ക്‌ളാസിൽ ഇരിക്കുമ്പോൾ 'ആ ബ്രാക്കറ്റിൽ എന്താടാ' എന്ന് ചോദിച്ച് സഹപാഠിയായ പെൺകുട്ടിയുടെ മുഖത്തേക്ക് വികൃത ഭാവനയോടെ നോക്കുന്ന ക്ലാസ്സ്മേറ്റ്, റോഡിലെ അടിവസ്ത്രത്തിന്റെ പരസ്യ ബോർഡിന് താഴെ ബസ് കാത്തു നിൽക്കേണ്ടി വരുന്ന സ്ത്രീയ്ക്ക് മേൽ പതിക്കുന്ന ആൺനോട്ടങ്ങൾ, എന്തിനേറെ പറയണം, വഴിയരികിൽ ഒരു നേന്ത്രപ്പഴം വാങ്ങി കഴിക്കാൻ പോലും സ്ത്രീകൾ മടിക്കുന്നു. അങ്ങനെയിരിക്കെയാണ് പ്രമുഖ ഫാഷൻ ബ്രാൻഡായ മിന്ത്രയുടെ ലോഗോയിൽ സ്ത്രീവിരുദ്ധമായ തരത്തിൽ അശ്ലീലം എന്ന പരാതി ഉണ്ടായി, ശേഷം ബ്രാൻഡിന് അവരുടെ ലോഗോ തന്നെ മാറ്റേണ്ടി വന്നത് (ട്രോൾ: ഫേസ്ബുക്)
പക്ഷെ മേൽപ്പറഞ്ഞ സാഹചര്യങ്ങൾ ഒന്നുമില്ലായിരുന്നു ഇവിടെ. സ്ത്രീകളോ, അവർ ഉപയോഗിക്കുന്ന വസ്തുക്കളുമായോ പ്രത്യക്ഷത്തിൽ ഒരു ബന്ധവും ആർക്കും ഈ ലോഗോയിൽ വർഷങ്ങളായി ഉയർത്തിക്കാട്ടാൻ തോന്നിയില്ല. ബ്രാൻഡിന്റെ പേരിലെ ആദ്യ അക്ഷരമായ M ആണ് ഈ ലോഗോ. വർഷങ്ങളായി ആർക്കും അരോചകമായോ, ലിംഗ വിവേചനമുള്ളതായോ തോന്നാത്ത ലോഗോ പൊടുന്നനെ ഒരാളുടെ പരാതിയിൽ മാറിമറിഞ്ഞിരിക്കുന്നു. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയും ട്രോൾ ലോകവും ചൂടുപിടിച്ച ചർച്ചയിലാണ് (ട്രോൾ: ഇന്റർനാഷണൽ ചളു യൂണിയൻ) (തുടർന്ന് വായിക്കുക)
പെട്ടെന്ന് ശ്രദ്ധ ക്ഷണിക്കുന്നതായി ഒന്നും തന്നെ പഴയ ലോഗോയിൽ ഇല്ല എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു. അങ്ങനെയെങ്കിൽ സമാന അക്ഷരം ഉപയോഗിച്ച ജി-മെയിൽ, മിൽമ, ബൈജൂസ് തുടങ്ങിയ ബ്രാൻഡുകൾ മാറണമോ എന്നാണ് ഇവർ ഒരേസ്വരത്തിൽ ചോദിക്കുന്ന ചോദ്യം. ഇത്തരം സംഭവങ്ങൾ കൂടുതൽ ഒളിഞ്ഞുനോട്ടങ്ങൾക്കു വഴിയൊരുക്കുന്നതാണോ എന്നും ചോദ്യമുയരുന്നു
കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ ഉടനീളം ഈ സംഭവത്തോടുള്ള പ്രതികരണം ആഞ്ഞടിക്കുകയാണ്. മുംബൈയിൽ നിന്നുമുള്ള നാസ് പട്ടേൽ എന്ന വനിതാ ആക്ടിവിസ്റ് ആണ് മിന്ത്ര ലോഗോയ്‌ക്കെതിരെ പരാതി ഉയർത്തിയത്. ചിത്രത്തിൽ കാണുന്ന ട്രോൾ അത്തരത്തിൽ ഒരു അക്ഷരത്തെ അടിസ്ഥാനപ്പെടുത്തി 'ഉണ്ടാവാൻ സാധ്യതയുള്ള അശ്ലീലം' അടിവരയിടുന്നതാണ് (ട്രോൾ: ഇന്റർനാഷണൽ ചളു യൂണിയൻ)