advertisement

'വലിയ സൗഹൃദം': ഇസ്രായേലിനും യഹൂദ ജനതയ്ക്കും ഒപ്പം നിന്നതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് നെതന്യാഹു

Last Updated:

ഇറാനുമായുള്ള യുദ്ധത്തിനിടയിൽ ഇസ്രായേലിനും യഹൂദ ജനതയ്ക്കും നൽകുന്ന പിന്തുണയ്ക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ച് ഇരുനേതാക്കളും ദീർഘനേരം സംസാരിച്ചു

Rapid Read
ബെഞ്ചമിൻ നെതന്യാഹുവും നരേന്ദ്ര മോദിയും
ബെഞ്ചമിൻ നെതന്യാഹുവും നരേന്ദ്ര മോദിയും
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ ദീർഘനേരംസംസാരിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇറാനെതിരെയുള്ള പോരാട്ടത്തിൽ ഇസ്രായേലിനും യഹൂദ ജനതയ്ക്കും ഒപ്പം നിൽക്കുന്നതിന് അദ്ദേഹം മോദിക്ക് നന്ദി പറഞ്ഞു.
ഇറാൻ മിസൈൽ പതിച്ച ഇസ്രായേലിലെ ഒരു പ്രദേശം സന്ദർശിക്കവെയാണ് നെതന്യാഹു മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതും വായിക്കുക: പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ബഹ്‌റൈൻ രാജാവ് എന്നിവരുമായി പ്രധാനമന്ത്രി മോദി സംസാരിച്ചു
"നമ്മുടെ വലിയ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഞാൻ സംസാരിച്ചു. ഇന്നലെ അദ്ദേഹവുമായി ദീർഘനേരം ചർച്ച നടത്തി. ഇസ്രായേലിനൊപ്പം നിൽക്കുന്നതിനും ഇന്ത്യൻ ജനതയുടെ വലിയ സൗഹൃദത്തിനും ഞാൻ അദ്ദേഹത്തിന് നന്ദി പറയുന്നു. ഭാരതീയർ ഏറെ ആദരിക്കപ്പെടുന്നവരും സ്നേഹിക്കപ്പെടുന്നവരുമാണ്. സംഭാഷണത്തിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല, എന്നാൽ അദ്ദേഹത്തോടും മേഖലയിലെ മറ്റ് നേതാക്കളോടും ഞാൻ സംസാരിച്ചിട്ടുണ്ട്," നെതന്യാഹു പറഞ്ഞു.
advertisement
advertisement
ഇന്ത്യയുടെ നിലപാട്
ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച വിവരം പ്രധാനമന്ത്രി മോദിയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പങ്കുവെച്ചിരുന്നു. മേഖലയിലെ സംഭവവികാസങ്ങളിൽ ഇന്ത്യക്കുള്ള ആശങ്ക അദ്ദേഹം അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മരണത്തിന് കാരണമായ യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഈ ടെലിഫോൺ സംഭാഷണം നടന്നത്. ഇതിന് തിരിച്ചടിയായി ഇസ്രായേൽ, യുഎസ് സൈനിക കേന്ദ്രങ്ങൾക്കും ദുബായ്, ദോഹ തുടങ്ങിയ നഗരങ്ങൾക്കും നേരെ ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു.
advertisement
Summary: Israeli Prime Minister Benjamin Netanyahu expressed deep gratitude to Prime Minister Narendra Modi on Monday for India’s unwavering support during the ongoing conflict with Iran. Netanyahu confirmed a lengthy discussion with PM Modi regarding the volatile situation in West Asia following Iranian missile strikes on Israel. The Israeli leader hailed the "enormous friendship" of the Indian people, stating they are "much admired and loved" in Israel.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'വലിയ സൗഹൃദം': ഇസ്രായേലിനും യഹൂദ ജനതയ്ക്കും ഒപ്പം നിന്നതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് നെതന്യാഹു
Next Article
advertisement
'വലിയ സൗഹൃദം': ഇസ്രായേലിനും യഹൂദ ജനതയ്ക്കും ഒപ്പം നിന്നതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് നെതന്യാഹു
'വലിയ സൗഹൃദം': ഇസ്രായേലിനും യഹൂദ ജനതയ്ക്കും ഒപ്പം നിന്നതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് നെതന്യാഹു
  • ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണയ്ക്ക് പ്രധാനമന്ത്രി മോദിക്ക് നെതന്യാഹു നന്ദി പറഞ്ഞു

  • പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ച് മോദിയും നെതന്യാഹുവും ദീർഘനേരം ചർച്ച നടത്തി

  • സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും യുദ്ധം വേഗം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു

View All
advertisement