advertisement

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്‌മെന്റില്‍ ടി പി രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Last Updated:

'ഖൗമിലെ കുട്ടിയെ (സമുദായത്തിലെ കുട്ടി) വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗുകാർ വീടുകളിൽ കയറി പറയുന്നു' എന്നതായിരുന്നു അനൗൺസ്മെന്റിലെ പ്രധാന ഉള്ളടക്കം

Rapid Read
ടി പി രാമകൃഷ്ണൻ
ടി പി രാമകൃഷ്ണൻ
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ എൽഡിഎഫ് പ്രചാരണ വാഹനത്തിൽ നടത്തിയ വിവാദ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി ടി പി രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വരണാധികാരി കൂടിയായ ഡെപ്യൂട്ടി കളക്ടർ അജിത് ജോണാണ് നോട്ടീസ് നൽകിയത്.
നാലു ദിവസം മുൻപ് പേരാമ്പ്രയിലെ എൽഡിഎഫ് പ്രചാരണ വാഹനത്തിൽ നിന്ന് ഉയർന്ന ഒരു അനൗൺസ്മെന്റാണ് വിവാദങ്ങൾക്ക് ആധാരം. 'ഖൗമിലെ കുട്ടിയെ (സമുദായത്തിലെ കുട്ടി) വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗുകാർ വീടുകളിൽ കയറി പറയുന്നു' എന്നതായിരുന്നു അനൗൺസ്മെന്റിലെ പ്രധാന ഉള്ളടക്കം.
ഇത് വോട്ടർമാർക്കിടയിൽ മതസ്പർധ വളർത്തുന്നതാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നുമാണ് യുഡിഎഫ് ആരോപിക്കുന്നത്. വടകരയിലെ കാഫിർ വിവാദത്തിന് സമാനമായ രീതിയിൽ മതവിദ്വേഷം പ്രചരിപ്പിക്കാനും പേരാമ്പ്രയിലെ മതസൗഹാർദ്ദം തകർക്കാനും ഇടതുമുന്നണി ബോധപൂർവം ശ്രമിക്കുന്നുവെന്ന് യുഡിഎഫ് പരാതിയിൽ പറയുന്നു.
advertisement
എന്നാൽ ഇത്തരമൊരു പ്രചാരണം തന്റെ അറിവോടെയല്ലെന്നും ഇടതുമുന്നണിക്ക് വോട്ട് പിടിക്കാൻ ഇത്തരമൊരു രീതിയുടെ ആവശ്യമില്ലെന്നും ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തുമെന്നും ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. വോട്ടുകൾ സമാഹരിക്കാൻ ഇത്തരം മാർഗങ്ങൾ തന്റെ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് സ്ഥാനാർത്ഥിയായി യൂത്ത് ലീഗിലെ ഫാത്തിമ തഹ്ലിയ എത്തിയതോടെ പേരാമ്പ്രയിൽ ശക്തമായ മത്സരം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വോട്ടർമാർക്കിടയിൽ ഫാത്തിമ തഹ്ലിയ ഉണ്ടാക്കുന്ന സ്വാധീനത്തെ അട്ടിമറിക്കാനാണ് ഇടതുമുന്നണി ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നതെന്ന് യുഡിഎഫ് ആരോപിക്കുന്നു.
advertisement
Summary: The Election Commission has issued a formal notice to LDF candidate TP Ramakrishnan regarding a controversial announcement made from his campaign vehicle in the Perambra constituency. The action follows a complaint filed by the UDF, alleging a violation of the Model Code of Conduct. he campaign broadcast allegedly claimed that Muslim League workers were visiting houses asking voters to support a "child of the community" (referring to the UDF candidate).
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്‌മെന്റില്‍ ടി പി രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
Next Article
advertisement
പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്‌മെന്റില്‍ ടി പി രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്‌മെന്റില്‍ ടി പി രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
  • പേരാമ്പ്ര എൽഡിഎഫ് പ്രചാരണ വാഹനത്തിലെ വിവാദ അനൗൺസ്മെന്റിൽ ടി.പി. രാമകൃഷ്ണന് നോട്ടീസ്

  • മതസ്പർധ വളർത്തുന്നതാണെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചതാണെന്നുമാണ് യുഡിഎഫ് നൽകിയ പരാതിയിൽ ആരോപണം

  • ടി പി രാമകൃഷ്ണൻ വിവാദ പ്രചാരണം അറിവോടെയല്ലെന്നും അന്വേഷണത്തോടും സഹകരിക്കുമെന്നും പ്രതികരിച്ചു

View All
advertisement