ദാരിദ്ര്യം കൊണ്ടല്ല നക്സലിസം ഉണ്ടായത്; എന്നാൽ നക്സലിസം കൊണ്ടാണ് രാജ്യം ദരിദ്രമായത്:അമിത് ഷായുടെ വൈകാരിക പ്രസംഗം
- Published by:SIBILI S
- news18-malayalam
Last Updated:
1970 കളിൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് രാജ്യത്ത് ആദ്യമായി നക്സലിസം ആരംഭിച്ചതെന്ന് കോൺഗ്രസിനെ കടന്നാക്രമിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു
ന്യൂഡൽഹി: 2026 മാർച്ചോടെ രാജ്യത്ത് നിന്ന് നക്സലിസം തുടച്ചുനീക്കുമെന്ന ലക്ഷ്യം നിറവേറ്റിയതിനെ കുറിച്ച് വൈകാരികമായി പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രാജ്യം നക്സലിസത്തിൽ നിന്ന് മുക്തമായെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ 90 മിനിറ്റ് നീണ്ട പ്രസംഗം ലോകസഭയിൽ ആരംഭിച്ചത്.
1970 കളിൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് രാജ്യത്ത് ആദ്യമായി നക്സലിസം ആരംഭിച്ചതെന്ന് കോൺഗ്രസിനെ കടന്നാക്രമിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. "ഇന്ദിരാഗാന്ധി നക്സൽ പ്രത്യയശാസ്ത്രത്തെ രാഷ്ട്രീയമായി പിന്തുണച്ചു. രാജ്യത്തെ 12 സംസ്ഥാനങ്ങളിലാണ് നക്സലിസം പിടിമുറുക്കിയത്. അവിടെ നിയമവാഴ്ച തകർന്നു. 12 കോടി ജനങ്ങൾ വർഷങ്ങളായി ദാരിദ്ര്യത്തിൽ കഴിയുന്നു. ആയിരക്കണക്കിന് യുവാക്കളുടെ ജീവിതം നശിച്ചു. ആരാണ് ഇതിന് ഉത്തരവാദി?
ദാരിദ്ര്യം കൊണ്ടല്ല രാജ്യത്ത് നക്സലിസം ഉണ്ടായത്. എന്നാൽ നക്സലിസം കാരണമാണ് രാജ്യം ദരിദ്രമായത്. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മാവോയിസ്റ്റ് ആക്രമണങ്ങൾ കുത്തനെ കുറഞ്ഞു. നൂറുകണക്കിന് പേർ കീഴങ്ങി. ഒരുപാട് പേരെ അറസ്റ്റ് ചെയ്തു. 2024 ന്റെ തുടക്കത്തിൽ 21 അംഗങ്ങളുണ്ടായിരുന്ന സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും 2026 മാർച്ച് ആയപ്പോഴേക്കും ആരുമില്ലാതായി.
advertisement
2025 ആയപ്പോഴേക്കും 11 ജില്ലകളിൽ മാത്രമേ നക്സലിസം സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. അക്രമ സംഭവങ്ങൾ 53 ശതമാനമായി കുറഞ്ഞു. മരണങ്ങളും 70 ശതമാനത്തോളം കുറഞ്ഞു. മാവോവാദം പൂർണമായും ഇല്ലാതാക്കുന്നതിന് സർക്കാരിന് വ്യക്തമായ ഒരു രൂപരേഖ ഉണ്ടായിരുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Mar 31, 2026 2:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ദാരിദ്ര്യം കൊണ്ടല്ല നക്സലിസം ഉണ്ടായത്; എന്നാൽ നക്സലിസം കൊണ്ടാണ് രാജ്യം ദരിദ്രമായത്:അമിത് ഷായുടെ വൈകാരിക പ്രസംഗം









