ്‌റാൻ: അമേരിക്കയുടെ ഏറ്റവും അത്യാധുനിക സ്റ്റെൽത്ത് യുദ്ധവിമാനമായ എഫ്-35 മധ്യ ഇറാനിൽ വെടിവെച്ചിട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു. വിമാനം തകർന്നുവീണതായും പൈലറ്റ് രക്ഷപ്പെടാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് തങ്ങളുടെ അത്യാധുനിക വിമാനം ഇറാൻ ലക്ഷ്യമിടുന്നത് എന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും വിമാനം വെടിവെച്ചിട്ട കാര്യത്തിൽ യുഎസ് സെൻട്രൽ കമാൻഡ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ശത്രുക്കളുടെ റഡാറുകളെ വെട്ടിച്ച് ആക്രമണം നടത്താൻ ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും മികച്ച യുദ്ധവിമാനമായാണ് എഫ്-35 അറിയപ്പെടുന്നത്. ഇറാന്റെ അവകാശവാദം സത്യമാണെങ്കിൽ അമേരിക്കയുടെ സൈനിക മേധാവിത്വത്തിനും സാങ്കേതിക മികവിനും ഏറ്റ വലിയ തിരിച്ചടിയായി ഇത് മാറും. രണ്ടാഴ്ച മുൻപ് സമാനമായ രീതിയിൽ മറ്റൊരു എഫ്-35 വിമാനത്തിന് നേരെ ആക്രമണമുണ്ടായതായി ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ അന്ന് വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നുവെന്നും പൈലറ്റ് സുരക്ഷിതനാണെന്നുമാണ് അമേരിക്കൻ വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് പ്രതികരിച്ചത്. എന്നാൽ ഇറാന്റെ വെടിയേറ്റാണ് വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.
advertisement
advertisement
യുദ്ധത്തിന്റെ ഭാഗമായി അമേരിക്കയ്ക്ക് മറ്റ് വിമാനങ്ങളും നഷ്ടമായിട്ടുണ്ട്. കുവൈറ്റ് വ്യോമപ്രതിരോധ സേന ആളുമാറി വെടിവെച്ചതിനെ തുടർന്ന് മൂന്ന് യുഎസ് എഫ്-15 വിമാനങ്ങൾ തകർന്നിരുന്നു. കൂടാതെ പടിഞ്ഞാറൻ ഇറാഖിൽ കെസി-135 റീഫ്യൂലിംഗ് വിമാനം തകർന്ന് അതിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും കൊല്ലപ്പെടുകയും ചെയ്തു.
ഇതിനിടെ, വെള്ളിയാഴ്ച പുലർച്ചെ ഇറാൻ ഇസ്രായേലിനും ചില ഗൾഫ് രാജ്യങ്ങൾക്കും നേരെ മിസൈൽ ആക്രമണം നടത്തി. ടെഹ്‌റാനിലും ഇസ്ഫഹാനിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ട്. കുവൈറ്റിലെ ചില എണ്ണശുദ്ധീകരണ ശാലകളിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടുത്തമുണ്ടായതായും വിവരമുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
അമേരിക്കയുടെ രണ്ടാമത്തെ എഫ്-35 വിമാനവും വെടിവെച്ചിട്ടെന്ന് ഇറാൻ
Next Article
advertisement
പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്‌മെന്റില്‍ ടി പി രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്‌മെന്റില്‍ ടി പി രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
  • പേരാമ്പ്ര എൽഡിഎഫ് പ്രചാരണ വാഹനത്തിലെ വിവാദ അനൗൺസ്മെന്റിൽ ടി.പി. രാമകൃഷ്ണന് നോട്ടീസ്

  • മതസ്പർധ വളർത്തുന്നതാണെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചതാണെന്നുമാണ് യുഡിഎഫ് നൽകിയ പരാതിയിൽ ആരോപണം

  • ടി പി രാമകൃഷ്ണൻ വിവാദ പ്രചാരണം അറിവോടെയല്ലെന്നും അന്വേഷണത്തോടും സഹകരിക്കുമെന്നും പ്രതികരിച്ചു

View All
advertisement