Priyamani: താരമൂല്യമില്ല... ടിനി ടോമിന്റെ നായിക വേഷം നിരസിച്ചതിന് കൃത്യമായ കാരണമുണ്ട്; പ്രിയാമണി
- Published by:Sarika N
- news18-malayalam
Last Updated:
സിനിമ പരാജയപ്പെട്ടാല് ഒരു മുന്നിര നായകനും പടമില്ലാതെ വീട്ടിലിരിക്കില്ല പക്ഷേ നായികമാരുടെ കാര്യം അങ്ങനെയല്ല എന്ന് പ്രിയാമണി പറയുന്നു
തെന്നിന്ത്യൻ സിനിമാ മേഖലയിൽ നർത്തകിയായും അഭിനേത്രിയായും ശ്രദ്ധ നേടിയ താരമാണ് പ്രിയാമണി (Priyamani). ടെലിവിഷൻ രംഗത്തും ഇപ്പോൾ പ്രിയ മണി നിറസാന്നിധ്യമാണ്. ഡാൻസ് റിയാലിറ്റി ഷോയുടെ വിധികർത്താവായാണ് പ്രിയാമണി ടെലിവിഷൻ കാഴ്ചക്കാരുടെ സ്വീകരണമുറികളിലേക്ക് എത്തിയത്. മോഡലിംഗ് രംഗത്തു നിന്നും നന്നേ ചെറുപ്രായത്തിൽ തന്നെ നായികാവേഷം ചെയ്തും, സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ചും പ്രിയ മണി സജീവമായി. പ്രാഞ്ചിയേട്ടൻ ,ഗ്രാൻഡ്മാസ്റ്റർ ,തിരക്കഥ എന്നീ സിനിമകളിലൂടെയാണ് പ്രിയാമണി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി. സത്യം എന്ന മലയാളസിനിമയുടെ അഭിനയ രംഗത്തെത്തിയെങ്കിലും തമിഴിലെ പരുത്തിവീരൻ ആണ് പ്രിയയെ പ്രശസ്തയാക്കിയത്. മാത്രവും അല്ല സൂപ്പർസ്റ്റാറുകൾക്കൊപ്പം ആയിരുന്നു പ്രിയയുടെ മിക്ക ചിത്രങ്ങളും ഹിറ്റ് ആയത്. അടുത്തിടെ ഇറങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.
advertisement
പ്രിയ ജെബി ജംങ്ഷനില്‍ പങ്കെടുത്ത പഴയ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ നടി സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധ പുലർത്തും. അതുകൊണ്ട് പല സിനിമകള്‍ക്കും അവര്‍ നിരാകരണം അറിയിച്ചിട്ടുണ്ട്. ഇത്തരം സിനിമകളില്‍ ഒന്നാണ് ടിനി ടോം (Tini Tom) നായകനായ "ഓടും രാജ ആടും റാണി". ഷോയില്‍ പ്രിയാമണി അതിഥിയായി വന്നപ്പോള്‍, എല്‍ഇടി സ്ക്രീനില്‍ ചോദ്യവുമായി ടിനി ടോമും എത്തിയിരുന്നു. ഈ സിനിമയില്‍ ആദ്യം പരിഗണിച്ചിരുന്നത് പ്രിയാമണിയെ ആയിരുന്നു. കഥ പ്രിയാമണിക്ക് ഇഷ്ടപ്പെട്ടു, പ്രതിഫലവും മറ്റ് നിബന്ധനകളും അവര്‍ സമ്മതിച്ചു. എന്നാൽ, നായകൻ ഞാൻ ആണെന്ന് അറിഞ്ഞപ്പോൾ ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞ പ്രിയ, രണ്ട് മണിക്കൂറിന് ശേഷം എന്റെ നായികയായി അഭിനയിക്കാന്‍ കഴിയില്ല എന്ന് സംവിധായകന് മെസേജ് അയച്ചു.
advertisement
നടൻ സുരാജ് വെഞ്ഞാറമൂടിന്റെ "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍" എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചപ്പോഴും അവിടെയും സമാന അനുഭവം ആണ് ഉണ്ടായതെന്ന് സുരാജ് പറഞ്ഞിരുന്നു. അങ്ങനെയാണെങ്കില്‍ എന്താണ് പ്രിയാമണിയുടെ നായകനാകാനുള്ള മാനദണ്ഡങ്ങള്‍ എന്നായിരുന്നു ടിനി ടോമിന്റെ ചോദ്യം. എന്നാൽ ചോദ്യത്തിന് കൃത്യമായ മറുപടി പ്രിയാമണിയുടെ പക്കൽ ഉണ്ടായിരുന്നു.സുരാജ് വെഞ്ഞാറമൂടിന്റെ സിനിമയുടെ കാര്യം എനിക്കറിയില്ല, കഥയോ കഥാപാത്രങ്ങളാരാണോ എന്ന് പോലും എനിക്കറിയില്ലായിരുന്നു. ചാനലുകളില്‍ നിന്ന് വിളിച്ച് ചോദിച്ചപ്പോഴാണ് ഞാന്‍ അറിഞ്ഞത് തന്നെ. ടിനി ടോം ചിത്രത്തിന്റെ കഥ ഞാന്‍ കേട്ടു, ചിലതൊക്കെ എനിക്ക് ഇഷ്ടക്കുറവ് ഉണ്ടായിരുന്നെങ്കിലും ഓകെയായിരുന്നു. പക്ഷേ നായകന്‍ ടിനി ടോം ആണ് എന്നറിഞ്ഞപ്പോള്‍ ഞാന്‍ അമ്മയോടും എന്റെ മാനേജരോടും കാര്യം ഡിസ്കസ് ചെയ്തിരുന്നു.
advertisement
ടിനി ടോമിനൊപ്പം പ്രാഞ്ചിയേട്ടൻ എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം കഴിവുള്ള നടനാണ്. എന്നാൽ, അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനത്തോടുകൂടി പറയുന്നതാണ്, ആ സമയത്ത് അദ്ദേഹത്തിന് മുൻനിര നായകന്മാരുടെ താരമൂല്യമില്ല. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ നായകൻമാരുടെ പടങ്ങളിൽ അഭിനയിക്കുന്ന, ദേശീയ പുരസ്കാരം നേടിയ പ്രിയാമണി ടിനി ടോമിന്റെ നായികയാകാൻ തീരുമാനിക്കുന്നതെന്തിനാണെന്ന് മാധ്യമങ്ങൾ ചോദിക്കും. അതിനൊപ്പം, ആ ചിത്രം വിജയിച്ചാൽ പ്രശ്നമില്ല, പക്ഷേ പരാജയപ്പെട്ടാൽ അതിന്റെ ബാധ്യത നായികയിലേക്കാണ് വരിക. ഒരു സിനിമ പരാജയപ്പെട്ടാൽ ഒരു മുൻനിര നായകൻ പടമില്ലാതെ വീട്ടിൽ ഇരിക്കില്ല, പക്ഷേ നായികമാർക്ക് അത് എളുപ്പമല്ല. എനിക്ക് എന്റെ കരിയറും സംരക്ഷിക്കേണ്ടതുണ്ട്- പ്രിയാമണി വിശദീകരിച്ചു.
advertisement
എന്നാൽ ഈ കാര്യത്തിൽ അവതാരകനും ചോദ്യം ഉന്നയിച്ചു. മമ്മൂട്ടിയുടെ പടം പൊട്ടി ലാലേട്ടൻ പടം പൊട്ടി എന്നല്ലേ എല്ലാവരും പറയുന്നതെന്നു ബ്രിട്ടാസിന്റെ (John Brittas) മറുചോദ്യത്തിനും നല്ല മറുപടിയാണ് പ്രിയ നൽകിയത്. അത് എങ്ങനെ ശരിയാകും ഒരു പടം പൊട്ടിയാൽ ലാൽ സാറിനും മമ്മൂട്ടിയേയും വച്ച് പടം ചെയ്യാൻ വേറെ പത്തു പേര് വരും, എന്നാൽ നായികയുടെ പിറകെ ആരെങ്കിലും വരുമോ എന്നാണ് ക്ഷോഭത്തോടെ പ്രിയ ചോദിക്കുന്നത്.










