'മന്‍സൂര്‍ അലിഖാന് ഇനിയും സിനിമകള്‍ കിട്ടും, ഈ ആണുങ്ങള്‍ ഒരിക്കലും മാറില്ല'; ചിന്മയി ശ്രീപാദ

Last Updated:
സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന മോശം സാഹചര്യങ്ങളെ കുറിച്ച് നിരന്തരം വിമര്‍ശിക്കുന്നയാള്‍ കൂടിയാണ് ചിന്മയി.
1/11
 നടി തൃഷ കൃഷ്ണനെതിരെ മന്‍സൂര്‍ അലിഖാന്‍ നടത്തിയ മോശം പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ രംഗത്ത്

advertisement
2/11
 സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന മോശം സാഹചര്യങ്ങളെ കുറിച്ച് നിരന്തരം വിമര്‍ശിക്കുന്നയാള്‍ കൂടിയാണ് ചിന്മയി.മൻസൂർ അലി ഖാനെപ്പോലുള്ളവർ ഇങ്ങനെയാണ് എപ്പോഴും സംസാരിക്കുന്നത്.

3/11
 പണവും അധികാരവും സ്വാധീനവുമുള്ളവർക്കൊപ്പം നിന്ന് ഇതെല്ലാം ശരിയാണെന്ന മട്ടിൽ ഒരിക്കലും അപലപിക്കപ്പെടാതെ അവർ ചിരിച്ചുകൊണ്ടേയിരിക്കും.

4/11
 മൻസൂർ അലി ഖാന് ഇനിയും ഒരുപാട് സിനിമകൾ കിട്ടും. ഇത്തരം അവസ്ഥയ്ക്ക് യാതൊരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. ഞാൻ ആണാണ്, എന്നെക്കൊണ്ട്‌ സാധിക്കും, നീയും അതുപോലെയാവണം എന്ന് ചില പുരുഷന്മാർ വെറുപ്പുളവാക്കുംവിധം പരസ്യമായി അഭിമാനംകൊള്ളുന്നുണ്ട്.

5/11
 ഇവരൊന്നും ഒരിക്കലും മാറില്ല. അവർ വളരെക്കാലം ജീവിക്കുകയും അത്രയും കാലം ഇത്തരം പരാമർശങ്ങൾ നടത്തുകയും ചെയ്യും. നുഴഞ്ഞുകയറ്റക്കാരും പീഡനത്തിന്റെ വക്താക്കളും മൺമറഞ്ഞാൽ മാത്രമേ വരുംതലമുറ നന്നാവൂ. അതുവരേക്കും മാറ്റത്തിന് ഒരവസരവുമില്ല’, ചിന്മയി ശ്രീപാദ കുറിച്ചു. ലിയോയില്‍ തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന് ചിന്മയി ആയിരുന്നു ഡബ്ബ് ചെയ്തിരുന്നത്.

6/11
 ലിയോയിൽ ഒരു കിടപ്പറ രംഗം കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നും മൻസൂർ അലിഖാൻ പറഞ്ഞിരുന്നു. തൃഷയും വിജയിയും കേന്ദ്രകഥാപാത്രങ്ങളായ ലിയോയില്‍, പ്രധാനപ്പെട്ട വേഷമാണ് മൻസൂറും ചെയ്തത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനായെത്തിയ ലിയോ എന്ന സിനിമയില്‍ തൃഷയും മന്‍സൂര്‍ അലിഖാനും അഭിനയിച്ചിരുന്നു.
advertisement
7/11
 റിലീസിന് ശേഷം നടന്ന ഒരു അഭിമുഖത്തില്‍ ലിയോയിൽ തൃഷയുമൊത്തുള്ള കിടപ്പറ രംഗം പ്രതീക്ഷിച്ചെന്നാണ് മൻസൂർ അലി ഖാൻ നടത്തിയ പരാമർശം.

8/11
 വിവാദ പരാമർശങ്ങളിൽ മൻസൂർ അലിഖാനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാണ്. നിരവധി ആളുകളാണ് മൻസൂറിന്‍റെ പ്രസ്താവനയെ അപലപിച്ച് രംഗത്തെത്തുന്നത്. തെന്നിന്ത്യൻ സിനിമാരംഗത്തെ പ്രമുഖരും മൻസൂറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ ചില സിനിമകളിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റോപ് സീനുകളൊന്നും ലിയോയിൽ ഉണ്ടായിരുന്നില്ലെന്നുമാണ് മൻസൂർ അലിഖാൻ പറഞ്ഞത്. ഇതിനെതിരെ തൃഷ, സംവിധായകന്‍ ലോകേഷ് കനകരാജ് തുടങ്ങിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
advertisement
9/11
 മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ കണ്ടതായും, അതിനെ ശക്തമായി അപലപിക്കുന്നതായും തൃഷ പറഞ്ഞു. ഇത്തരത്തിൽ ലൈംഗകതയും അനാദരവും സ്ത്രീവിരുദ്ധതയും പ്രകടിപ്പിക്കാൻ മോശം സ്വഭാവമുള്ളവർക്കേ കഴിയൂവെന്നും തൃഷ ട്വിറ്ററിൽ കുറിച്ചു.

10/11
 'അയാളെപ്പോലുള്ളവർക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ഇനിയുള്ള കാലത്തും അത് ഒരുകാരണവശാലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പാക്കും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്', തൃഷ കുറിച്ചു.

11/11
Trisha, actor Trisha, Trisha wedding, Trisha marriage, Trisha husband, Trisha to marry Malayalam film producer, തൃഷ, തൃഷയുടെ വിവാഹം
മൻസൂർ അലിഖാന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ നിരാശയും രോഷവും തോന്നി. സ്ത്രീകൾ, സഹകലാകാരൻമാർ, പ്രൊഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം അമൂല്യമായ ഒന്നായിരിക്കണം. മൻസൂറിന്‍റെ പരാമർശത്തെ ശക്തമായി അപലപിക്കുന്നതായും ലോകേഷ് പറഞ്ഞു.
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement