advertisement

കരമനയാറിൻ്റെ തീരത്തെ പുണ്യം; തൃക്കണ്ണപുരം ശ്രീ ചക്രത്തിൽ ശിവക്ഷേത്രം

Last Updated:

അറമട ഗ്രാമത്തിൽ കരമനയാറിൻ്റെ പടിഞ്ഞാറേക്കരയിൽ സ്ഥിതി ചെയ്യുന്ന തൃക്കണ്ണപുരം ശ്രീ ചക്രത്തിൽ ശിവക്ഷേത്രത്തിൻ്റെ പ്രത്യേകതകൾ.

ചക്രത്തിൽ ശിവക്ഷേത്രം
ചക്രത്തിൽ ശിവക്ഷേത്രം
നഗരത്തിൻ്റെ തിരക്കുകളിൽ നിന്ന് മാറി അറമട ഗ്രാമത്തിൽ കരമനയാറിൻ്റെ പടിഞ്ഞാറേക്കരയിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ആരാധനാലയമാണ് തൃക്കണ്ണപുരം ശ്രീ ചക്രത്തിൽ ശിവക്ഷേത്രം. കൂപക്കര മഠത്തിൻ്റെ അധീനതയിലുള്ള ഈ ക്ഷേത്രം തൃക്കണ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനൊപ്പം ഈ പ്രദേശത്തിൻ്റെ രക്ഷാകവചമായും ഐശ്വര്യത്തിൻ്റെ പ്രതീകമായും വിശ്വസിക്കപ്പെടുന്നു.
മുക്കണ്ണനായ മഹാദേവൻ വാണരുളുന്ന ഇടം എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് തൃക്കണ്ണപുരം എന്ന പേര് ലഭിച്ചത്. പരമ്പരാഗത കേരളീയ വാസ്തുവിദ്യയിൽ പണിതീർത്ത വട്ടശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ലിംഗരൂപത്തിൽ ഭഗവാൻ കുടികൊള്ളുന്നത്. ശ്രീകോവിലിനുള്ളിൽ തന്നെ ഇടതുവശത്തായി പാർവ്വതി ദേവിയുടെ സാന്നിധ്യവുമുണ്ട്. ഉപദേവന്മാരായി ഗണപതി ഭഗവാനും ശ്രീകോവിലിന് പുറത്ത് നാഗരാജാവും നാഗറാണിയും വാണരുളുന്നു.
ആത്മീയ പൈതൃകത്തിൻ്റെ കേന്ദ്രമായ ഈ ക്ഷേത്രം പിതൃതർപ്പണ ചടങ്ങുകൾക്കും ഏറെ പ്രസിദ്ധമാണ്. ദക്ഷിണവാഹിനിയായ കരമനയാറിൻ്റെ സാമീപ്യം ക്ഷേത്രത്തിന് കാശിയോളം പുണ്യം നൽകുന്നുവെന്നാണ് സങ്കല്പം. അതുകൊണ്ടുതന്നെ കർക്കിടക വാവുബലി ദിനത്തിൽ ആയിരക്കണക്കിന് ഭക്തരാണ് പിതൃക്കളുടെ ആത്മശാന്തിക്കായി തിലഹോമവും തർപ്പണവും നടത്താൻ ഇവിടെ എത്തിച്ചേരുന്നത്. കുംഭമാസത്തിലെ മഹാശിവരാത്രിയും ധനുമാസത്തിലെ തിരുവാതിരയുമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കരമനയാറിൻ്റെ തീരത്തെ പുണ്യം; തൃക്കണ്ണപുരം ശ്രീ ചക്രത്തിൽ ശിവക്ഷേത്രം
Next Article
advertisement
ക്ഷേമ പെൻ‌ഷൻ‌ 3000 രൂപയാക്കും; 50 ശതമാനം സ്ത്രീകള്‍ക്ക് ജോലി; തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ; LDF പ്രകടന പത്രിക
ക്ഷേമ പെൻ‌ഷൻ‌ 3000 രൂപയാക്കും; 50 % സ്ത്രീകള്‍ക്ക് ജോലി; തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ; LDF പ്രകടന പത്രിക
  • എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർധിപ്പിക്കുകയും ദാരിദ്ര്യം ഇല്ലാതാക്കുമെന്നും വാഗ്ദാനം

  • തൊഴിൽ പ്രായത്തിലുള്ള സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പാക്കുമെന്ന് പ്രകടനപത്രികയിൽ പറയുന്നു

  • തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ നടപ്പിലാക്കുമെന്ന് എൽഡിഎഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ചു

View All
advertisement