കോടീശ്വരനായ നടന്റെ മകൾ ഹോട്ടലിൽ വെയ്റ്റർ പണി ചെയ്തതെന്തിന്? ഇന്ന് കോടികൾ വിലയുള്ള നായിക
- Published by:meera_57
- news18-malayalam
Last Updated:
അറിയപ്പെടുന്ന നടന്റെ മകളാണ്. രാജ്യത്തെ പ്രശസ്തയായ താരമാകും മുൻപേ അവർ ചെയ്ത ജോലി
ബോളിവുഡ് എന്ന സ്വപ്നഭൂമിയിൽ ഒരു കരിയർ പടുതിയർത്താൻ പെടാപ്പാടുപെടുന്ന വ്യക്തികൾ നിരവധിയാണ്. പലതരം ത്യാഗങ്ങൾ സഹിച്ചാണ് പലരും അവിടം വരെയും എത്തിച്ചേരുന്നത്. ഉന്നത വിദ്യാഭ്യാസവും മികച്ച കരിയറുകളും ഉപേക്ഷിച്ച് സിനിമയുടെ പിറകെ പായുന്നവരെയും ഇവിടെ കാണാം. മറ്റുചിലരാകട്ടെ, ചെറിയ ജോലികൾ ചെയ്തു തുടങ്ങി സിനിമയിൽ വിജയക്കൊടി പാറിക്കും. അത്തരമൊരു സിനിമാ യാത്രയുടെ കഥയുണ്ട് ഈ താരപുത്രിക്ക്. ബോളിവുഡിലെ അറിയപ്പെടുന്ന നടന്റെ മകളാണ്. രാജ്യത്തെ പ്രശസ്തയായ താരമാകും മുൻപേ അവർ കാപ്പിയും സാൻഡ്‌വിച്ചും ടേബിളുകളിൽ എത്തിക്കുന്ന തൊഴിൽ ചെയ്തിരുന്നു
advertisement
advertisement
കോടീശ്വരനായ നടന്റെ മകളെങ്കിലും, ശ്രദ്ധയ്ക്ക് ജീവിതയാത്ര അത്ര എളുപ്പമായിരുന്നില്ല. അമേരിക്കയിൽ ഉന്നതപഠനം നടത്തിയ വേളയിൽ അവർ പാർട്ട്-ടൈമായി ജോലി ചെയ്തിരുന്ന കാര്യം ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ പങ്കിട്ടു. സ്റ്റാർബക്ക്‌സിൽ കോഫി വിളമ്പിയും ഐൻസ്റ്റീൻ ബ്രോസ് ബാഗെൽസിൽ സാൻഡ്വിച്ച് വിറ്റും ചിലവിനുള്ള തുക കണ്ടെത്തിയിരുന്നു ശ്രദ്ധ. അതിനു ശേഷമാണ് അവർ ഇന്ത്യയിലേക്ക് തിരിച്ചത്
advertisement
advertisement
advertisement
ആഷിഖി 2, ചിച്ചോരെ, ഒകെ ജാനു, സ്‌ത്രീ പോലുള്ള സിനിമകൾ ഒരു മികച്ച പ്രകടനം കാഴ്ചവച്ച നടി എന്ന പേരിൽ അവരുടെ സ്ഥാനം ഊട്ടിയുറപ്പിച്ചു. ലോകമെമ്പാടും നിന്നായി 884.45 കോടി കളക്റ്റ് ചെയ്ത അവരുടെ ഏറ്റവും പുതിയ ചിത്രമായ 'സ്ത്രീ 2' ശ്രദ്ധയുടെ പ്രശ്തി ഉയർത്തി. 2024ലെ മികച്ച കളക്ഷൻ നേടിയ ഹിന്ദി ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്
advertisement
advertisement
advertisement