Tamannaah Bhatia | പ്രായം 35 വയസ്; വിജയ് വർമയുമായി തമന്ന ഭാട്ടിയ പിരിയാൻ കാരണം ഒരു പ്രധാന ആവശ്യത്തിന്റെ പേരിൽ

Last Updated:
നീണ്ട രണ്ടു വർഷത്തെ പ്രണയത്തിനൊടുവിലാണ് തമന്ന ഭാട്ടിയയും വിജയ് വർമയും വേർപിരിഞ്ഞതായി റിപോർട്ടുകൾ പ്രചരിച്ചത്
1/6
ഇന്നോ നാളെയോ തങ്ങൾ ജീവിതത്തിൽ ഒന്നിക്കും എന്ന വാർത്ത തമന്ന ഭാട്ടിയയും (Tamannaah Bhatia) വിജയ് വർമയും ചേർന്ന് പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരുടെ മുന്നിലേക്ക് വന്ന വാർത്ത, അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടു വർഷത്തെ പ്രണയത്തിനു ശേഷം തമന്നയും വിജയ് വർമ്മയും പിരിയുന്നു എന്നായിരുന്നു മാധ്യമ റിപ്പോർട്ടുകളിലൂടെയുള്ള പ്രചാരണം. 2022ൽ പ്രണയം ആരംഭിച്ച തമന്നയും വിജയ് വർമയും, അധികം വൈകാതെ വിവാഹം ചെയ്യും എന്നായിരുന്നു പ്രതീക്ഷയെങ്കിലും, അത് തെറ്റി. ഇനിയും സുഹൃത്തുക്കളായി തുടരാനാണ് ഇവരുടെ തീരുമാനമത്രെ. വേർപിരിയലിന്റെ കാരണം രണ്ടുപേരും എവിടെയും രേഖപ്പെടുത്തിയിട്ടില്ല. എന്നാലും, യഥാർത്ഥ കാരണം എന്ന് പറയപ്പെടുന്ന വിഷയം പുറത്തുവരികയും ചെയ്തു

advertisement
2/6
ക്യാമറയ്ക്ക് മുന്നിൽ ചുംബിക്കില്ല എന്ന പോളിസി തമന്ന തിരുത്തിയത് വിജയ് വർമയ്ക്ക് വേണ്ടിയാണ്. 2023 ജൂൺ മാസത്തിൽ 'ലസ്റ്റ് സ്റ്റോറീസ് 2' എന്ന സുജോയ് ഘോഷ് സംവിധാനം ചെയ്ത സീരീസിലാണ് തമന്നയും വിജയ് വർമയും ഒന്നിച്ചെത്തിയത്. ഇതേമാസം തന്നെ ഫിലിം കംപാനിയന് അനുവദിച്ച അഭിമുഖത്തിൽ തമന്ന ഭാട്ടിയ താൻ വിജയ് വർമ്മയുമായി പ്രണയത്തിലെന്ന വിവരം സ്ഥിരീകരിച്ചു. തന്റെ വികാരങ്ങൾ അടച്ചു സൂക്ഷിക്കാൻ താല്പര്യമില്ലാത്തതിനാൽ, ഈ ബന്ധം വിജയ് വർമ്മയും സ്ഥിരീകരിച്ചു (തുടർന്ന് വായിക്കുക)

3/6
'ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. പരസ്പരം ഇഷ്‌ടമായതിനാൽ, അത് മറച്ചു പിടിക്കേണ്ട കാര്യമില്ല. ഒരു ബന്ധം മറയ്ക്കാൻ ഒരുപാട് പണിപ്പെടേണ്ടി വരും. നിങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ കൂട്ടുകാർക്ക് പകർത്താൻ കഴിയില്ല, ഒന്നിച്ച് പുറത്തുപോകാൻ കഴിയില്ല. എന്നാൽ ഞാൻ അത്തരത്തിൽ നിയന്ത്രണങ്ങൾ ഇഷ്‌ടപ്പെടുന്നില്ല,' യൂട്യൂബ് ചാനലിൽ ശുഭാൻകർ മിശ്രയോടായി വിജയ് വർമ്മ പറഞ്ഞതിങ്ങനെ. എന്നിട്ടും വിജയ് വർമയും തമന്നയും ഈ കടുത്ത തീരുമാനം കൈക്കൊള്ളാൻ കാരണം എന്താകും?

4/6
സ്റ്റാർ വാല്യൂവിന്റെ കാര്യത്തിൽ വിജയ് വർമയേക്കാൾ തമന്നയ്ക്ക് വർഷങ്ങളുടെ അനുഭവസമ്പത്തും സ്റ്റാർഡവും ഉണ്ട്. രണ്ടുപേരും പരസ്പര ബഹുമാനവും ആരാധനയും ഇന്നും നിലനിർത്തുന്നു എന്ന് ഇരുവരെയും അറിയാവുന്ന ഒരു ഉറവിടം 'പിങ്ക് വില്ല' എന്ന മാധ്യമത്തിന് നൽകിയ വിവരം. തമന്ന ഭാട്ടിയക്ക് ഇപ്പോൾ പ്രായം 35 വയസുണ്ട്, വിജയ് വർമ 38 വയസുകാരനാണ്. ഒരു കാര്യത്തിൽ തമന്ന മുന്നോട്ടുവച്ച നിർബന്ധം വേർപിരിയലിന് കാരണമായി എന്ന് പറയപ്പെടുന്നു

5/6
രണ്ടുപേർക്കുമിടയിൽ ഒരു വിഷയത്തിൽ വലിയ തർക്കം ഉടലെടുത്തതാണ് വേർപിരിയലിൽ കലാശിച്ചതത്രെ. സിയാസത്ത് ഡെയിലിയിലെ റിപ്പോർട്ട് പ്രകാരം, എത്രയും വേഗം വിവാഹം ചെയ്യണം എന്ന തമന്നയുടെ ആവശ്യത്തിന്റെ പേരിലാണ് വിജയ് വർമ്മയുമായി പിരിയേണ്ടി വന്നതത്രെ. കഴിയുന്നതും നേരത്തെ ഒരു കുടുംബം ആരംഭിക്കാനുള്ള തമന്ന ഭാട്ടിയയുടെ ആഗ്രഹത്തോടു വിജയ് വർമ്മ അനുഭാവപൂർവം പ്രതികരിക്കാത്തതായിരുന്നു വിഷയം എന്ന് ഈ റിപ്പോർട്ടിൽ പറയുന്നു

6/6
ഇതിന്റെ പേരിൽ ഇരുവർക്കുമിടയിൽ നിരന്തരം തർക്കങ്ങൾ ഉടലെടുത്തിരുന്നത്രെ. എന്നാൽ, ഔദ്യോഗിക കാര്യങ്ങൾക്ക് വിജയ് വർമ്മയുമായി ഒന്നിച്ച വേളകളിലെ ചിത്രം തമന്ന ഭാട്ടിയ അവരുടെ സോഷ്യൽ മീഡിയ ഹാന്ഡിലിൽ നിലനിർത്തിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ വർഷം നടന്ന തമന്നയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളിലെ വിജയ് വർമ്മയെ ഈ ചിത്രങ്ങളുടെ കൂട്ടത്തിൽ കാണാൻ കഴിയില്ല. ഈ വർഷം ജനുവരി മാസത്തിൽ തമന്ന ഭാട്ടിയയും വിജയ് വർമ്മയും വേർപിരിയും എന്ന തരത്തിൽ ചില ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു
ഇതിന്റെ പേരിൽ ഇരുവർക്കുമിടയിൽ നിരന്തരം തർക്കങ്ങൾ ഉടലെടുത്തത്രെ. എന്നാൽ, ഔദ്യോഗിക കാര്യങ്ങൾക്ക് വിജയ് വർമ്മയുമായി ഒന്നിച്ച വേളകളിലെ ചിത്രം തമന്ന ഭാട്ടിയ അവരുടെ സോഷ്യൽ മീഡിയ ഹാന്ഡിലിൽ നിലനിർത്തിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ വർഷം നടന്ന തമന്നയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളിലെ വിജയ് വർമ്മയെ ഈ ചിത്രങ്ങളുടെ കൂട്ടത്തിൽ കാണാൻ കഴിയില്ല. ഈ വർഷം ജനുവരി മാസത്തിൽ തമന്ന ഭാട്ടിയയും വിജയ് വർമ്മയും വേർപിരിയും എന്ന തരത്തിൽ ചില ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു
advertisement
'ഗാസ സമാധാന പദ്ധതി  അംഗീകരിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് നരകം'; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം

  • ഹമാസിന് ഇസ്രായേലുമായി സമാധാന കരാറിൽ ഏർപ്പെടാൻ ട്രംപ് അവസാന അവസരം നൽകി.

  • ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മുമ്പ് കരാറിലെത്തിയില്ലെങ്കിൽ ഹമാസിനെ നരകം കാത്തിരിക്കുന്നു.

  • ഗാസ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം ഏറ്റവും നേരിട്ടുള്ള ഇടപെടലാണ് നടത്തുന്നത്.

View All
advertisement