ശ്വേത മേനോന്റെ മകൾ കൗമാരത്തിലേക്ക്; പിറന്നാളിന് പിഷാരടിയുടെ സർപ്രൈസ്
- Published by:meera_57
- news18-malayalam
Last Updated:
മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി ജന്മദിനം ആഘോഷമാക്കി ശ്വേതാ മേനോന്റെ പുത്രി സബൈന മേനോൻ
ലാലി ലാലി എന്ന താരാട്ടുപാട്ട് മലയാള സിനിമയിൽ കേൾക്കാൻ ആരംഭിച്ചിട്ട് വർഷങ്ങൾ എത്രയെന്ന് ഓർമ്മയുണ്ടോ? ശ്വേതാ മേനോന്റെ (Shwetha Menon) ഉള്ളിൽ അന്ന് മകൾ സബൈന വളരുകയായിരുന്നു. ഗർഭിണിയായിരിക്കവേ അഭിനയിച്ച്, ഒടുവിൽ മലയാള സിനിമയിലെ ഏറ്റവും കുഞ്ഞു ബാലതാരമായി ക്യാമറയുടെ മുന്നിലേക്ക് ജനനം. പിറക്കം മുൻപേ വാർത്തകളിൽ താരമായ കുഞ്ഞാണ് ശ്വേതാ മേനോന്റെയും ശ്രീവത്സൻ മേനോന്റെയും ഏക പുത്രി സബൈന. സബി എന്ന് വിളിക്കുന്ന കുഞ്ഞ് പിറന്നിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. മകളുടെ പിറന്നാളിന്റെ വിശേഷവുമായി ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ശ്വേത മേനോൻ എത്തിച്ചേർന്നു
advertisement
കേട്ടപ്പോൾ കാലം എത്ര വേഗം പറക്കുന്നു എന്ന് നമ്മുടെ മനസ്സിൽ തോന്നിയെങ്കിൽ, അത് തന്നെയാണ് ശ്വേതയുടെ മനസ്സിലൂടെയും കടന്നു പോയ വികാരം. തന്റെ റോക്സ്റ്റർ ഈ മാസം 12 വയസ്സ് പൂർത്തിയാക്കി എന്ന് ശ്വേത. ഇനി കൗമാരപ്രായത്തിലേക്ക് കടക്കുകയാണ് മകൾ സബൈന മേനോൻ. ജന്മദിനം മകൾ എങ്ങനെ ആഘോഷിച്ചു എന്നതിന്റെ ഒരു ചെറു വിവരണവും പോസ്റ്റിൽ അടങ്ങിയിരിക്കുന്നു. കുഞ്ഞ് തന്റെ മുത്തശ്ശിയുടെ ഒപ്പം അവരുടെ അനുഗ്രഹം സ്വീകരിച്ചാണ് ഈ ഒരു ദിവസം ചിലവിട്ടത് എന്ന് ശ്വേത. എല്ലാവരുടെയും അനുഗ്രഹം മകൾക്ക് വേണമെന്ന് ശ്വേത (തുടർന്ന് വായിക്കുക)
advertisement
പോയവർഷവും മകളും ഭർത്താവുമായി കേക്ക് മുറിക്കുന്ന ഒരു ചെറിയ ദൃശ്യം ശ്വേത പോസ്റ്റ് ചെയ്തു. അന്നും കുഞ്ഞിന്റെ മുഖം ശ്വേത എവിടെയും വ്യക്തമാക്കിയിരുന്നില്ല. ശ്വേതയുടെ പിതാവിന്റെ മരണശേഷം, അമ്മയും ഇവർക്കൊപ്പമുണ്ട്. മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങിയാണ് സബൈന കഴിഞ്ഞ ജന്മദിനവും ആഘോഷമാക്കിയത്. പിറന്നാളാഘോഷം ശ്വേതയുടെ വീട്ടിലാണെങ്കിലും, സർപ്രൈസ് ഒരുക്കുന്നതിൽ നടൻ രമേശ് പിഷാരടിയുടെ ഒരു ചെറിയ ഇടപെടൽ കൂടിയുണ്ട്
advertisement
അഭിനേതാവും സംവിധായകനും കൊമേഡിയനും എല്ലാം ആണെങ്കിലും, ചെറിയൊരു സംരംഭകൻ കൂടിയാണ് പിഷു എന്ന് വേണ്ടപ്പെട്ടവർ വിളിക്കുന്ന രമേശ് പിഷാരടി. കുറച്ചുകാലം മുൻപ് പിഷാരടി ഒരു കേക്ക് ഷോപ്പ് ആരംഭിച്ചിരുന്നു. സിനിമയുമായി ബന്ധമുള്ള പേരാണ് ഈ ഷോപ്പിന്. 'കേക്ക് റീൽസ്' എന്നാണ് പേര്. സബൈനയുടെ ജന്മദിനത്തിന് ശ്വേത സഹപ്രവർത്തകന്റെ കേക്ക് ഷോപ്പ് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ആ കേക്ക് പെട്ടിക്കുള്ളിൽ വേറെയും ചില അത്ഭുതങ്ങൾ ഉണ്ട്
advertisement
സബൈനയെ ശ്വേത വിളിക്കുന്ന ഓമനപ്പേര് കേക്കിന്റെ മുകളിലുണ്ട്. 'പുച്ചി മുത്തേ' എന്നാണ് മകളുടെ ഓമനപ്പേര്. സബൈനക്ക് കേക്ക് വാങ്ങി നൽകുമെങ്കിലും, ഗ്ളൂട്ടൻ ഇല്ല എന്നുറപ്പാക്കിയ ശേഷം മാത്രമേ ശ്വേതാ മേനോൻ സമ്മാനിച്ചുള്ളൂ. ആരോഗ്യദായകമായ കേക്ക് ആണ് പിഷാരടിയുടെ കേക്ക് ഷോപ്പിൽ നിന്നും ശ്വേതയുടെ വീട്ടിൽ എത്തിയത്. കേക്കിൽ സ്ട്രോബെറിയും, മുതിരയും കിവിയും എല്ലാം ചേർത്ത് പരമാവധി ഹെൽത്തി ആക്കി മാറ്റിയിട്ടുണ്ട്. കേക്ക് തയാറാക്കിയ മൊയ്‌ദീനും ശ്വേതയുടെ നന്ദി വാക്കുകളുണ്ട്
advertisement
മലയാള സിനിമയിൽ ആദ്യമായാണ് ഒരു നായിക ക്യാമറയുടെ മുന്നിൽ പ്രസവചിത്രീകരണത്തിനു അനുമതി നൽകിയത്. ബ്ലെസി സംവിധാനം ചെയ്ത 'കളിമണ്ണ്' എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ശ്വേതാ മേനോൻ അഭിനയിച്ചത്. കുഞ്ഞു നാളുകളിൽ ശ്വേത പങ്കെടുക്കുന്ന പരിപാടികളിൽ സബൈന കൂടിയുണ്ടാകുമായിരുന്നു. അതിനു ശേഷം മകൾ വളർന്നു തുടങ്ങിയതും, പതിയെ ക്യാമറാ കണ്ണുകളിൽ നിന്നും സബൈന പിൻവാങ്ങി. പോയവർഷത്തെ ജന്മദിനത്തിലാണ് അതിനു ശേഷം ശ്വേത മകളുടെ പിറന്നാൾ വിശേഷം പങ്കിട്ടത്