advertisement

ശാസ്താംകോട്ട തടാകം ഇനി മാതൃകാ കേന്ദ്രം: സംരക്ഷണ പ്രവർത്തനങ്ങൾക്ക് 30 ലക്ഷം രൂപയുടെ കേന്ദ്രസഹായം

Last Updated:

ജൈവവൈവിധ്യ പരിപാലനത്തിനായി (IMWBES) 30 ലക്ഷം രൂപയുടെ ആദ്യഘട്ട ഫണ്ട് അനുവദിച്ചു.

.
.
ശാസ്താംകോട്ട തടാകം രാജ്യത്തെ മാതൃകാ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്നു. ഗ്ലോബൽ എൻവയോൺമെൻ്റൽ ഫെസിലിറ്റി (GEF) ഫണ്ടിൻ്റെ സഹായത്തോടെ നടപ്പിലാക്കുന്ന ചതുപ്പുനില ജൈവവൈവിധ്യ–പരിസ്ഥിതി സേവനങ്ങളുടെ ഏകീകൃത പരിപാലന (IMWBES) പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ₹30 ലക്ഷം രൂപ അനുവദിച്ചു.
ലോക്‌സഭയിൽ ചട്ടം 377 പ്രകാരം വിഷയം ഉന്നയിച്ചതിനും തുടർന്ന് നടത്തിയ ഇടപെടലുകളുടെയും ഫലമായിട്ടാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റ വകുപ്പ് മന്ത്രി ഭുപേന്ദർ യാദവ് ഈ വിവരം അറിയിച്ചത്. പുതുക്കിയ ഏകീകൃത മാനേജ്മെൻ്റ് പദ്ധതി തയ്യാറാക്കാനും ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ഈ തുക വിനിയോഗിക്കും. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകവും കൊല്ലം ജില്ലയിലെ പ്രധാന കുടിവെള്ള ഉറവിടവുമായ ശാസ്താംകോട്ട തടാകത്തിന് 2001 മുതൽ കേന്ദ്രസഹായം ലഭ്യമാണ്. ജലപരിസ്ഥിതി സംരക്ഷണ ദേശീയ പദ്ധതിയുടെ ഭാഗമായി ഇതുവരെ ₹88.855 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
തടാകത്തിൻ്റെ ദീർഘകാല സംരക്ഷണം, ജലഗുണമേന്മ ഉറപ്പാക്കൽ, കുടിവെള്ള സുരക്ഷ എന്നിവ ലക്ഷ്യമാക്കി കൂടുതൽ കേന്ദ്രസഹായം ലഭ്യമാക്കാൻ തുടർന്നും ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kollam/
ശാസ്താംകോട്ട തടാകം ഇനി മാതൃകാ കേന്ദ്രം: സംരക്ഷണ പ്രവർത്തനങ്ങൾക്ക് 30 ലക്ഷം രൂപയുടെ കേന്ദ്രസഹായം
Next Article
advertisement
സ്ത്രീ വിരുദ്ധ പ്രസംഗം; കോൺഗ്രസ് നേതാവ് സിപി മാത്യുവിനെതിരെ സിപിഎം വനിതാ നേതാവ് പരാതി നൽകി
സ്ത്രീ വിരുദ്ധ പ്രസംഗം; കോൺഗ്രസ് നേതാവ് സിപി മാത്യുവിനെതിരെ സിപിഎം വനിതാ നേതാവ് പരാതി നൽകി
  • ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ വിവാദ പ്രസംഗത്തിനെതിരെ സിപിഎം വനിതാ നേതാവ് പരാതി നൽകി

  • സ്ത്രീത്വത്തെ അപമാനിച്ചുവെന്നും വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി

  • യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ 'ബ്ലൗസ് വലിച്ചുകീറൽ' പരാമർശം നടത്തിയെന്ന് ആരോപണം

View All
advertisement