advertisement

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് തെറിച്ചുവീണ് മരിച്ചു

Last Updated:

ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി അലക്ഷ്യമായി മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്

News18
News18
ആലുവ: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ യാത്ര ചെയ്ത യുവതി വാഹനാപകടത്തിൽ മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി അലക്ഷ്യമായി മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. കൂടെയുണ്ടായിരുന്ന ബൈക്ക് യാത്രികൻ അത്താണി സ്വദേശി അശ്വിൻ ആന്റണി (22) പരിക്കുകളോടെ ചികിത്സയിലാണ്.
തിങ്കളാഴ്ച രാവിലെ 10.30-ഓടെ ആലുവ അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിലായിരുന്നു അപകടം. അത്താണി നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായ നന്ദന ജോലി സംബന്ധമായ ആവശ്യത്തിനായി ഇടപ്പള്ളിയിലേക്ക് പോകാൻ അശ്വിന്റെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് ലോറി പെട്ടെന്ന് വലതുവശത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോൾ പിന്നാലെ വന്ന ബൈക്കിൽ തട്ടി. നിയന്ത്രണം വിട്ട ബൈക്കിലേക്ക് പിന്നാലെ വന്ന കാറും ഇടിച്ചു. റോഡിലേക്ക് തലയടിച്ച് വീണ നന്ദനയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
അബോധാവസ്ഥയിലായ നന്ദനയെ ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സെൻട്രൽ ജി.എസ്.ടി. ഓഫീസിലെ ജീവനക്കാരൻ ഹരിപ്രസാദിന്റെയും ശ്രീമൂലനഗരം പി.എച്ച്.സി.യിലെ നഴ്സ് സാന്റിയുടെയും മകളാണ് നന്ദന. നിവേദ്യ ഏക സഹോദരിയാണ്.
advertisement
ലോറി ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് തെറിച്ചുവീണ് മരിച്ചു
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement