ജാങ്കോ, ഞാൻ പെട്ടു; കാമുകിയെ കാണാനെത്തി എയർ കൂളറിനുള്ളിൽ ഒളിച്ച യുവാവിനെ വീട്ടുകാര്‍ കൈയ്യോടെ പൊക്കി

Last Updated:
തുടര്‍ന്ന് പെണ്‍കുട്ടിയേയും യുവാവിനെയും വീട്ടുകാര്‍ ശകാരിക്കുന്ന ദൃശ്യങ്ങളും ഉണ്ട്
1/5
 കാമുകിയെ കാണാന്‍ എത്തിയ കാമുകനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൈയ്യോടെ പൊക്കി. കാമുകിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ ഒളിച്ചിരുന്ന യുവാവിനെയാണ് വീട്ടുകാര്‍ പിടികൂടിയത്. വീടിനുള്ളിലെ എയര്‍ കൂളറിലാണ് യുവാവ് ഒളിച്ചിരുന്നത്. വീടിനുള്ളില്‍ നിന്ന് എന്തോ ശബ്ദം കേള്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീട്ടുകാര്‍ വീടു മുഴുവന്‍ പരിശോധിച്ചത്. പിന്നീടാണ് എയര്‍ കൂളറിനുള്ളില്‍ ഒളിച്ച യുവാവിനെ കണ്ടെത്തിയത്

advertisement
2/5
 ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഷെയര്‍ ചെയ്യപ്പെടുന്നത്. തന്റെ കാമുകിയെ കാണാനാണ് വീടിനുള്ളിലേക്ക് എത്തിയതെന്ന് ഇദ്ദേഹം സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് പെണ്‍കുട്ടിയേയും യുവാവിനെയും വീട്ടുകാര്‍ ശകാരിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. 'നിനക്ക് നാണമില്ലേ ഇത്തരം വൃത്തികെട്ട കാര്യങ്ങള്‍ ചെയ്യാന്‍,' എന്ന് വീട്ടിലെ ഒരു മുതിര്‍ന്ന സ്ത്രീ ഇവരോട് ചോദിക്കുന്നതും വീഡിയോയിലുണ്ട് (തുടർന്ന് വായിക്കുക)

3/5
 രാജസ്ഥാനിലാണ് സംഭവം നടന്നത്.  നിരവധി പേരാണ് വീഡിയോ ഏറ്റെടുത്ത് രംഗത്തെത്തിയത്. അമ്പതിനായിരത്തിലധികം പേരാണ് വീഡിയോ ഇതിനകം കണ്ടത്. പലര്‍ക്കും വീഡിയോ കണ്ട് ചിരിയടക്കാനായില്ല. 'അയാള്‍ കൂളര്‍ ശരിയാക്കുകയാണെന്ന് തോന്നുന്നു,' എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തത്

4/5
 'ആരെങ്കിലും കൂളറിനുള്ളില്‍ ഒളിക്കുമോ?'എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. '' ഈ സഹോദരന് ചൂട് അനുഭവപ്പെട്ടിട്ടുണ്ടാകും. അതായിരിക്കും അങ്ങനെ ചെയ്തത്,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു

5/5
 'എപ്പോഴും കൂളായിരിക്കണമെന്ന് കാമുകി പറഞ്ഞിട്ടുണ്ടാകും. അതായിരിക്കും അദ്ദേഹം കൂളറിനുള്ളിലേക്ക് കയറിയത്,' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്

കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ

  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement