തിരുവനന്തപുരം നഗരത്തെ 'ക്ലീൻ' ആക്കാൻ 'സ്കാവഞ്ചിംഗ് മെഷീൻ', ചെന്നൈ പെട്രോളിയം കോർപറേഷന്റെ കൈത്താങ്ങ്!
- Published by:Rajesh V
- news18-malayalam
Last Updated:
സി എസ് ആർ ഫണ്ടിൽ നിന്നും 58 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ അത്യാധുനിക യന്ത്രം നഗരത്തിനായി സമർപ്പിക്കുന്നതെന്ന് സുരേഷ് ഗോപി എം പി
തിരുവനന്തപുരം: മനുഷ്യപ്രയത്നം കുറച്ചു അഴുക്കുചാലുകൾ വൃത്തിയാക്കാൻ സാധിക്കുന്ന അത്യാധുനിക 'സ്കാവഞ്ചിംഗ് മെഷീൻ ഇനി തിരുവനന്തപുരം നഗരത്തിലും. ചെന്നൈ പെട്രോളിയം കോർപറേഷനാണ് സ്കാവഞ്ചിംഗ് മെഷീൻ തിരുവനന്തപുരം കോർപറേഷന് കൈമാറുന്നത്. തൃശൂര്‍ എംപി സുരേഷ് ഗോപിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചത്.
നമ്മുടെ തലസ്ഥാന നഗരിയെ കൂടുതൽ ശുചിത്വമുള്ളതാക്കാനും, അതിനായി കഠിനാധ്വാനം ചെയ്യുന്ന നമ്മുടെ ശുചിത്വ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഒരു വലിയ പദ്ധതിക്ക് ഇന്ന് തുടക്കമാവുകയാണെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. സി എസ് ആർ ഫണ്ടിൽ നിന്നും 58 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ അത്യാധുനിക യന്ത്രം നഗരത്തിനായി സമർപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മനുഷ്യപ്രയത്നം കുറച്ചുകൊണ്ട് അഴുക്കുചാലുകൾ വൃത്തിയാക്കാൻ സാധിക്കുന്ന അത്യാധുനിക 'സ്കാവഞ്ചിംഗ് മെഷീൻ' (Scavenging Machine) ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (CPCL) തിരുവനന്തപുരം കോർപ്പറേഷന് കൈമാറുകയാണ്. സി.എസ്.ആർ (CSR) ഫണ്ടിൽ നിന്നും 58 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ അത്യാധുനിക യന്ത്രം നഗരത്തിനായി സമർപ്പിക്കുന്നത്. എന്തുകൊണ്ട് ഈ മാറ്റം പ്രധാനമാകുന്നു? തൊഴിലാളികളുടെ സുരക്ഷ: ശുചിത്വ തൊഴിലാളികൾ മാൻഹോളുകളിൽ നേരിട്ട് ഇറങ്ങുന്നത് ഒഴിവാക്കി അവരുടെ ആരോഗ്യവും സുരക്ഷയും നൂറു ശതമാനം ഉറപ്പാക്കുന്നു.
advertisement
ആധുനിക സാങ്കേതികവിദ്യ: 58 ലക്ഷം രൂപയുടെ ഈ അത്യാധുനിക മെഷീൻ വഴി കുറഞ്ഞ സമയത്തിനുള്ളിൽ നഗരം കൂടുതൽ ശാസ്ത്രീയമായി ശുചിയാക്കാൻ സാധിക്കും. ശുചിത്വ നഗരം: തലസ്ഥാനത്തെ അഴുക്കുചാൽ സംവിധാനങ്ങൾ ഇനി മുതൽ കൂടുതൽ കാര്യക്ഷമമായി പരിപാലിക്കപ്പെടും. ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഈ ദൗത്യത്തിന് കൈകോർത്ത ചെന്നൈ പെട്രോളിയം കോർപ്പറേഷനു എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. കൈകോർക്കാം, വൃത്തിയുള്ളതും മനോഹരവുമായ ഒരു കേരളത്തിനായി!
Summary: The Thiruvananthapuram Corporation is set to modernize its drainage cleaning system with the induction of an advanced scavenging machine worth ₹58 lakh. The initiative was made possible through the CSR (Corporate Social Responsibility) funds of the Chennai Petroleum Corporation Limited (CPCL). Thrissur MP Suresh Gopi announced the project via social media, noting that CPCL agreed to provide the machine upon his personal request.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 02, 2026 9:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം നഗരത്തെ 'ക്ലീൻ' ആക്കാൻ 'സ്കാവഞ്ചിംഗ് മെഷീൻ', ചെന്നൈ പെട്രോളിയം കോർപറേഷന്റെ കൈത്താങ്ങ്!








