മലയാള സിനിമയിലെ മുത്തശ്ശി അന്നൊരു സ്റ്റൈലിഷ് പെൺകൊടിയായിരുന്നു, ഇന്നും; ആളെ കണ്ടിട്ടുണ്ടോ?
- Published by:meera_57
- news18-malayalam
Last Updated:
ഇപ്പോൾ പ്രായം എഴുപതുകളുടെ പകുതി എത്തിയെങ്കിലും, തലമുടി നരച്ചതൊഴിച്ചാൽ ഈ മുത്തശ്ശി പൊളിയാണ്
സ്റ്റൈലും ഫാഷനും എല്ലാം മമ്മൂട്ടിക്ക് മാത്രം മതിയോ? സ്ത്രീകൾക്കും വേണ്ടേ ഒരാൾ എന്ന് ചോദിച്ചാൽ മലയാളികൾ മഞ്ജു വാര്യർക്കപ്പുറം പോകാൻ സാധ്യത കാണുന്നില്ല. എങ്കിൽ കണ്ടോ, മലയാള സിനിമയിൽ മുത്തശ്ശിവേഷങ്ങൾ ചെയ്യുന്ന ഒരാളുടെ ചെറുപ്പകാലത്തെ ഫോട്ടോയാണിത്. മമ്മൂട്ടി വൈബ് ഒക്കെ ഇവിടെ പണ്ടേ ട്രൈ ചെയ്ത് കഴിഞ്ഞതാണ്. ചെറുപ്പകാലത്ത് മാത്രമാണ് സ്റ്റൈലിഷ് എന്നൊന്നും പറഞ്ഞ് ആളെ അങ്ങോട്ട് പഴഞ്ചനാക്കാൻ നോക്കിയിട്ടു കാര്യമില്ല. പ്രായം 70കൾ പിന്നിട്ടുവെങ്കിലും, ഇപ്പോഴും ആൾ സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ ഒക്കെ വന്നു ഞെട്ടിച്ചു കളയും കേട്ടോ. ഒരിക്കൽ കേരളക്കരയാകെ അത്തരത്തിൽ ഒരു ഞെട്ടൽ ഞെട്ടിയതാണ് താനും
advertisement
മലയാള സിനിമയിലെ മുത്തശ്ശിയും ഭർത്താവും അവരുടെ ചെറുപ്പകാലത്ത് വിദേശരാജ്യങ്ങളിൽ ജീവിച്ചു പരിചയമുള്ളവരാണ്. രാജിനി ചാണ്ടി (Rajini Chandy) എന്ന പേര് കേൾക്കാൻ ആരംഭിച്ചത് 'ഒരു മുത്തശ്ശി ഗദ' എന്ന ജൂഡ് ആന്റണി ജോസഫ് ചിത്രം മുതലാണ്. അതുവരെ പറയാനും വേണ്ട സിനിമാ പാരമ്പര്യമൊന്നുമില്ലായിരുന്നു ഈ ആലുവാക്കാരിക്ക്. മുത്തശ്ശി ഗദയിൽ ലീല അഥവാ ലീലാമ്മ എന്ന കഥാപാത്രത്തെയാണ് രാജിനി ചാണ്ടി അവതരിപ്പിച്ചത്. അറുപത് വയസ് പിന്നിട്ട ശേഷം മാത്രമാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് എന്ന പ്രത്യേകതയുമുണ്ട് രാജിനി ചാണ്ടിക്ക് (തുടർന്ന് വായിക്കുക)
advertisement
ഇപ്പോൾ പ്രായം എഴുപതുകളുടെ പകുതി എത്തിയെങ്കിലും, തലമുടി ഒന്ന് നരച്ചതൊഴിച്ചാൽ, രാജിനി ചാണ്ടിയുടെ മുഖത്ത് മുപ്പതുകളുടെ ചെറുപ്പം നിറയുന്നു. ചുറുചുറുക്കോട് കൂടി കാര്യങ്ങൾ നടത്തുന്ന രാജിനി ചാണ്ടി അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ ഷെയർ ചെയ്ത ചിത്രങ്ങളാണ് മുകളിൽ കണ്ടത്. 1976ൽ അമേരിക്കയിലേക്ക് ആദ്യമായി ട്രിപ്പ് പോയപ്പോൾ പകർത്തിയ ചിത്രമാണ് തൊട്ടുമുകളിൽ കണ്ടത്. രാജിനി മുത്തശ്ശി മാത്രമല്ല, ചാണ്ടിച്ചനും ഒരു രത്തൻ ടാറ്റ ലുക്ക് ഉണ്ടെന്നു ചിലർ കണ്ടുപിടിച്ച് കമന്റ് ചെയ്തിട്ടുണ്ട്
advertisement
ഒരുവേള മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർത്ഥി കൂടിയായിരുന്നു രാജിനി ചാണ്ടി. 2020ൽ പ്രക്ഷേപണം ചെയ്ത ഷോയിൽ രാജിനി ചാണ്ടി പതിനാലാം ദിവസം പുറത്തായി. എന്നിരുന്നാലും, തന്റെ സിനിമാ സോഷ്യൽ മീഡിയ സാന്നിധ്യത്തിലൂടെ രാജിനി ചാണ്ടി നിറസാന്നിധ്യമാണ്. 2021ൽ രാജിനി ചാണ്ടി നടത്തിയ ഒരു ഫോട്ടോഷൂട്ട് വൈറലായിരുന്നു. തന്റെ 68-ാം വയസിലും രാജിനി ചാണ്ടി അൽപ്പം ഗ്ലാമറസ് വേഷം ധരിച്ചു എന്ന പേരിൽ അവരെ പലരും കല്ലെറിഞ്ഞു. അവരോടെല്ലാം തനി 'രാജിനി സ്റ്റൈലിൽ' അവർ മറുപടിയും കൊടുത്തു
advertisement
മുഖമില്ലാത്ത അക്കൗണ്ടുകളിലൂടെ തന്നെ കിഴവി എന്നും വയസി എന്നും വിളിക്കുന്നവരെ മുന്നിൽ കൊണ്ട് നിർത്തിയാൽ, അങ്ങനെ വിളിക്കാൻ ധൈര്യപ്പെടുമോ എന്നവർ ചുറുചുറുക്കോടെ ചോദിച്ചു. പിന്നെയും ഒരുപിടി ചിത്രങ്ങൾ വന്നു. ഇന്നും ഷോർട്ട്സും സ്ലീവ്ലെസും ഒക്കെ പരിഷ്കരമായി കാണുന്ന നാട്ടിൽ, പതിറ്റാണ്ടുകൾക്ക് മുൻപേയുള്ള വിദേശവാസത്തിനിടയിൽ അതെല്ലാം ധരിച്ചു പരീക്ഷണം നടത്തിക്കഴിഞ്ഞ ആളാണ് രാജിനി ചാണ്ടി. ആ ഫോട്ടോകളും അവർ പോസ്റ്റ് ചെയ്യാൻ മടിച്ചില്ല. അന്ന് രാജിനി ചാണ്ടി ബി.ബി.സിയിൽ ഫീച്ചർ ചെയ്യപ്പെട്ടു
advertisement
'ഒരു മുത്തശ്ശി ഗദ' സിനിമയിൽ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമായി അഭിനയിച്ച രാജിനി ചാണ്ടിയുടെ മകന്റെ ഭാര്യാമാതാവിന്റെ റോൾ ചെയ്തത് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയാണ്. അവർ രണ്ടുപേരും കൂടിയുള്ള ചിത്രമാണിത്. 2023ലെ മിസ്റ്റർ ഹാക്കറിലാണ് രാജിനി ചാണ്ടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ടി.വി പരിപാടിയുടെ അവതാരകയായും അഭിനേത്രിയായും അവർ കഴിവ് തെളിയിച്ചിട്ടുണ്ട്