'വളർത്തി വലുതാക്കിയതിന്റെ ക്രെഡിറ്റ് ഗൗരിക്ക്; പക്ഷേ ആ നുണക്കുഴി എന്റേതാണ്'; ഷാരൂഖ് ഖാൻ
- Published by:Rajesh V
- news18-malayalam
Last Updated:
സുഹാനയുടെ കവിളിലെ ആ നുണക്കുഴി തന്റേതാണെന്ന് ഷാരുഖ്
ബോളിവുഡ് കിങ് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. നടിയും സുഹൃത്തുമായ കോയല്‍ പൂരിയുടെ പുസ്തക പ്രകാശനച്ചടങ്ങില്‍ അതിഥിയായി എത്തിയ സുഹാന മനോഹരമായി സംസാരിക്കുന്നതായിരുന്നു ആ വീഡിയോയിൽ. ഇതിന് പിന്നാലെ സുഹാനയെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരുന്നു.
advertisement
advertisement
ഈ പോസ്റ്റിന് രസകരമായ കമന്റുമായി ഷാരൂഖ് ഖാനും എത്തി. മൂന്ന് കുട്ടികളേയും അന്തസുറ്റവരാക്കി വളര്‍ത്താന്‍ കഴിഞ്ഞതില്‍ ഗൗരിയെ അഭിനന്ദിക്കുന്നുവെന്നായിരുന്നു ഷാരൂഖിന്റെ പോസ്റ്റ്. അവരെ സ്‌നേഹം പങ്കിടാന്‍ പഠിപ്പിച്ചത് നീയാണെങ്കിലും സുഹാനയുടെ കവിളിലെ ആ നുണക്കുഴി തന്റേതാണെന്നും ഷാരൂഖ് തമാശ രൂപേണ പറയുന്നു.
advertisement
'അതെ, നമ്മുടെ ജീവിതചക്രം പൂര്‍ണമാകുകയാണ്. അതിനായി നമ്മുടെ കുഞ്ഞുങ്ങള്‍ നമ്മളെ വളരെയധികം സഹായിക്കുന്നുണ്ട്. മൂന്നു കുട്ടികളേയും മികച്ച രീതിയിലാണ് നീ വളര്‍ത്തിയത്. അവര്‍ക്ക് വിദ്യാഭ്യാസം നല്‍കിയതും അന്തസ് എന്താണെന്ന് പഠിപ്പിച്ചതും സ്‌നേഹം പങ്കിടാന്‍ പരിശീലിപ്പിച്ചതുമെല്ലാം നീയാണ്. സുഹാന വളരെ വ്യക്തതയോടെ സംസാരിക്കുന്നു. പക്ഷേ ആ നുണക്കുഴി എന്റേതാണ്.'- ഷാരൂഖ് കുറിച്ചു.
advertisement
ഷാരൂഖിന്റെയും ഗൗരി ഖാന്റെയും രണ്ടാമത്തെ മകളാണ് സുഹാന ഖാൻ. ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രി കൂടിയാണ് സുഹാന. അച്ഛന്റെ വഴിയെ സിനിമയിൽ കാലെടുത്ത് വെക്കാനുള്ള തയ്യാറെടുപ്പിലാണ് സുഹാന. താരപുത്രിയുടെ സിനിമാ പ്രവേശനം എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. 22കാരിയായ സുഹാന സോയ അക്തറിന്റെ ആർച്ചീസിലൂടെയാണ് അഭിനയത്തിന് തുടക്കം കുറിക്കുന്നത്. ചിത്രം നവംബർ 24ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. ഈ ചിത്രം ജനപ്രിയമായ ആർച്ചി കോമിക്സിന്റെ ഇന്ത്യൻ വേർഷനാണ്.
advertisement
നടി കോയൽ പുരിയുടെ ഇൻവിസിബിൾ ഇൻ പാരീസ് എന്ന പുസ്തകത്തിന്റെ മുംബൈയിൽ നടന്ന പ്രകാശന ചടങ്ങിലാണ് മുഖ്യാതിഥിയായി സുഹാന പങ്കെടുത്തത്. പുസ്തകത്തിലെ ഒരു കഥാപാത്രവുമായി തന്റെ ജീവിതം ബന്ധപ്പെട്ടിരിക്കുന്നുവെന്നും സുഹാന പറഞ്ഞു. 15 വയസുള്ളപ്പോൾ വീട് വിട്ട് ബോർഡിങിലേക്ക് മാറിയപ്പോഴുള്ള തന്റെ ഭയങ്ങളെ കുറിച്ചെല്ലാം താരപുത്രി വെളിപ്പെടുത്തി.
advertisement